പീതാംബരന്റെ തലയില്‍ സംഭവം കെട്ടിവച്ച് തലയൂരാനാണ് സിപിഎം ശ്രമിക്കുന്നത്; ഗൂഢാലോചന പുറത്ത് കൊ്ണ്ടുവരണമെന്ന് ഉമ്മന്‍ ചാണ്ടി

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത പീതാംബരന്റെ തലയില്‍ സംഭവം കെട്ടിവച്ച് തലയൂരാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി. പ്രാദേശിക തലത്തിലുള്ള കൊലപാതകമല്ല. ഇത് ക്വട്ടേഷന്‍ സംഘം തന്നെ നടത്തിയതാണ്. കൊല നടത്തി പരിചയമുള്ളവര്‍ ചെയ്തതാണ്. അതിനാല്‍ തന്നെ യഥാര്‍ഥ് പ്രതികളെ കണ്ടെത്താനും ഗൂഢാലോചന പുറത്തുവരണമെങ്കില്‍ സിബിഐ അന്വേഷണം കൊണ്ടേ കഴിയൂവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ സന്ദര്‍ശിച്ച ശേഷം കാസര്‍കോട് ഡിസിസി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലപ്പെട്ട രണ്ട് പേരുടേയും മാതാപിതാക്കളെ കണ്ട് അദ്ദേഹം ആശ്വസിപ്പിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ സംഘടിപ്പിച്ച ഉപവാസ സമരം ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാര്‍ക്സിസ്റ്റ് പാര്‍ട്ടി പറയുന്നത് വിശ്വസിക്കാന്‍ ഞാനില്ല. മാര്‍സിസ്റ്റ് പാര്‍ട്ടി പറയുന്നത് അവരുടെ പാര്‍ട്ടിക്കാര്‍ പോലും വിശ്വസിക്കില്ല. ഈ കേസ് സിബിഐ അന്വേഷിക്കണം. അവര്‍ക്ക് ഇതില്‍ ഒരു പങ്കുമില്ലെങ്കില്‍ അവര്‍ അതിനെ എതിര്‍ക്കേണ്ട കാര്യമില്ല. യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന് സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ സിബിഐക്ക് വിടണം. ഉന്നതതല ഇടപെടല്‍ തുടങ്ങിയത് കൊണ്ടാണ് പ്രാദേശിക തലത്തില്‍ ഏര്‍പ്പാടാക്കി നടപ്പാക്കിയതാണെന്ന് ഇപ്പോള്‍ പറയുന്നത്.

മുഖ്യമന്ത്രിക്കും കൊടിയേരിക്കും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. പാടത്ത് ജോലി വരമ്പത്ത് കൂലി എന്ന് പറഞ്ഞത് ആലങ്കാരികമായിട്ടാണെന്നാണ് കോടിയേരി പറയുന്നത്. എന്നാല്‍ അത് അണികള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് ആയിരം ദിവസത്തിനുള്ളില്‍ 20 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നത്. അതില്‍ 16 ലും മാര്‍ക്സിസിറ്റ് പാര്‍ട്ടിക്കാരാണ് പ്രതികള്‍.

ഇവിടെ വന്നപ്പോള്‍ ഒരു സിപിഎം നേതാവ് പ്രസംഗിച്ചതിനെക്കുറിച്ച് അറിയാന്‍ കഴിഞ്ഞു. പാര്‍ട്ടി ഓഫീസിന് നേര്‍ക്ക് ആരോ ഒരു കല്ലെറിഞ്ഞു. കല്ലെറിഞ്ഞ ആ കൈ അരിഞ്ഞുവീഴ്ത്തണമെന്നാണ് ഒരു നേതാവ് പ്രസംഗിച്ചത്. ഇതാണോ ജനാധിപത്യ സംസ്‌കാരമെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു

Top