പുതുവര്‍ഷത്തില്‍ വാട്‌സ്ആപ്പ് പണിതന്നു; കോടിക്കണക്കിന് ഉപഭോക്താക്കളുടെ പുതുവര്‍ഷാശംസകള്‍ക്ക് സംഭവിച്ചത്

കൊച്ചി: ലോകത്തില്‍ വലിയൊരു വിഭാഗം ഉപഭോക്താക്കളുള്ള മെസേജിംഗ് ആപ്പായ വാട്‌സാപ്പ് പുതുവര്‍ഷത്തില്‍ പണിപറ്റിച്ചു. കൃത്യം പുതുവര്‍ഷം പുലരുന്ന സമയത്ത് വാട്‌സാപ്പ് പണിമുടക്കി. കോടിക്കണത്തിന് ഉപഭോക്താക്കളുള്ള ആപ്പില്‍ സന്ദേശം ആയക്കാനാകാത്തത് ഏവരെയും വലച്ചു.

സാങ്കേതിക തകരാര്‍ മൂലം ഒരു മണിക്കൂറിലധികമാണ് വാട്സ് ആപ്പ് പണിനിര്‍ത്തിയത്. തിങ്കളാഴ്ച പുലര്‍ച്ച ഒരു മണിയോടെയാണ് തകരാര്‍ പരിഹരിക്കാനായത്.

പണിമുടക്ക് പുതുവത്സരം പിറക്കുന്ന സമയത്തായതിനാല്‍ നിരവധി ആശംസ സന്ദേശങ്ങളാണ് കൈമാറാനാകാതെ കിടന്നത്. ഇന്ത്യ, മലേഷ്യ, യു.എസ്.എ, ബ്രസീല്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലുള്ള കോടികണക്കിന് ഉപഭോക്താക്കളെ ഇത് മൂലം നിരാശയിലാഴ്ത്തി.

Latest