അമിത് ഷാ വാമനനെ വിട്ട് മാവേലിക്കൊപ്പം !..കേരളീയർക്ക് ഓണാശംസകള്‍

ഇത്തവണ വാമനാഘോഷം അല്ല !ബിജെപി പ്രസിഡന്റ അമിത് ഷാ വാമനനെ വിട്ട് മാവേലിക്കൊപ്പം കൂടി എല്ലാ കേരളീയർക്ക് ഓണാശംസകള്‍ നേർന്നു
അതും മലയാളത്തില്‍ ഓണാശംസകള്‍  ഓണം എല്ലാവരുടെയും ജീവിതത്തില്‍ സമൃദ്ധമായ സന്തോഷവും സമാധാനവും കൈവരുത്തട്ടെയെന്നും എല്ലാ മലയാളി സുഹൃത്തുകള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ എന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.കഴിഞ്ഞ വര്‍ഷം ഓണത്തിന് അമിത് ഷാ വാമനജയന്തി ആശംസ നേര്‍ന്നത് ഏറെ വിവാദമായിരുന്നു. ഓണത്തെ വാമനജയന്തിയാണെന്ന സംഘപരിവാര്‍ വാദം ശക്തമാക്കുമ്ബോഴാണ് കഴിഞ്ഞവര്‍ഷം അമിത് ഷാ വാമനന്‍ മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന ചിത്രമടക്കം വാമനജയന്തി ആശംസകള്‍ ഫെയ്സ്ബുക്കിലൂടെ നേര്‍ന്നത്. ഇത് വന്‍ വിവാദമായിരുന്നു.

മലയാളികളോട് അമിത് ഷാ മാപ്പു പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെടുന്നതുവരെ കാര്യങ്ങള്‍ എത്തിയിരുന്നു. ആ ഓര്‍മയിലാകാം വാമനനെ ഉപേക്ഷിച്ചത്.എന്നാല്‍ ഇത്തവണയാകട്ടെ കഥകളിയും അത്തവും നിലവിളക്കും നിറയുന്ന ചിത്രത്തിനൊപ്പം ഓണം എല്ലാവരുടെയും ജീവിതത്തില്‍ സമൃദ്ധമായ സന്തോഷവും സമാധാനവും കൈവരുത്തട്ടെ എന്നും എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ എന്നുമാണ് ട്വിറ്ററിലൂടെ കുറിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top