കേരളത്തില്‍ നിന്നൊരാള്‍ പ്രധാനമന്ത്രിയാകുമെന്ന വെളിപ്പെടുത്തലുമായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി

ന്യുഡൽഹി:സമീപ ഭാവിയില്‍ കേളത്തില്‍ നിന്നൊരാള്‍ പ്രധാനമന്ത്രിയാകുമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഇന്ത്യ ടുഡേ ഗ്രൂപ്പ് കണ്‍സള്‍ട്ടിംഗ് എഡിറ്ററുമായ രാജ്ദീപ് സര്‍ദേശായ് . അത് ഡോ .ശശി തരൂർ തന്നയായിരിക്കുമെന്ന് സോഷ്യൽ മീഡിയയും . കേരളത്തില്‍ നിന്നൊരാള്‍ പ്രധാനമന്ത്രി പദത്തിലേയ്ക്ക് എത്തുമെന്ന വിലയിരുത്തലാണ് രാജ്ദീപ് സര്‍ദേശായ് നൽകുന്നത് .അതേസമയം ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിൽ നിന്നും ഒരു പ്രധാനമന്ത്രി ഉയർന്നു വരണമെങ്കിൽ അത് ഡോ .ശശി തരൂർ ആയിരിക്കും .രാഹുൽ ഗാന്ധി ഭരണത്തിലേക്ക് ഇല്ലായെങ്കിൽ മുന്നണി സംവിധാനത്തിൽ അടുത്ത തവണ കോൺഗ്രസിന് മുന്നോട്ട് വെക്കാൻ പറ്റുന്ന ഏറ്റവും ഉന്നതനായ വ്യക്തി ശശി തരൂർ ആയിരിക്കും

കേരളം മൂന്നാം ബദലിനു സാധ്യത തേടുന്നുവെന്ന് തുറന്നടിച്ച രാജ്ദീപ് ബിജെപിയുടെ പരിശ്രമങ്ങളെയും ഈ സാഹചര്യത്തില്‍ കൂട്ടിവായിച്ചാണ് കേരളത്തില്‍ നിന്ന് പ്രധാനമന്ത്രി ആകാനുള്ള സാധ്യത ഉയര്‍ത്തിക്കാട്ടിയത്. രണ്ടോ, മൂന്നോ ടേമിനു ശേഷം പ്രതിപക്ഷമായി ഉയര്‍ന്നു വരാനാണ് ബിജെപിയുടെ ശ്രമമെന്നും അങ്ങനെയെങ്കില്‍ കേരള രാഷ്ട്രീയം രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ പ്രാപ്തിയുള്ള ആളെ മുന്നോട്ടുവയ്ക്കുമെന്നാണ് കരുതുന്നതെന്നും ഇന്ത്യാ ടൂഡേ ഗ്രൂപ്പ് കണ്‍സള്‍ട്ടിംഗ് എഡിറ്ററുമായ രാജ്ദീപ് സര്‍ദേശായി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.മലയാളിയുടെ രാഷ്ട്രീയ ബോധത്തെ അഭിനന്ദിച്ച രാജ്ദീപ് മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചപ്പോഴുണ്ടായ അനുഭവങ്ങളും രാജ്ദീപ് ഓര്‍മ്മിച്ചു.RAHUL GANDHI 1
‘മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ കേരളത്തിലെ എന്റെ ആദ്യ അസൈന്‍മെന്റ് 1991 ലെ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിലായിരുന്നു അക്കാലത്ത്. സഹപ്രവര്‍ത്തകനായ ബി. ആര്‍ മണിയോടൊപ്പമായിരുന്നു യാത്ര. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിച്ചു.’
‘മലയാളികളുടെ രാഷ്ട്രീയ വിശകലന രീതികള്‍ എനിക്ക് ഇഷ്ടമാണ്. ആരോഗ്യകരമായ ചര്‍ച്ചയാണ് അവിടെ നടക്കുന്നത്. പൊതു ഇടങ്ങളില്‍ ആളുകളുമായി സംവദിക്കുന്നത് ഒരു റിപ്പോര്‍ട്ടറെ സംബന്ധിച്ച് ഏറെ സന്തോഷമുള്ള കാര്യമാണ്.’ രാജ്ദീപ് പറഞ്ഞു.991 ലെ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിനായി കേരളത്തിലെത്തിയപ്പോഴുള്ള അനുഭവം വിശദീകരിച്ച രജ്ദീപ് മലയാളിയുടെ രാഷ്ട്രീയ ബോധത്തെ അഭിനന്ദിക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബി.ജെ.പി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന അവസാന കോട്ടയാണ് കേരളമെന്ന് കഴിഞ്ഞ ആഴ്ച്ച അദ്ദേഹം ഷാർജയിൽ പ്രതികരിച്ചിരുന്നു .എന്നാല്‍ കേരള സമൂഹം അതിനെ ധീരമായി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കുന്ന രാഷ്ട്രീയക്കാരെയും കോര്‍പ്പറേറ്റുകളേയും ബഹിഷ്‌കരിക്കുന്ന രീതി മാധ്യമങ്ങള്‍ സ്വീകരിക്കണമെന്നും രാജ്ദീപ് സര്‍ദേശായി പറഞ്ഞു. ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ മസാലക്കൂട്ടുകള്‍ക്ക് പിന്നാലെ പായുകയാണിപ്പോള്‍. shShashi-tharoor-prime-minister-narendra-modiഅന്വേഷാത്മക മാധ്യമപ്രവര്‍ത്തനം പോലും ചിലരുടെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി വിലപേശുന്നതിന് ഉപയോഗിക്കുന്ന മാധ്യമരീതിയാണ് ഇപ്പോഴുള്ളത്. ചെറു തസ്തികളിലുള്ളവരുടെ അഴിമതി കൊട്ടിഘോഷിക്കുന്നവര്‍ തലപ്പത്തുള്ള അഴിമതി മൂടിവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായുടെ മകനെതിരായ അഴിമതി വാര്‍ത്തകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ മറച്ചുവച്ചത് ഇതിന്റെ ഉദാഹരണമാണെന്നും സര്‍ദേശായി പറഞ്ഞു. മാധ്യമസ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റുകളുമായി ചേര്‍ന്ന് സ്‌പോണ്‍സേര്‍ഡ് വാര്‍ത്ത നല്‍കാന്‍ മത്സരിക്കുന്ന കാലമാണിത്. അധാര്‍മിക മാധ്യമപ്രവര്‍ത്തനം നടത്തുന്ന ചാനലുകളുടെ മേധാവികള്‍ തന്നെ പാര്‍ലമെന്റില്‍ കയറിയിരുന്ന് ധാര്‍മ്മികത പ്രസംഗിക്കുന്നതും കാണേണ്ടി വരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തന്നെ വലിയ ഒറ്റക്കക്ഷിയാകാനാണ് സാധ്യത. മികച്ച മുന്നണി കൂട്ടുകെട്ടുകള്‍ ഉണ്ടായാല്‍ മോഡിയുടെ ഭരണതുടര്‍ച്ച അസാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.രാജ്ദീപ് സര്‍ദേശായി എഴുതിയ ഡെമോക്രസി ഇലവന്‍, സാഗരിക ഘോഷ് രചിച്ച ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈംമിനിസ്റ്റര്‍ എന്നീ പുസ്തകങ്ങള്‍ ഷാര്‍ജ പുസ്തകമേളയില്‍ പ്രകാശനം ചെയ്തു.

Top