ഒന്നരവയസ്സുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തി

തൃശൂര്‍: തൃശ്ശൂര്‍ ആളൂരില്‍ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുറ്റിക്കാട്ടിലാണ് ഒന്നരവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ഇടതുകാല്‍ ഒടിഞ്ഞ നിലയിലാണ്. ബനിയന്‍ മാത്രമാണ് കുട്ടിയുടെ വേഷം. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. പോലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു. ട്രെയിനില്‍ നിന്ന് വീണാകാം മരണണെന്നാണ് പ്രാഥമിക നിഗമനം. അല്ലെങ്കില്‍ കുഞ്ഞിനെ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.

Latest
Widgets Magazine