സ്ത്രീകളെ ശല്ല്യം ചെയ്യുന്ന സോഷ്യല്‍ മീഡിയ ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്‍കി ഓണ്‍ലൈന്‍ പത്രത്തിന്റെ ക്വട്ടേഷന്‍; വനിതാ മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ വ്യാജ വാര്‍ത്ത

കൊച്ചി: സോഷ്യല്‍ മീഡിയകളില്‍ സ്ത്രീകളെ ശല്ല്യം ചെയ്യുന്ന സംഘത്തെ സംരക്ഷിച്ച് ഓണ്‍ലൈന്‍ ക്വട്ടേഷന്‍. കേരളത്തിലെ നിരവധി സ്ത്രീകള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാജ ഐഡികള്‍ വഴി വേട്ടയാടപ്പെടുമ്പോള്‍ ഇതിനെതിരെ പോരാട്ടം നടത്തിയ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചും പ്രതികളെ സംരക്ഷിച്ചുമാണ് തിരുവനന്തപുരത്തുനിന്നുമുള്ള ഒരു മഞ്ഞ ഓണ്‍ലൈന്‍ മാധ്യമം രംഗത്തെത്തിയിരിക്കുന്നത്.

ഈ മാധ്യമപ്രവര്‍ത്തകയുടെ ഹര്‍ജിയില്‍ ഫേസ്ബുക്കിന്റെ ഹൈദരാബാദ് ആസ്ഥാനത്തു നിന്ന് പ്രതിനിധികള്‍ ഹൈക്കോടതി മുമ്പാകെ ഹാജരാകണം എന്ന ചരിത്ര പ്രാധാന്യമായേക്കാവുന്ന വിധി നിലവില്‍ വന്നിട്ടുള്ളതും ഫേസ്ബുക്കിന് നോട്ടീസ് പോയിട്ടുള്ളതുമാണ്. ഒന്നേകാല്‍ വര്‍ഷമായി ഇവര്‍ നടത്തിവരുന്ന നിയമപോരാട്ടത്തില്‍ പലപ്രതികളും അറസ്റ്റിലായിരുന്നു. എന്നാല്‍ പരാതിക്കാരി പ്രതിയെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് പിടിച്ചുവെന്ന വ്യാജവാര്‍ത്തയാണ് ഈ സംഘവുമായി ബന്ധമുള്ള മാധ്യമപ്രവര്‍ത്തകന്‍ പടച്ചുവിട്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ വ്യാജ വാര്‍ത്ത ചമയ്ക്കാന്‍ ശ്രമിച്ച കേസില്‍ കരുനാഗപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകനും മാധ്യമ മുതലാളിയും ചേര്‍ന്നാണ് ഈ വനിതാ മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ നുണക്കഥകള്‍ പ്രചരിപ്പിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. കരുനാഗപ്പള്ളിയില്‍ അറസ്റ്റിലായ ലേഖകന്‍ അജോകുട്ടികന്റെ അടുത്ത സുഹൃത്ത് ആണെന്നതിന്റെ തെളിവായി ഇവരുടെ വാട്‌സ്ആപ് ചാറ്റുകള്‍ ഇന്ന് കോടതിയില്‍ പരാതിക്കാരി നല്‍കിയിട്ടുണ്ട് . പരാതിക്കാരിയുടെ കയ്യും കാലും തല്ലി ഒടിക്കാന്‍ ഇവര്‍ പദ്ധതിയിടുന്നതും , ഇവരെ വീട്ടില്‍ കയറി വെട്ടികൊല്ലുമെന്നു ഐ ജിയോട് പറഞ്ഞു എന്ന് ഏറ്റുമാനൂര്‍ എസ് ഐ യോട് അജോ പറയുന്ന വോയ്‌സ് റെക്കോര്‍ഡ് അടക്കമാണ് ഇന്ന് കോടതി തെളിവായി സ്വീകരിച്ചിരിക്കുന്നത്

ആര്‍ വൈ എഫ് നേതാവായ അജോകുട്ടിയ്ക്കന്‍ എന്നയാളുടെ മൊബൈലില്‍ നിന്ന് ലഭിച്ച നിര്‍ണായക തെളിവുകള്‍ കോടതിയ്ക്ക് കൈമാറിയിരുന്നു.ഇവരുടെ ജീവന് ഭീഷണിയുണ്ടെന്ന് ഉള്ളതിന് ഫോണിലെ ചില തെളിവുകള്‍ വാസ്തവമെന്നു പ്രഥമദൃഷ്ട്ടിയാല്‍ ബോധ്യപ്പെട്ട കോടതി ഇവര്‍ക്കു പോലീസ് സംരക്ഷണം നല്‍കണമെന്ന് ഇന്ന് ഉത്തരവിട്ടിട്ടുണ്ട്.

ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ വക്കീല്‍ ഇല്ലാതെ നേരില്‍ ഹാജരായി പരാതി നല്‍കിയ ഇവരില്‍ നിന്ന് മജിസ്‌ട്രേറ്റ് നേരില്‍ മൊഴി രേഖപ്പെടുത്തി ഇവരുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടു സ്വകാര്യ അന്യായം ഫയലില്‍ സ്വീകരിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഓണ്‍ലൈന്‍ ലേഖകനും കൈക്കൂലി കൊടുക്കുന്നതടക്കമുള്ള തെളിവുകള്‍ ഈ ഫോണിലുണ്ട്. സ്ത്രീകളെ ശല്ല്യം ചെയ്ത് അജോ കുട്ടിക്കനടക്കമുള്ള പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ മാധ്യമ പ്രവര്‍ത്തക നടത്തിയ നിയമ പോരാട്ടങ്ങളെ ക്വട്ടേഷനായി ചിത്രീകരിച്ചാണ് ഓണ്‍ലൈന്‍ മാധ്യമം നുണ പ്രചരണം നടത്തിയത്.

പരാതിക്കാരെ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ പ്രതിയെ പോലീസ് സ്റ്റേഷനിലെത്തിച്ചുവെന്നാണ് ഈ പത്രം വാര്‍ത്ത പടച്ചുവിട്ടിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് മുങ്ങി നടന്ന പ്രതിയെ യാദൃശ്ചികമായി ഏറ്റുമാനൂര്‍ ടൗണില്‍ വച്ച് കണ്ട മാധ്യമ പ്രവര്‍ത്തക പോലീസില്‍ അറിയിക്കാന്‍ ശ്രമിക്കവേ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി സ്റ്റേഷനില്‍ ഏല്‍പ്പിച്ചതിനെയാണ് ഇത്തരത്തില്‍ വ്യാജ വാര്‍ത്ത എഴുതി ന്യായികരിച്ചിരിക്കുന്നത്.

Top