കൊച്ചി ഓൺലൈൻ പെൺവാണിഭം: ഭരണകക്ഷിയുടെ യുവ എംഎൽഎ ഇടപെട്ടു; കേസ് അന്വേഷണം വഴിമുട്ടി

ക്രൈം ഡെസ്‌ക്

കൊച്ചി: കൊച്ചി ഓൺലൈൻ പെൺവാണിഭക്കേസിലെ ഉന്നതരെ തേടിയുള്ള സിറ്റി പൊലീസിന്റെ അന്വേഷണം വഴിമുട്ടി. കേസിൽ പശുപാലനെയും ഭാര്യ രശ്മിയെയും പ്രധാന പ്രതികളാക്കി അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് പൊലീസ് ഇപ്പോൾ നടപടികൾ സ്വീകരിക്കുന്നത്. കേസിലെ ഉന്നത സ്വാധീനം സംബന്ധിച്ചുള്ള പൊലീസ് അന്വേഷണം ഭരണകക്ഷിയുടെ യുവ എംഎൽഎയുടെ സ്വാധീനത്തെതുടർന്നു മുക്കിയെന്നാണ് സൂചനകൾ.
ഓൺലൈൻ പെൺവാണിഭക്കേസിൽ വിദേശത്തു നിന്നടക്കം ബന്ധങ്ങളുണ്ടെന്നു കണ്ടെത്തിയിരുന്നു. എന്നാൽ, സംഭന ദിവസം സ്ഥലത്തുണ്ടായിരുന്നവരല്ലാതെ പുറത്തു നിന്നുള്ള ഒരാളെ പോലും കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പോലും പൊലീസിനു സാധിച്ചില്ല. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ എസിപി നിഷാന്തിനിയെ തന്നെ സ്ഥലം മാറ്റിയതും ഉന്നത രാഷ്ട്രീയ ഇടപെടലിനെ തുടർന്നാണെന്നും സൂചനകളുണ്ട്.
രശ്മിയെയും ഭർത്താവ് പശുപാലനെയും കൂടാതെ അൻപതിലേറെ പ്രതികൾ കേസിൽ നടത്തിപ്പുകാരായി ഉൾപ്പെട്ടിരുന്നെന്നാണ് രഹസ്യാന്വേഷണ വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നത്. എന്നാൽ, സംഭവത്തിനു പിന്നിലെ ഗൂഢാലോചനക്കാരെയോ, നേതാക്കളെയോ കണ്ടെത്താൻ പോലും പൊലീസ് അന്വേഷണത്തിൽ സാധിച്ചില്ല. ഉന്നതങ്ങളിൽ നിന്നുള്ള സ്വാധിനത്തെ തുടർന്നാണ് പൊലീസ് അന്വേഷണം പ്രാഥമിക ഘട്ടത്തിൽ തന്നെ അവസാനിപ്പിച്ചതെന്ന സൂചനകളാണ് ലഭിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top