ജനപ്രീതിയില്‍ ഒന്നാം നമ്പര്‍ ഉമ്മന്‍ ചാണ്ടി തന്നെ; രണ്ടാമത് വിഎസ്;മൂന്നാമത് പിണറായി വിജയന്‍; ഏഷ്യനെറ്റ് സര്‍വേ ഇങ്ങനെ

കേരള രാഷ്ട്രീയത്തില്‍ ജനങ്ങള്‍ ഏറെ ഇഷ്ടപെടുന്ന നേതാവാരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഒള്ളൂ ഉമ്മന്‍ ചാണ്ടി. ഏഷ്യനെറ്റ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് ജനങ്ങള്‍ക്കിടയില്‍ ഇന്നും തിളങ്ങുന്ന താരമായി മുന്‍ മുഖ്യമന്ത്രിയുള്ളത്.

അഭിപ്രായ സര്‍വെയില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന സംസ്ഥാന നേതാവ് ആരെന്ന ചോദ്യത്തിന് 24 ശതമാനം പേരാണ് ഉമ്മന്‍ചാണ്ടിയുടെ പേര് പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൊട്ടുപിന്നില്‍ വിഎസ് അച്യുതാനന്ദനാണ്. 21 ശതമാനം പേരാണ് വിഎസിന്റെ ജന പിന്തുണയില്‍ വിശ്വസിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ജനപ്രീതിയുള്ള നേതാക്കളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. 18 ശതമാനം പേരാണ് പിണറായിയെ ഇഷ്ടപ്പെടുന്നത്. എട്ട് ശതമാനം പേരുടെ പിന്തുണയാണ് രമേശ് ചെന്നിത്തലയ്ക്ക് ഉള്ളത്. കെ സുരേന്ദ്രന്‍ ആറ് ശതമാനം പേരുടെ പിന്തുണ നേടിയപ്പോള്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയെ പിന്തുണച്ചത് അഞ്ച് ശതമാനം പേരാണ

ഉമ്മന്‍ ചാണ്ടി.24%
വിഎസ് അച്യുതാനന്ദന്‍.21%
പിണറായി വിജയന്‍.18%
രമേശ് ചെന്നിത്തല.8%
കെ സുരേന്ദ്രന്‍.6%
പി എസ് ശ്രീധരന്‍ പിള്ള.5%
പി കെ കുഞ്ഞാലിക്കുട്ടി.4%
കുമ്മനം രാജശേഖരന്‍.4%
കോടിയേരി ബാലകൃഷ്ണന്‍.2%
കാനം രാജേന്ദ്രന്‍.1%
ശോഭാ സുരേന്ദ്രന്‍.1%

മേഖലാ അടിസ്ഥാനത്തില്‍ തെക്കന്‍ കേരളത്തില്‍ ആണ് ഉമ്മന്‍ചാണ്ടിക്ക് കൂടുതല്‍ പിന്തുണ. ഈ മേഖലയിലെ 30 ശതമാനം പേര്‍ക്കും ഉമ്മന്‍ചാണ്ടിയോടാണ് താത്പര്യം. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും 21 ശതമാനം പേര്‍ വീതം ചാണ്ടിക്കൊപ്പമാണ്. തെക്കന്‍ കേരളത്തില്‍ 28 ശതമാനം പേരുടെ പിന്തുണയുള്ള വിഎസിനെ വടക്കന്‍ കേരളത്തില്‍ 15 ശതമാനം പേരും, മധ്യകേരളത്തില്‍ 20 ശതമാനം പേരും പിന്തുണയ്ക്കുന്നു. എന്നാല്‍ വടക്കന്‍ മേഖലയില്‍ വിഎസിനേക്കാള്‍ ജനപിന്തുണ പിണറായിക്കുണ്ട്. 18 ശതമാനം പേര്‍ അവിടെ പിണറായിയെ പിന്തുണയ്ക്കുന്നു. 20 ശതമാനം പേര്‍ വിഎസിനെ പോലെ തെക്കന്‍ കേരളത്തിലും പിണറായിക്കൊപ്പമാണ് എന്നാല്‍ മധ്യകേരളത്തില്‍ 16 ശതമാനം പേര്‍ക്ക് മാത്രമാണ് പിണറായിയോട് താത്പര്യം.

മധ്യകേരളത്തില്‍ 14 ശതമാനം പേരുടെ പിന്തുണയുള്ള പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് തെക്കന്‍ കേരളത്തില്‍ രണ്ട് ശതമാനം പേരെ മാത്രമെ ആകര്‍ഷിക്കാന്‍ സാധിച്ചുള്ളൂ.9 ശതമാനം പേര്‍ വടക്കന്‍ മേഖലയില്‍ അദ്ദേഹത്തെ അനുകൂലിക്കുന്നു. സംസ്ഥാനവ്യാപകമായി 8 ശതമാനം പേരുടെ പിന്തുണ അദ്ദേഹത്തിനുണ്ട്.

വടക്കന്‍ കേരളത്തില്‍ 5 ശതമാനം പേര്‍ പിന്തുണയ്ക്കുന്ന കോടിയേരി ബാലകൃഷ്ണന് തെക്കന്‍ കേരളത്തില്‍ ഒരു ശതമാനവും മധ്യകേരളത്തില്‍ രണ്ട് ശതമാനവുമാണ് ജനപിന്തുണ. മൊത്തം കണക്കില്‍ റണ്ട് ശതമാനം പേര്‍ മാത്രമേ അദ്ദേഹത്തെ പിന്തുണയക്കുന്നുള്ളൂ.

ബിജെപി നേതാക്കളില്‍ ജനപിന്തുണയില്‍ മുന്നില്‍ സംസ്ഥാന സെക്രട്ഠറി കെ.സുരേന്ദ്രനാണ്. സംസ്ഥാനതലത്തില്‍ ആറ് ശതമാനം ജനങ്ങളും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. മേഖല തിരിച്ചുള്ള കണക്കില്‍ വടക്കന്‍ ജില്ലകളിലെ 9 ശതമാനം പേരും മധ്യമേഖലയിലെ അഞ്ച് ശതമാനം പേരും സുരേന്ദ്രനെ തുണയ്ക്കുന്നു.

Top