ഉമ്മന്‍ ചാണ്ടി ലൈംഗിക ആരോപണങ്ങളില്‍ കുടുങ്ങുമോ ?ആളൂര്‍ വക്കീല്‍ കുടുക്കുമോ ?സോളാര്‍ കേസ് പുതിയ വഴിത്തിരിവിലേക്ക്

കൊച്ചി:സോളാര്‍ തട്ടിപ്പ് കേസില്‍ പുതിയ ആരോപണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ച് സോളാര്‍ കേസില്‍ തന്നെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമം നടക്കുന്നുണ്ട്. സാമ്പത്തിക ശേഷിയുള്ള ശക്തി കേന്ദ്രങ്ങളാണ് ഈ നീക്കത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. സരിത എസ്. നായരുമായി ബന്ധപ്പെടുത്തി ലൈംഗിക ആരോപണം ഉന്നയിച്ച് തന്നെ ബ്ളാക്ക്മെയില്‍ ചെയ്യാനും പൊതുജന മധ്യത്തില്‍ അപമാനിക്കാനും ചില സാമ്പത്തികശക്തികള്‍ ശ്രമിക്കുന്നെന്ന് ഉമ്മന്‍ ചാണ്ടി സോളാര്‍ കമീഷനില്‍ മൊഴി നല്‍കി. ഇതില്‍ രാഷ്ട്രീയമില്ല. ക്രോസ് വിസ്താരത്തിനിടെ ലൈംഗിക ആരോപണം സംബന്ധിച്ച് സരിതയുടെ അഭിഭാഷകന്‍ ബി.എ. ആളൂര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

തുറന്ന കോടതിയില്‍ ആളൂരിന്‍െറ ചോദ്യം ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകരെ പ്രകോപിപ്പിച്ചു. അടച്ചിട്ട മുറിയില്‍ ഉന്നയിക്കേണ്ട ചോദ്യം തുറന്ന കോടതിയില്‍ ഉന്നയിച്ചതിനെ അവര്‍ ചോദ്യം ചെയ്തു. കമീഷന്‍ ഇക്കാര്യം ശ്രദ്ധയില്‍പെടുത്തി. എന്നാല്‍, തനിക്ക് വിരോധമില്ളെന്നും മറുപടി പറയാന്‍ തയാറാണെന്നും ഉമ്മന്‍ ചാണ്ടി അറിയിക്കുകയായിരുന്നു. കഴിഞ്ഞ കുറെ മാസമായി ഈ ആരോപണം ഉന്നയിച്ച് തന്നെ ആക്ഷേപിക്കുകയാണ്. പൊതുജനം വസ്തുതകള്‍ അറിയട്ടെ എന്നുകരുതിയാണ് തുറന്ന കോടതിയില്‍ ഇതിന് മറുപടി പറയുന്നത്. ഈ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.ആരോപണം പൂര്‍ണമായും നിഷേധിക്കുന്നു. തനിക്ക് ഇരുട്ടുമറയില്ല. 60 കൊല്ലത്തെ പൊതുജീവിതത്തിനിടെ ഇത്തരം ആരോപണം ഉണ്ടായിട്ടില്ല. താന്‍ കണ്ണാടിക്കൂട്ടില്‍ ഇരിക്കുന്ന ആളല്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ്. ഇത്തരം ദൗര്‍ബല്യം ഉണ്ടായിരുന്നെങ്കില്‍ ഒരുനിമിഷംപോലും മറച്ചുവെക്കാനാവില്ല. തന്‍െറ ഓഫിസും ഒൗദ്യോഗികവസതിയും തുറന്ന ഇടമാണ്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എത്താം. തെറ്റ് ചെയ്തിട്ടില്ളെന്ന ആത്മവിശ്വാസമാണ് തന്‍െറ ശക്തി. സത്യമാണ് മികച്ച പ്രതിരോധം. മുഖ്യമന്ത്രി എന്ന പദവി ദുരുപയോഗിച്ചാണ് ലൈംഗിക ആരോപണത്തിന് ഇടയായ സംഭവം ഉണ്ടായതെന്ന ആളൂരിന്‍െറ ആക്ഷേപവും ഉമ്മന്‍ ചാണ്ടി നിഷേധിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എമര്‍ജിങ് കേരളക്കുശേഷം കാല്‍മുട്ടിന് വേദനയായി ക്ളിഫ് ഹൗസില്‍ വിശ്രമത്തിലായപ്പോഴും പിന്നീട് ഡല്‍ഹി കേരള ഹൗസിലും സരിതയെ കണ്ടുവെന്നത് അടിസ്ഥാനരഹിതമാണ്. കേരള ഹൗസില്‍ കണ്ടത് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാറിനുവേണ്ടി ഹാജരാകുന്ന അന്നത്തെ അഭിഭാഷകയായിരുന്നു. സരിതയെ തന്‍െറ ഓഫിസില്‍ വെച്ച് രണ്ടുതവണ കണ്ടിട്ടുണ്ട്. അതുകൂടാതെ കടപ്ളാമറ്റം പരിപാടിയില്‍ വേദിയില്‍ താന്‍ ഇരിക്കുമ്പോള്‍ സരിത പിറകില്‍ നില്‍ക്കുന്ന ചിത്രം മാധ്യമങ്ങളില്‍ വന്നത് ശരിയാണെന്ന് താന്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. ഇതടക്കം ആളൂര്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു. രാവിലെ കമീഷന്‍െറ അഭിഭാഷകനും ക്രോസ് വിസ്താരം നടത്തി. ഉമ്മന്‍ ചാണ്ടിയുടെ വിസ്താരം ഫെബ്രുവരി ഏഴിന് തുടരും.

Top