ഉമ്മന്‍ചാണ്ടി സോളാര്‍ കേസില്‍ ശിക്ഷിക്കപ്പെടും-സരിത | Daily Indian Herald

കനത്ത മഴ തുടരുന്നു, മരണം 103;പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ…എട്ട് ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരും

ഉമ്മന്‍ചാണ്ടി സോളാര്‍ കേസില്‍ ശിക്ഷിക്കപ്പെടും-സരിത

കോയമ്പത്തൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തിലെ സോളാര്‍ കേസിലും ശിക്ഷിക്കപ്പെടുമെന്ന് സരിത എസ്. നായര്‍. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ ആറാം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായ അവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. പെരുമ്പാവൂര്‍ കോടതിയിലുണ്ടായിരുന്ന ഒരു കേസില്‍ തനിക്ക് മൂന്നുവര്‍ഷത്തെ തടവുശിക്ഷ ലഭിച്ചതിനെതിരെ എറണാകുളം ജില്ല കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. സോളാര്‍ ഇടപാടില്‍ ഡി.എം.കെ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പളനിമാണിക്യത്തിന്‍െറ പങ്ക് താന്‍ അന്വേഷണ ഏജന്‍സികളെ അറിയിച്ചിരുന്നതായും സരിത വ്യക്തമാക്കി. മജിസ്ട്രേറ്റ് അവധിയിലായതിനാല്‍ കേസ് ജനുവരി പത്തിലേക്ക് മാറ്റി.

Latest
Widgets Magazine