ഓപ്പറേഷന്‍ ലോട്ടസ് വിജയത്തിലേക്ക് !കർണാടക സര്‍ക്കാര്‍ താഴെ വീഴും! 20 മുതല്‍ 25 കോടി വരെ വാഗ്ദാനം.ഏഴ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് സൂചനനല്‍കി കേന്ദ്ര മന്ത്രി!

ന്യുഡൽഹി:കർണാടക സര്‍ക്കാര്‍ താഴെ വീഴും!..ഒരു എം എൽ എ ക്ക് 20 മുതല്‍ 25 കോടി വരെ കൊടുത്ത് ചാക്കിട്ടു പിടിച്ച്‌ കർണാടകത്തിൽ ഭരണം അട്ടിമറിക്കാൻ ബിജെപിയുടെ ഓപ്പറേഷൻ ലോട്ടസ്..പണവും സ്വാധീനവും ഉപയോഗിച്ച് എംഎല്‍എമാരെ സ്വന്തം പക്ഷത്ത് എത്തിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി കൊണ്ടുപിടിച്ച് തുടര്‍ന്നു.ബിജെപിക്ക് ഭരണത്തില്‍ ഏറാനുള്ള കേവലഭൂരിപക്ഷമുണ്ടായിരുന്നിട്ടും അവസാന നിമിഷം തന്ത്രപരമായ ഇടപെടലുകളിലൂടെ കോണ്‍ഗ്രസ് ജെഡിഎസുമായി സഖ്യത്തിലെത്തി ബിജെപിയെ പുറത്താക്കുകയായിരുന്നു.കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ ഭരണം തിരിച്ചു പിടിക്കാന്‍ അന്നുമുതല്‍ ശക്തമായ ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. ബിജെപിയിലേക്ക് വരാന്‍ 20-25 കോടി വരെയാണ് വാഗ്ദാനമെന്നും സംഭാഷണത്തിലുണ്ട്. ഇത് ശരിവെച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സതീഷ് ജാര്‍ക്കിഹോളിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസ് വിടാര്‍ ഏഴ് എംഎല്‍മാര്‍ തയ്യാറായിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം ജാര്‍ക്കിഹോളി നേതാവായ സതീഷ് വെളിപ്പെടുത്തിയത്. അര്‍ഹിക്കുന്ന പദവി ലഭിച്ചില്ലേങ്കില്‍ ബിജെപിയുമായി കൈകോര്‍ക്കുമെന്ന് നേരത്തേ ഭീഷണിമുഴക്കിയിരുന്ന നേതാക്കള്‍ തന്നെയാണ് വീണ്ടും പാര്‍ട്ടിക്കെതിരെ കലാപക്കൊടി ഉയര്‍ത്തി രംഗത്തെത്തിയതെന്നും വിവരമുണ്ട്. രണ്ടാം ഓപ്പറേഷന്‍ കമല സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും വകുപ്പുകള്‍ വീതം വെച്ചതും മന്ത്രിസ്ഥാനം പങ്കിട്ടതുമെല്ലാം ഇപ്പോഴും ഇരുകക്ഷികള്‍ക്കുമിടയില്‍ പ്രശ്നങ്ങളായി തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസം പത്ത് എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോകാന്‍ തയ്യാറാണെന്നും ഇതോടെ ബിജെപിയുടെ രണ്ടാം ഓപ്പറേഷന്‍ കമല യാഥാര്‍ത്ഥ്യമാവുകയാണെന്നും തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സര്‍ക്കാരില്‍ അതൃപ്തരയാ എംഎല്‍എമാര്‍ ബിജെപിയുടെ ഈ ചാക്കിടലില്‍ വീണിരുന്നയാും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആവശ്യത്തില്‍ കൂടുതല്‍ പരിഗണന നല്‍കിയും പദവികള്‍ വാഗ്ദാനം ചെയ്തും എംഎല്‍എമാരെ കോണ്‍ഗ്രസ് ജെഡിഎസ് നേതൃത്വങ്ങള്‍ സംരക്ഷിച്ചു. എന്നാല്‍ കോണ്‍ഗ്രസിന്‍റെ എല്ലാ നീക്കങ്ങളും അസ്ഥാനത്ത് ആയെന്നും ഉടന്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ നിലംപതിക്കുമെന്നുമുള്ള സൂചന നല്‍കിയിരിക്കുകയാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍.

സര്‍ക്കാരിനെ വീഴ്ത്താന്‍ പണവും സ്വാധീനവും നല്‍കി എംഎല്‍എമാരെ സ്വന്തം പക്ഷത്ത് എത്തിക്കാനുള്ള ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസ് അവസാനം കര്‍ണാടകത്തില്‍ ഫലം കണ്ട് തുടങ്ങുന്നതായാണ് റിപ്പോര്‍ട്ട്. നേരത്തേ വിമത നീക്കം നടത്തിയ ജാര്‍ക്കിഹോളി സഹോദരന്‍മാരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അനുനയിപ്പിച്ചിരുന്നു.karnataka-congress-jds

ഒരു വ്യവസായിയും ബിജെപി നേതാവിന്റെ അനുയായിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് ഇതിന് ആധാരമായി പുറത്തുവന്നത്.ഭരണപക്ഷത്ത് നിന്നുള്ള 10 എംഎല്‍എമാരെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ശ്രമം ബിജെപി തുടങ്ങിയതായി തെളിയിക്കുന്ന ഫോണ്‍കോളുകള്‍ ആണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ബിജെപി നേതാവ് ശ്രീരാമലു എംഎല്‍എയുടെ അടുത്ത അനുയായിയും ദുബായിലിലുള്ള വ്യവസായിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമായിരുന്നു അത്. എംഎല്‍എമാരായ ആനന്ദ് സിങ്, നാഗേന്ദ്ര, ഗണേഷ്, ബിസി പാട്ടീല്‍, രമേഷ് ജര്‍ക്കിഹോളി, പ്രതാപ് ഗൗഡ പാട്ടീല്‍ തുടങ്ങിയവരുടെ പേരാണ് സംഭാഷണത്തില്‍ പറഞ്ഞിരിക്കുന്നത്.

കേന്ദ്ര മന്ത്രി അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ സര്‍ക്കാര്‍ താഴെ വീഴുമെന്ന സൂചനയാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറും നല്‍കുന്നത്. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് -ജെഡിഎസ് അനിശുദ്ധ കൂട്ട്കെട്ട് ഉടന്‍ താഴെവീഴും- പ്രകാശ് ജാവേദ്കര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തങ്ങളായിരുന്നു കര്‍ണാടകത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ കോണ്‍ഗ്രസും ജെഡിഎസും അവസാന നിമിഷം അവിശുദ്ധ കൂട്ടുകെട്ടിലൂടെ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. ആ കൂട്ട് കെട്ട് അധിക നാള്‍ നിലനില്‍ക്കില്ല. സര്‍ക്കാര്‍ നിലംപതിക്കും. സൂചനകള്‍ പുറത്തുവന്ന് തുടങ്ങി ജാവേദ്കര്‍ പറഞ്ഞു.

കര്‍ണാടകത്തില്‍ നിന്നുള്ള എംപിയും കേന്ദ്രമന്ത്രിയുമായ ഡിവി സദാനന്ദ ഗൗഡയും ജാവേദ്കറിന്‍റെ പ്രസ്താവനയെ പിന്തുണച്ചു. സര്‍ക്കാരിനെ താഴെ വീഴ്ത്താന്‍ ബിജെപി പുറത്ത് നിന്ന് ശ്രമങ്ങളൊന്നും നടത്തേണ്ട ആവശ്യമില്ല. സര്‍ക്കാരിനുള്ളില്‍ ഭിന്നത രൂക്ഷമാണ്. കാത്തിരുന്നു കാണാം-ദേവാനന്ദ ഗൗഡ പറയുന്നു.

ബെല്‍ഗാവില്‍ നിന്നുള്ള മുതിര്‍ന്ന കോമ്‍ഗ്രസ് നേതാവ് രമേശ് ജര്‍ക്കിഹോളി ബിജെപിയിലേക്ക് ഉടന്‍ വരും. കോണ്‍ഗ്രസ് നേതൃത്വവുമായി രമേശ് അകന്നു കഴിഞ്ഞു. രമേശ് തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ആര് ബിജെപിയിലേക്ക് വന്നാലും ഞങ്ങള്‍ സ്വാഗതം ചെയ്യും, ബിജെപി നേതാവ് കോട്ട ശ്രീനിവാസ പൂജാരി പറയുന്നു.കഴിഞ്ഞ ദിവസം വിദാന്‍ സൗധയില്‍ നടന്ന കൈബിനറ്റ് യോഗത്തില്‍ സതീഷ് ജര്‍ക്കിഹോളി നേതാക്കള്‍ എത്തിയിരുന്നില്ല.ബിജെപി നേതാക്കളുടെ പ്രസ്താവകള്‍ ശരിവെക്കുന്നതാണ് ഇതെന്നാണ് വാര്‍ത്തകള്‍ വരുന്നത്.അതേസമയം മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ഇത്തരം വാദങ്ങളെല്ലാം തള്ളി. കഴിഞ്ഞ ആറ് മാസമായി ബിജെപി ഇത് തന്നെയാണ് പറയുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Top