വാഗമണില്‍ തൂക്ക് പാലം തകര്‍ന്ന് 15 പേര്‍ക്ക് പരിക്ക്

ഇടുക്കി: വാഗമണില്‍ തൂക്കുപാലം പൊട്ടിവീണുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്ക്. വാഗമണിലെ ആത്മഹത്യാ മുനമ്പിലാണ് സംഭവം. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ എട്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

പരിധിയില്‍ അധികം ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമെന്ന് ഇവിടുത്തെ സുരക്ഷാ ജീവനക്കാര്‍ വ്യക്തമാക്കി. ഒരേ സമയം നാല് പേര്‍ക്ക് മാത്രം കയറാന്‍ അനുവാദമുള്ള തൂക്കുപാലത്തിലേയ്ക്ക് 15ലേറപ്പേര്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച് കയറുകയായിരുന്നുവെന്നാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അങ്കമാലി മഞ്ഞപ്ര ചുള്ളി സെന്റ.ജോര്‍ജ് പള്ളിയില്‍ നിന്ന് ഇവിടെ വിനോദയാത്രക്കെത്തിയ സണ്‍ഡേ സ്‌കൂള്‍ അധ്യാപകരുടെ 30 അംഗ സംഘത്തിലെ 15ലേറെ പേരാണ് അപകടത്തില്‍പ്പെട്ടത്

Top