ദിലീപിന് പ്രത്യേക പരിഗണന നല്‍കുന്നതിനെ വിമര്‍ശിച്ച് ടി പത്മനാഭന്‍

യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജനപ്രിയ താരം ദിലീപിനെ അറസ്റ്റ് ചെയ്ത സംഭവം കേരള പോലീസിന്‍റെ കിരീടത്തിലെ പൊന്‍തൂവലാണെന്ന് എഴിത്തുകാരന്‍ ടി പത്മനാഭന്‍. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് നടി ആക്രമണത്തിനിരയായത്.

സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം ഞെട്ടിയ സംഭവമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത് കേരള പോലീസിന്റെ ചരിത്രത്തിലെ തന്നെ സുപ്രധാന സംഭവമാണെന്നും അദ്ധേഹം പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണന നല്‍കുന്നതിന് പിന്നിലെ കാര്യത്തെക്കുറിച്ചും എഴുത്തുകാരന്‍ പറയുന്നുണ്ട്. ജയിലില്‍ ദിലീപിന് മറ്റു തടവുകാരില്‍ നിന്നും വ്യത്യസ്തമായി പ്രത്യേക പരിഗണനയാണ് നല്‍കുന്നതെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. ദിലീപിന്‍റെ പണം ആഗ്രഹിക്കുന്നവരാണ് ഇത്തരത്തില്‍ താരത്തിന് പ്രത്യേക പരിഗണന നല്‍കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

ജയിലില്‍ ദിലീപിന് പ്രത്യേക പരിഗണന നല്‍കിയിട്ടില്ലെന്ന് ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ അറിയിച്ചു. താരത്തിന് പ്രേത്യേക സൗകര്യം നല്‍കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് ജയില്‍ സൂപ്രണ്ടിനോടും മറ്റും ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ചിരുന്നുവെന്നും അവര്‍ അറിയിച്ചു.

Top