സംസ്ഥാനത്ത് പ്രതിപക്ഷം ഇല്ലാതാകുന്നോ..അടിപടലെ പതറി യുഡിഎഫ്;പടയൊരുക്കം പരുങ്ങലില്‍

കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രതിപക്ഷത്തെ നിശ്ശേഷം ഇല്ലാതാക്കി എന്നുതന്നെ പറയാം. കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പേരുള്ളവര്‍ ഇല്ലാവര്‍ എന്ന നിലയില്‍ വലിയൊരു ചേരിയും സ്വാഭാവികമായി രൂപപ്പെട്ടിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയടക്കം പേര് വന്ന നേതാക്കള്‍ക്കെല്ലാം രാഷ്ട്രീയ ജീവിതംതന്നെ ചോദ്യചിഹ്നമാകും. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഗ്രൂപ്പു യുദ്ധത്തിനിടയില്‍ ആയുധമായി മാറി സോളാര്‍ നായികയെയും മറുപക്ഷം ഉപയോഗിച്ചെന്ന് വ്യക്തമാക്കുന്ന വിവരങ്ങലും പുറത്തുവന്നിട്ടുണ്ട്. രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയുടെ ശോഭ പാടെ കെട്ടുപോകുന്ന വിധത്തിലും ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത വിധത്തിലും നാണം കെട്ടു നില്‍ക്കുകയാണ് സോളാര്‍ റിപ്പോര്‍ട്ടോടെ മുന്നണി. എങ്കിലും പ്രതിരോധത്തിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ അവര്‍ തേടുന്നു.

ഉമ്മന്‍ ചാണ്ടി പല ഘട്ടങ്ങളിലായി തന്നില്‍ നിന്നും 2.16 കോടി രൂപ കൈക്കൂലിയായി മാങ്ങിയത് യുഡിഎഫിന് വേണ്ടിയായിരുന്നു എന്നാണ് സോളാര്‍ കമ്മീഷന്‍ മുമ്പാകെ സരിത നല്‍കിയ മൊഴിയില്‍ പറയുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സഹായി പ്രതീഷ് നായരും സ്ത്രീകളെ ഉപയോഗിച്ചാണു കാര്യങ്ങള്‍ സാധിക്കുന്നതെന്ന് ആരോപിക്കുന്നതിനുശേഷമുള്ള ഒരു പേജ് കാണാനില്ലെന്നു കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ശേഷിക്കുന്ന ഭാഗം ഉണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജയിലില്‍ എഴുതിയതെന്നു പറയപ്പെടുന്ന കത്ത്, ‘ഞാന്‍ സരിത എസ്.നായര്‍, സോളര്‍ തട്ടിപ്പു കേസില്‍ ഇന്ന് അറസ്റ്റ് ചെയ്യപ്പെട്ടു’ എന്നാണു തുടങ്ങുന്നത്. പിന്നീടുള്ള ഭാഗങ്ങളില്‍ ഞാന്‍ എന്നതിനു പകരം ‘അവള്‍, അവര്‍’ എന്നൊക്കെയാണു സ്വയം വിശേഷിപ്പിക്കുന്നത്. ബിജു രാധാകൃഷ്ണന് അവര്‍ പണമുണ്ടാക്കാനുള്ള എടിഎം മെഷീന്‍ മാത്രമായിരുന്നുവെന്നു പറഞ്ഞാണ് ആരോപണങ്ങള്‍ ആരംഭിക്കുന്നത്. ടീം സോളര്‍ കമ്പനിയുടെ ആറു കോടി രൂപയുമായി ശാലു മേനോനൊപ്പം ബിജു ആഡംബര ജീവിതം നയിക്കുന്നു. ബിജു നിര്‍മ്മിച്ച മൂന്നു കോടിയുടെ വീട്, സ്വര്‍ണം, രണ്ടു കാറുകള്‍ എന്നിവ ആരുടെ വിയര്‍പ്പ് എന്നു ചോദിക്കുന്നതിനൊപ്പം ആത്മഗതമെന്ന പോലെ മറുപടി: പാവം ഇടപാടുകാരുടെ പണം.

വ്യക്തികളുമായുള്ള ബന്ധവും അവരുടെ ഇടപെടലുകളും ലൈംഗികാതിക്രമവും പെട്ടെന്നു മനസ്സിലാക്കാന്‍ ചാര്‍ട്ടും സരിത തയാറാക്കിയിട്ടുണ്ട്. ഇതില്‍ 16 പേരുടെ കാര്യം വിശദീകരിക്കുന്നു. സോളര്‍ പദ്ധതി റിപ്പോര്‍ട്ട് മോന്‍സ് ജോസഫിനു നല്‍കിയെന്ന പരാമര്‍ശത്തിനൊപ്പമുള്ള കമന്റ് ഇങ്ങനെ: മറ്റു പ്രശ്നങ്ങള്‍ ഇല്ല.

മുന്‍ മന്ത്രി എ.പി.അനില്‍കുമാര്‍ സഹായി നസറുള്ള വഴി ഏഴു ലക്ഷം രൂപ കൈപ്പറ്റി, പലതവണ ചൂഷണം ചെയ്തു. വേണുഗോപാലിന്റെ അടുത്ത് ‘അവളെ’ എത്തിച്ചത് അനില്‍ കുമാറാണ്. പളനിമാണിക്യം 25 ലക്ഷം കൈപ്പറ്റി. ചെന്നിത്തലയുടെ സഹായി പ്രതീഷ് വഴിയാണു പളനിമാണിക്യത്തിലെത്തിയത്. അദ്ദേഹത്തിലൂടെ ചിദംബരത്തെ പരിചയപ്പെടാന്‍ ശ്രമിച്ചു.കൊച്ചി മുന്‍ കമ്മിഷണര്‍ എം.ആര്‍.അജിത് കുമാര്‍ ഫോണിലൂടെ ലൈംഗികച്ചുവയോടെ സംസാരിച്ചു. പി.സി.വിഷ്ണുനാഥ് ഫോണില്‍ ബന്ധപ്പെട്ടെന്നല്ലാതെ പീഡന ആരോപണമില്ല. മുന്മന്ത്രി പി.കെ.ജയലക്ഷ്മി സുഹൃത്താണ്. പലതവണ വയനാട്ടിലെ വീട്ടില്‍ പോയിട്ടുണ്ടെന്നും പറയുന്നു.

സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന അഴിമതിക്കേസുകള്‍ ഉള്‍പ്പെടെയുള്ളവ ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനു വിട്ടുകൊണ്ട് ഉത്തരവ്. അന്നേഷണ സംഘത്തിലെ പുതിയ അംഗങ്ങളെ ഇന്ന് പ്രഖ്യാപിക്കും. ഹെഡ് ക്വാര്‍ട്ടേഴ്സ് ഐജി ദിനേന്ദ്ര കശ്യപാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു സോളര്‍ കേസ് അന്വേഷിച്ച ഡിജിപി: എ.ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തിനെതിരായ അന്വേഷണവും പുതിയ സംഘത്തിനു നല്‍കി. കേസ് അട്ടിമറിച്ചു പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതായും കമ്മിഷന്‍ കണ്ടെത്തിയിരുന്നു.

കമ്മിഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ക്കു പുറമെ പുതിയ പരാതികളോ, രേഖകളോ ലഭിച്ചാല്‍ അതും അന്വേഷിക്കാന്‍ പ്രത്യേക സംഘത്തോടു നിര്‍ദേശിച്ചിട്ടുണ്ട്. സോളര്‍ കേസുമായി ബന്ധപ്പെട്ടു വിവിധ കോടതികളിലുള്ള കേസുകളുടെ തുടര്‍നടപടിയും പ്രത്യേക അന്വേഷണ സംഘത്തിനായിരിക്കും. കൈക്കൂലിക്കേസ് വിജിലന്‍സ് അന്വേഷിക്കുമെന്നാണു മുഖ്യമന്ത്രി ഒക്ടോബര്‍ 11നു പ്രഖ്യാപിച്ചിരുന്നത്.
പ്രതികളെ ജയിലില്‍നിന്നു പുറത്തു കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടു കമ്മിഷന്‍ നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പൊലീസ്, ജയില്‍ വകുപ്പുകളില്‍ നടത്തേണ്ട മാറ്റങ്ങളെക്കുറിച്ചു പഠിക്കാന്‍ ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായി മൂന്നംഗ കമ്മിഷനെ നിയോഗിച്ച് ഉത്തരവിറക്കി. സെക്രട്ടേറിയറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ ഒരുവര്‍ഷമെങ്കിലും സൂക്ഷിക്കാവുന്ന സംവിധാനം ഒരുക്കണമെന്ന കമ്മിഷന്റെ നിര്‍ദ്ദേശം പരിശോധിച്ച് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം. അനെര്‍ട്ടിനെ മികവുറ്റ സ്ഥാപനമാക്കി മാറ്റണമെന്ന കമ്മിഷന്റെ ശുപാര്‍ശ ഊര്‍ജ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പരിശോധിക്കും.

സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇനി നിര്‍ണായകം സര്‍ക്കാറിന്റെ ഒമ്പതാമത്തെ തീരുമാനമാണ്. ‘ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ അന്വേഷണ റിപ്പോര്‍ട്ടു പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നു പുതിയ രേഖകളോ തെളിവുകളോ ലഭിക്കുന്ന പക്ഷം അവകൂടി അന്വേഷിക്കും. അന്വേഷണത്തില്‍ പുതിയ കുറ്റകൃത്യങ്ങള്‍ വെളിവാകുന്നെങ്കില്‍ അതും അന്വേഷിക്കും’- നിയമസഭയില്‍ സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കുന്നു. സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങളില്‍ ഒന്‍പതാമത്തേതാണ് ഇത്.

ഈ തീരുമാനം വലിയ സാധ്യതകളാണു സര്‍ക്കാരിനു മുന്നില്‍ തുറന്നിടുന്നത്. ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലാണു പുതിയ അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. സരിതയോ സോളര്‍ കേസില്‍ ഉള്‍പ്പെട്ടവരോ പുതിയ തെളിവുകള്‍ ഹാജരാക്കിയാല്‍ അന്വേഷണം പുതിയ മേഖലകളിലേക്കു വ്യാപിപ്പിക്കും. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍പോലും സോളര്‍ ആയുധമാക്കാന്‍ ഭരണപക്ഷത്തിനു കഴിയും. അന്വേഷണം മുന്‍ പൊലീസ് ഉദ്യോഗസ്ഥരിലേക്കും സാമ്പത്തിക ഇടപാടിലേക്കും കൂട്ടിമുട്ടിക്കാനുള്ള നീക്കം സ്വാഭാവികമായും ഉണ്ടാകാം. മുന്‍ അന്വേഷണസംഘം വിട്ടുകളഞ്ഞെന്നു റിപ്പോര്‍ട്ടില്‍ ആരോപണമുള്ള ടെലഫോണ്‍ രേഖകളും വിഡിയോ ദൃശ്യങ്ങളുമടക്കം പരിശോധിക്കാനാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.

സോളര്‍ കമ്മിഷനില്‍ സരിത നല്‍കിയ തെളിവുകള്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായി സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. വരുംദിവസങ്ങളില്‍ ഇത്തരം തെളിവുകള്‍ പുറത്തുവന്നേക്കാം. കമ്മിഷന്റെ പക്കലുള്ള തെളിവുകള്‍ പുതിയ അന്വേഷണ സംഘത്തിനു ലഭിക്കും. അതിന്മേലുള്ള അന്വേഷണം പുതിയ തലങ്ങളിലേക്കു നീങ്ങുമെന്നാണു സര്‍ക്കാരിന്റെ പ്രതീക്ഷ.

സോളാര്‍ റിപ്പോര്‍ട്ട് പുറത്തുന്നതോടെ പ്രതിപക്ഷ നേതാവ് നയിക്കുന്ന പടയൊരുക്കം ജാഥയുടെ ശോഭ തന്നെ നഷ്ടമായെന്ന കാര്യം ഉറപ്പായി. സോളര്‍ വിവാദം കൂടുതല്‍ പ്രകാശിക്കുമെന്ന പ്രതീക്ഷയിലാണു ഭരണപക്ഷമെങ്കില്‍ വേണ്ടത്ര ഏശിയില്ലെന്ന പ്രതിരോധത്തിലൂന്നുകയാണു പ്രതിപക്ഷം. എങ്കിലും സോഷ്യല്‍ മീഡിയയില്‍ അടക്കം റിപ്പോര്‍ട്ടിലെ പല കാര്യങ്ങളും ചോര്‍ന്നതോടെ നേതാക്കള്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ പോലും മടിയാകുന്ന അവസ്ഥയിലാണ്. ഇതോടെ നേതാകളെ കളിയാക്കാന്‍ ചെല്ലപ്പേര് തന്നെ വീണു കവിഞ്ഞു. ഇതിലെല്ലാം വശംകെട്ടിരിക്കയാണ് ഉമ്മന്‍ ചാണ്ടിയും കൂട്ടരും.
ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്കം’ യാത്ര ഇപ്പോള്‍ കോഴിക്കോട് ജില്ലയില്‍ പര്യടനം നടത്തുകയാണ്. ഡിസംബര്‍ ഒന്നിനു തിരുവനന്തപുരത്താണു സമാപനം. സോളറുമായി ബന്ധപ്പെട്ട വിശദീകരണ ജാഥകൂടിയായി പടയൊരുക്കം മാറും. തോമസ് ചാണ്ടിയുടെ ഭൂമി വിവാദത്തില്‍പ്പെട്ടു വലഞ്ഞ സര്‍ക്കാരിനു വലിയ ആശ്വാസമാണു സോളര്‍ റിപ്പോര്‍ട്ട്. കിട്ടിയ ആയുധം പരമാവധി പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണു സര്‍ക്കാര്‍.

സരിതയുടെ കത്തിലെ ആരോപണങ്ങള്‍ മാത്രമാണു റിപ്പോര്‍ട്ടിലുള്ളതെന്നും പുതുതായി കണ്ടെത്തലുകള്‍ ഒന്നുമില്ലെന്നും പ്രതിപക്ഷം വിശദീകരിക്കുന്നു. തട്ടിപ്പു കേസുകളില്‍ പ്രതിയായ, മൊഴികള്‍ മാറ്റുന്ന സരിതയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം തയാറാക്കിയ സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് രാഷ്ട്രീയപരമായും നിയമപരമായും നേരിടാനാണു പ്രതിപക്ഷത്തിന്റെ തീരുമാനം.

കേസെടുക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ ആശയക്കുഴപ്പവും പ്രതിപക്ഷം ആയുധമാക്കുന്നു. കേസെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചെങ്കില്‍ വീണ്ടും അന്വേഷിച്ചു തെളിവുണ്ടെങ്കില്‍ കേസെടുക്കുമെന്ന നിലപാടിലേക്കെത്തിയത് എന്തിനാണെന്നു പ്രതിപക്ഷം ചോദിക്കുന്നു. സോളര്‍ റിപ്പോര്‍ട്ടു പുറത്തുവന്നതിനുശേഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചോദിച്ചതും ഇതേ കാര്യമാണ്. ‘സോളര്‍ റിപ്പോര്‍ട്ടിലുള്ളതു സരിതയുടെ കത്തിലുള്ള കാര്യങ്ങള്‍ മാത്രമാണ്, ഇതു സോളര്‍ റിപ്പോര്‍ട്ടോ സരിതാ റിപ്പോര്‍ട്ടോ?’. പ്രതിപക്ഷ നേതാവ് ചെന്നിത്തല ഒരുപടികൂടി കടന്നു സര്‍ക്കാരിനെ ആക്രമിച്ചു. റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ തിരുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടല്‍ ഉണ്ടായെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം

Top