ഊട്ടിയിൽ വൻ പെൺവാണിഭ സംഘം: നടത്തിപ്പുകാരിൽ മലയാളികളും; ഇരകളാക്കപ്പെടുന്നത് കോളജ് വിദ്യാർഥികൾ

ക്രൈം ഡെസ്‌ക്

മേട്ടുപ്പാളയം: മലയാളി പെൺകുട്ടികളെ അടക്കം കെണിയിൽപ്പെടുത്തി ഊട്ടിയിൽ എത്തിച്ചു പെൺവാണിഭം നടത്തുന്ന വനൻസംഘം പിടിയിൽ. കോളജ് വിദ്യാർഥിനികളെ അടക്കം കെണിയിൽപ്പെടുത്തുന്ന സംഘം വൻ വിലയ്ക്കാണ് വിദ്യാർഥിനികളെ വിൽക്കുന്നത്. മലയാളി, പഞ്ചാബി പെൺകുട്ടികളെ തിരഞ്ഞു പിടിച്ചു കെണിയിൽപ്പെടുത്തി സെക്‌സ് റാക്കറ്റിന്റെ കയ്യിലെത്തിക്കുന്നതിനായി തമിഴ്‌നാട്ടിലെ കോളജുകൾ കേന്ദ്രീകരിച്ചു വൻ സംഘം തന്നെ പ്രവർത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഊട്ടിമേട്ടുപ്പാളയം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പെൺവാണിഭ സംഘം പിടിയിലായതോടെയാണ് തമിഴ്‌നാട്ടിലെ കോളജുകൾ കേന്ദ്രീകരിച്ചു മലയാളി പെൺകുട്ടികളെ കെണിയിൽപ്പെടുത്തുന്നതിനു പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മലയാളി പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരെയാണ് ആർണി ഹൗസ്, നാരായണപുരം എന്നിവിടങ്ങളിലെ കോട്ടേജുകളിൽ നിന്നും പിടികൂടിയത്.
നിലമ്പൂർ വഴിക്കടവ് സ്വദേശി ശിവപ്രസാദ് (38), തൃശ്ശൂർ സ്വദേശി സജി ജോസ് (29), വയനാട് മേപ്പാടി സ്വദേശി ജോസ്ലിൻ (20), കൊല്ലം സ്വദേശിനി ആഷ (19), ഊട്ടി സെന്റ് മേരീസ് ഹിൽ സ്വദേശി രാഹുൽ (26), ഗൂഡല്ലൂർ സ്വദേശി സതീഷ് (35), സമീർ (24), കൊൽക്കത്ത സ്വദേശിനികളായ കുശി (20), സാധ്വനി (22) എന്നിവരെയാണ് അറസ്റ്റുചെയ്തത്. മേട്ടുപാളയത്തേയും ഊട്ടിയിലേയും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാനായി എത്തിയിട്ടുള്ള ചില മലയാളി പെൺകുട്ടികൾ ഇവിടെ സെക്സ് റാക്കറ്റിന്റെ ഭാഗമായി പ്രവർത്തിയ്ക്കുന്നു എന്ന് നേരത്തേയും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിടിയിലായവരിൽ 2 പേർ വിദ്യാർത്ഥിനികൾ ആണെന്നാണ് സൂചന.
തിങ്കളാഴ്ച രാത്രിയായിരുന്നു റെയ്ഡ്. പെൺവാണിഭത്തിന്റെ കണ്ണികൾമാത്രമാണ് പിടിയിലായിരിക്കുന്നതെന്നും സ്ത്രീകളെ എത്തിച്ചുനൽകുന്ന ഒരു ഗൂഢസംഘം വേറെയുണ്ടെന്നും പോലീസ് പറയുന്നു. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. പിടിയിലായ യുവതികളെ സംരക്ഷണഭവനത്തിലേക്ക് മാറ്റി. മറ്റുള്ളവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു. അറസ്റ്റിലായവരിൽനിന്ന് നാല് ബൈക്ക്, എട്ട് മൊബൈൽ ഫോൺ, 45,000 രൂപ എന്നിവ പിടിച്ചെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top