എതിര്‍ടീമിന്റെ ആരാധകന്‍  എറിഞ്ഞ റൊട്ടിക്കഷണത്തില്‍ മുത്തി ഓസില്‍; താരം ഇങ്ങനെ ചെയ്യാനുണ്ടായ കാരണം ഇതാണ്…

അപൂര്‍വമായ ഒരു സംഭവത്തിനാണ് അത്‌ലറ്റിക്കോ മാഡ്രിഡും ആഴ്‌സണലും തമ്മിലുള്ള യൂറോപ്പാ ലീഗ് ആദ്യ പാദ സെമി സാക്ഷ്യം വഹിച്ചത്. ആഴ്‌സണലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ആരാധകര്‍ എറിഞ്ഞ റൊട്ടിക്കഷണത്തില്‍ മുത്തമിട്ട ആഴ്‌സണല്‍ താരം മെസ്യൂട്ട് ഓസിലായിരുന്നു ഇന്നലത്തെ താരം.

മുസ്ലിം-തുര്‍ക്കിഷ് സംസ്‌കാര പ്രകാരം ഭക്ഷണം പാഴാക്കുന്നത് പാപമാണ്. അത്‌കൊണ്ടാണ് ഓസില്‍ റൊട്ടിയില്‍ മുത്തമിട്ട് തന്റെ തലയ്ക്ക് തൊട്ട് മൈതാനത്തിന്റെ ഒരു മൂലയില്‍ ശ്രദ്ധാപൂര്‍വ്വം വെച്ചത്. മത്സരത്തില്‍ കോര്‍ണര്‍ കിക്കെടുക്കാന്‍ തുടങ്ങുമ്പോഴായിരുന്നു ഓസിലിനു നേരെ റൊട്ടിക്കഷണം പറന്നു വന്നത്.ഭക്ഷണം തരുന്ന ദൈവത്തെ സ്തുതിക്കാനും നന്ദി പറയാനും വേണ്ടിയാണ് ഓസിലിന്റെ പ്രവൃത്തി. ഇതില്‍ നിന്നും ഓസില്‍ ചെറിയ കഷമം റൊട്ടി കടിച്ചെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കാണികള്‍ ഒന്നടങ്കം കൈയടിച്ചാണ് ഓസിലിന്റെ പ്രവൃത്തിയെ സ്വീകരിച്ചത്. 136 തവണ ആഴ്‌സണല്‍ ജെഴ്‌സിയിലെത്തിയ ഓസില്‍ 27 ഗോളുകള്‍ നേടിയപ്പോള്‍ നാല്‍പ്പത്തിയൊമ്പതോളം ഗോളുകള്‍ക്ക് വഴിയുമൊരുക്കിയിട്ടുണ്ട്.ജര്‍മന്‍ മധ്യനിര താരമായ ഓസിലുമായുള്ള കരാര്‍ ആഴ്‌സണല്‍ നേരത്തേ പുതുക്കിയത് വാര്‍ത്തയായിരുന്നു. പുതുക്കി. ആഴ്ചയില്‍ 350,000 യൂറോയാണ് ഈ ഇരുപത്തിയോമ്പതുകാരന് വേണ്ടി ക്ലബ് ചെലവിടുക.

ഇതോടെ ആഴ്‌സണല്‍ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായിരിക്കുകയാണ് മെസ്യൂട്ട് ഓസില്‍. 2021 സീസണ്‍ വരെയാണ് കരാര്‍ നീട്ടിയത്. 2013ല്‍ റയല്‍ മാഡ്രിഡില്‍ നിന്നും ക്ലബ്ബിന്റെ അന്നേവരെയുള്ള ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകയ്ക്കാണ് ഓസില്‍ ആഴ്‌സണല്‍ പാളയത്തിലേക്ക് ചേക്കേറിയത്. 42.4 മില്ല്യന്‍ യൂറോ ആണ് മെസ്യൂട്ട് ഓസിലിനായി ആഴ്‌സണല്‍ ചെലവിട്ടത്. അരങ്ങേറ്റ സീസണ്‍ മുതല്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ക്ക് വഴിയൊരുക്കുന്ന താരം എന്ന റെക്കോഡ് ഈ ജര്‍മന്‍കാരന്റെ പേരിലാണ്. 22 വര്‍ഷത്തെ സേവനത്തിനു ശേഷം ഈ സീസണോടെ ക്ലബ് വിടുന്ന ആര്‍സന്‍ വെംഗര്‍ക്ക് കിരീടത്തോടെ യാത്രാ അയപ്പ് നല്‍കുകയാണ് ഇനി ആഴ്‌സണലിന്റെ മുമ്പിലുള്ള ലക്ഷ്യം.

Latest
Widgets Magazine