ശബരിമലയെ കുറിച്ച് മിണ്ടിയാല്‍ മൂക്ക് ചെത്തുമോ? തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ വെല്ലുവിളിച്ച് പിസി ജോര്‍ജ്ജ്

ശബരിമല തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കരുതെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ വെല്ലുവിളിച്ച് പിസി ജോര്‍ജ്ജ്. ശബരിമല മിണ്ടരുതെന്ന് പറയാന്‍ കമ്മീഷന് ആരാണ് എന്ന് പിസി ജോര്‍ജ്ജ് ചോദിച്ചു. രാജ്യം മുഴുവന്‍ ശബരിമല പ്രസംഗിക്കുകയും പ്രചാരണ വിഷയമാക്കുകയും ചെയ്യും. ശബരിമലയെ കുറിച്ച് മിണ്ടിയാല്‍ മൂക്ക് ചെത്തുമോ എന്നും പിസി ജോര്‍ജ്ജ് പരിഹസിച്ചു. അധികാരം വിട്ട് കമ്മീഷന്‍ പ്രവര്‍ത്തിക്കരുത്. ശബരിമല പ്രസംഗിച്ചാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് ചെയ്യുമെന്ന് കാണട്ടെ എന്നും പിസി ജോര്‍ജ്ജ് വെല്ലുവിളിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

Top