കീഴാറ്റൂര്‍ സമരക്കാര്‍ക്ക് പാര്‍ട്ടിയിലേക്ക് തിരിച്ച് വരാമെന്ന് പി.ജയരാജന്‍

കീഴാറ്റൂര്‍ സമരക്കാര്‍ക്ക് പാര്‍ട്ടിയിലേക്ക് തിരിച്ച് വരാമെന്ന് പി.ജയരാജന്‍. പുറത്ത് പോയവര്‍ക്ക് തെറ്റ് തിരുത്തി തിരകെ വരാം. സമരത്തിന്റെ പ്രസക്തി നഷ്ടമായി. വയല്‍ക്കിളി സമരത്തിന് ഇനി മുന്നോട്ട് പോകാനാകില്ലെന്നും ജയരാജന്‍ പറഞ്ഞു. ബിജെപി കീഴാറ്റൂരില്‍ നടത്തിയത് നുണപ്രചരണമാണെന്ന് പി.ജയരാജന്‍ പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിനായിരുന്നു ബിജെപിയുടെ ശ്രമം.കീഴാറ്റൂരില്‍ ജനങ്ങളെ കബളിപ്പിച്ചതിന് ബിജെപി മാപ്പ് പറയണം. കീഴാറ്റൂരില്‍ സിപിഐഎമ്മിനെ ഒതുക്കാന്‍ ദേശവിരുദ്ധ ശക്തികള്‍ ഒന്നിച്ചുവെന്നും പി.ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബൈപ്പാസിനു വേണ്ടി കീഴാറ്റൂരിലെ വയലുകള്‍ മുഴുവനും നികത്താന്‍ പോവുകയാണെന്ന് എന്ന തരത്തിലുള്ള ഭീതി ബി ജെ പി സൃഷ്ടിച്ചുവെന്നും ജയരാജന്‍ ആരോപിച്ചു.

ദേശീയപാതയുടെ ബൈപാസ് കീഴാറ്റൂര്‍ വയലിലൂടെ തന്നെ കടന്നുപോകുമെന്ന കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയായിരുന്നു ജയരാജന്റെ പ്രതികരണം. കീഴാറ്റൂരില്‍ സിപിഐ എമ്മിനെ ഒതുക്കാമെന്ന ധാരണയില്‍ വിരുദ്ധശക്തികള്‍ ഒത്തുചേരുകയായിരുന്നു. കീഴാറ്റൂരില്‍ ബിജെപിയുടെ ദേശീയനിര്‍വാഹക സമിതിയംഗം നടത്തിയ കര്‍ഷകരക്ഷാ മാര്‍ച്ചെന്ന നാടകം എല്ലാവരും കണ്ടതാണെന്നും ജയരാജന്‍ പറഞ്ഞു. ഇരട്ടത്താപ്പാണ് ബി ജെ പി കാണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top