അഭിമന്യുവിനെ കൊന്നത് ‘സൈബര്‍ സഖാവ്’;  മനോരമയെ കൊന്ന് കൊലവിളിച്ച് പി ജയരാജന്‍

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുതത്തിയ കേസിലെ മുഖ്യമപ്രതി മുഹമ്മദ് സിപിഎം അനുകൂല നിലപാട് പ്രകടിപ്പിച്ച വ്യക്തിയാണെ റിപ്പോര്‍ട്ടുകള്‍ തള്ളി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. അഭിമന്യു വധം : മുഖ്യപ്രതി സൈബര്‍ സഖാവ് എന്ന രീതിയില്‍ മലയാള മനോരമയില്‍ വാര്‍ത്ത വന്നതാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. റിപ്പോര്‍ട്ട് തീര്‍ത്തും അസംബന്ധമാണെന്നും ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുന്നതാണെന്നും ജയരാജന്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

അഭിമന്യു വധക്കേസിലെ ഒന്നാം പ്രതിയായ മുഹമ്മദ് തന്‍റെ ഫേസ്ബുക്ക് പേജുകളില്‍ സിപിഎം അനുകൂല നിലപാടുകളാണ് സ്വീകരിച്ചിരുന്നതെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് മുഹമ്മദ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. സൈബര്‍ ഇടങ്ങളില്‍ മുഹമ്മദ് പങ്കുവെച്ച ഇടത് അനുകൂല പോസ്റ്റുകള്‍ എന്ന പേരില്‍ ചില സ്ക്രീന്‍ ഷോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ടെന്നും മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- മനോരമയുടേത് നെറികെട്ട മാധ്യമപ്രവര്‍ത്തനം അഭിമന്യു വധം,മുഖ്യപ്രതി ‘സൈബര്‍ സഖാവ്’ എന്ന തലക്കെട്ടില്‍ വാര്‍ത്ത നല്‍കിയ മനോരമ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്.ആ വാര്‍ത്ത എഴുതിയ ലേഖകന്‍ പത്രപ്രവര്‍ത്തകന്‍ തന്നെയണോന്ന് ന്യായമായും സംശയിക്കാവുന്നതാണ്.

സ:അഭിമന്യുവിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമ്മദ് സിപിഐ(എം) നെ പരിഹസിച്ച് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് വെച്ചുകൊണ്ടാണ് ഈ തരംതാണ പ്രചരണം. ‘ദേശദ്രോഹികളുടെ അവിശുദ്ധ കൂട്ടുകെട്ടിന് മുന്നില്‍ പതറാതെ പോരാടിയ ധീര സംഘപുത്രന്‍ യദിയൂരപ്പ’ എന്ന് പറഞ്ഞു ബിജെപി നേതാവ് യദിയൂരപ്പയെ പരിഹസിച്ച് കൊണ്ട് ഒരു പോസ്റ്റ് കൂടെ മുഹമ്മദ് ഇട്ടിട്ടുണ്ട്.

അഭിമന്യു വധക്കേസ് പ്രതി ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ എന്ന് ഇനി നാളെ മനോരമ വാര്‍ത്ത കൊടുക്കുമോ?മലയാള മനോരമയെ പോലെ വലിയ പാരമ്പര്യം അവകാശപ്പെടുന്ന ഒരു പത്രം ഒരിക്കലും ഇത്തരം കള്ളപ്രചരണം നടത്താന്‍ പാടില്ല.

സ:അഭിമന്യുവിന്റെ കൊലപാതകം കേരളത്തിലെ ജനങ്ങളില്‍ വലിയ മുറിവാണ് ഉണ്ടാക്കിയത്.കക്ഷി-രാഷ്ട്രീയ ഭേദമന്യേ എസ്ഡിപിഐ തീവ്രവാദികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വന്നു.പോലീസ് ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നു.ഈ സാഹചര്യത്തില്‍ ഇത്തരമൊരു കള്ളവാര്‍ത്ത നല്‍കിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്.ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം. ചുവടെ മനോരമ കണ്ടിട്ടും കാണാതെ പോയ കുറച്ച് സ്‌ക്രീന്‌ഷോട്ടുകളുണ്ട്…. !

000

Latest
Widgets Magazine