അക്ഷരങ്ങളോടുളള അസഹിഷ്ണുതയ്ക്കെതിരെ പ്രതിഷേധം; ജിംഷാറിനെ പിന്തുണച്ച് പ്രമുഖര്‍

JImshar

പാലക്കാട്: എഴുത്തുകാരന്‍ ജിംഷാറിനെ പിന്തുണച്ച് പ്രമുഖര്‍ രംഗത്തെത്തി. ജിംഷാറിനെതിരെ നടന്ന ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. അക്ഷരങ്ങളോടുളള അസഹിഷ്ണുതയാണിതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഡിവൈഎഫ്ഐ നേത്യത്വത്തില്‍ കൂറ്റനാട് പ്രതിഷേധ മാര്‍ച്ച് നടന്നു.

സംവിധായകന്‍ പ്രിയനന്ദന്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ ആശുപത്രിയിലെത്തി ജിംഷാറിനെ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടയാണ് കൂറ്റനാട് വച്ച് ആക്രമണം ഉണ്ടായത്. പെരുമ്പാവൂരിലെ വീട്ടിലേക്കു പോകാനായി ബസ്സിലേക്കു കയറിയെ ജിംഷാറിനെ പരിചയപ്പെടാനെയെന്ന വ്യാജേനെ ഒരു സംഘം വിളിച്ചുകൊണ്ടു പോയി മര്‍ദ്ദിക്കുകയായിരുന്നു. പടച്ചോന്റെ ചിത്ര പ്രദര്‍ശനം എന്ന പേരില്‍ ജിംഷാര്‍ തന്റെ പുതിയ പുസ്താകം പുറത്തിറക്കാനിരിക്കെയായിരുന്നു ആക്രമണം. നട്ടെല്ലിന് ഗുരുതര പരുക്കുണ്ട്. പോപ്പുലര്‍ ഫ്രണ്ടാണ് ആക്രമത്തിനു പിന്നിലെന്ന് ജിംഷാര്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒമ്പത് കഥകള്‍ ചേര്‍ന്ന പുസ്തകമാണ് പടച്ചോന്റെ ചിത്രപ്രദര്‍ശനം. ഒരുപാട് നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ പുസ്തകത്തിലെ ഒരു കഥയാണ് പടച്ചോന്റെ ചിത്രപ്രദര്‍ശനം. അടുത്തമാസം അഞ്ചാം തീയതി എറണാകുളത്ത് നടക്കുന്ന പുസ്തകോത്സവത്തില്‍ ഡിസി ബുക്സാണ് കഥാസമാഹാരം പുറത്തിറക്കുന്നത്.

Top