ബി നിലവറ തുറന്നാൽ തിരുവനന്തപുരം ജില്ല നശിക്കുമോ ? നിലവറ തുറക്കുന്നത് തടയിടാൻ രാജകുടുംബം മിത്തുകളെയും കൂട്ടുപിടിക്കുന്നു ! തിരുവനന്തപുരം ജില്ല പൂർണമായും വെള്ളത്തിലാകുമെന്നു ചരിത്ര രേഖകളും ദോഷവാദവും സംശയാസ്പദമെന്ന് ആരോപണം

തിരുവനന്തപുരം: ബി നിലവറ തുറന്നാൽ തിരുവനന്തപുരം ജില്ല നശിക്കുമോ ?തിരുവനന്തപുരം ജില്ല പൂർണമായും വെള്ളത്തിലാകുമെന്നു ചരിത്ര രേഖകലും ദോഷവാദവും സംശയാസ്പദമെന്ന് ആരോപണം. ബി നിലവറ തുറക്കുന്നത് തടയിടാൻ രാജകുടുംബം മിത്തുകളെയും കൂട്ടുപിടിക്കുന്നത് എന്തിന്? 15 വർഷം മുമ്പ് ബി നിലവറ ഭരതക്കോൺ തുറന്നിരുന്നതായി രേഖകലുള്ളതായും റിപ്പോർട്ട് . അനന്തശയന വിഗ്രഹത്തിലെ അനന്തനെ അണിയിക്കാൻ അന്ന് പുറത്തെടുത്തത് 25 ഭാഗങ്ങളുള്ള വെള്ളി അങ്കിക്കൂട്ടമെന്നും വാർത്ത എന്നാൽ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി-നിലവറ തുറന്നാൽ തിരുവനന്തപുരം ജില്ല പൂർണമായും വെള്ളത്തിലാകുമെന്നു ചരിത്ര രേഖകൾ ഉണ്ട് എന്നും വാദം . തിരുവതാംകൂർ രാജകുടുംബവുമായി ബന്ധപ്പെട്ട ചരിത്ര രേഖകളിലാണ് ഇതു സംബന്ധിച്ചു പരാമർശമുള്ളത്. ഈ രേഖകൾ കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ബഞ്ചിനു മുന്നിൽ സമർപ്പിക്കുന്നതിനാണ് രാജ കുടുംബാംഗങ്ങൾ ഒരുങ്ങുന്നത് .

എന്നാൽ സുപ്രീംകോടതിയുടെ ഉത്തരവുണ്ടായിട്ടും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാൻ തയ്യാറാകാത്ത രാജകുടുംബത്തിന്റെ നലപാട് സംശയാസ്പദം. ബി നിലവറ തുറക്കേണ്ടെന്ന് രാജകുടുംബം പറയുന്നതിന് പിന്നിൽ സാമ്പത്തിക താൽപ്പര്യങ്ങൾ വരെയുണ്ടെന്ന വിധതത്തിലാണ് ഭരണപരിഷ്‌ക്കരണ കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാന്ദൻ പ്രസ്താവന നടത്തിയത്. ദേവഹിതമല്ല, വ്യക്തിഹിതത്തിന്റെ പേരിലാണ് ഇപ്പോഴത്ത നീക്കമെന്നായിരുന്നു വിഎസിന്റെ അഭിപ്രായം. രാജവാഴ്‌ച്ചക്ക് ശേഷവും കേരളത്തിന്റെ പൊതുസ്വത്താവേണ്ട സ്വത്തുക്കളിലുള്ള രാജകുടുംബത്തിന്റെ താൽപ്പര്യമെന്ന വിധത്തിലായിരുന്നു വിഎസിന്റെ അഭിപ്രായം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ ഈ വാദത്തെ എതിർക്കുന്ന രേഖകളുമായി ക്ഷേത്ര അധികാരികൾ രംഗത്ത് .മുൻപ് ഒരു തവണ നിലവറ തുറക്കാൻ ശ്രമം നടത്തിയപ്പോൾ, തിരുവനന്തപുരം നഗരം ആറു മാസത്തോളം വെള്ളത്തിലായിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു. ബി നിലവറയിലെ ഒരു അറ തുറക്കുന്നത് ശംഖുമുഖം കടപ്പുറത്തേയ്ക്കാണെന്നാണ് രേഖകളിൽ കാണുന്നത്.ബി നിലവറയുടെ പ്രധാന വാതിൽ തുറക്കുന്നതിനൊപ്പം ശംഖുമുഖം കടപ്പുറത്തെ മറ്റൊരു വാതിലും തുറക്കപ്പെടുമെന്നാണ് രേഖകളിൽ കാണുന്നത്.ഈ വാതിലിലൂടെ കടൽ വെള്ളം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനുള്ളിലേയ്ക്കു കടന്നു വരും. ഇതു മാത്രമല്ല തിരുവനന്തപുരം നഗരത്തിലെ കനാലുകളെയും കുളങ്ങളെയും പരസ്പരം ബന്ധിക്കുന്ന വാതിലുകൾ കൂടിയുണ്ട്. ബി നിലവറയുടെ പ്രധാന വാതിൽ തുറന്നാൽ ഉടൻ തന്നെ ഈ കനാലുകളുടെയും കുളങ്ങളുടെയും വാതിലുകളും ക്രമേണ തുറക്കപ്പെടും. കടൽ വെള്ളം കുതിച്ചെത്തി ഈ കുളങ്ങളും കനാലുകളും നിറയും. ഇതോടെ തിരുവനന്തപുരം നഗരം തന്നെ വെള്ളത്തിൽ മുങ്ങുമെന്നാണ് രേഖകളിൽ നിന്നു വ്യക്തമാക്കുന്നത്. ഇത് ഒഴിവാക്കാനാണ് ഇപ്പോൾ രാജകുടുംബം ബി നിലവറ തുറക്കരുതെന്നു വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്.sree-padmanabhaswamy-temple-thiruvananthapuram
എന്തായാലും  അച്യുതാനത്തിന്റെ ആരോപണം ശരിയാണോ എന്ന് തോന്നിപ്പോകും രാജകുടുംബത്തിന്റെ ഇപ്പോഴത്തെ നിലപാടു കൊണ്ട്. കാരണം ഇതിന് മുമ്പും ക്ഷേത്രത്തിലെ ഈ ബി നിലവറ തുറന്നിട്ടുണ്ടായിരുന്നു എന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. അന്ന് രാജകുടുംബം എതിർപ്പ് പ്രകടിപ്പിക്കാൻ തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ഇപ്പോഴത്ത നിലപാട് സംശയാസ്പദമാകുന്നത്.ക്ഷേത്രത്തിലെ ബി നിലവറ ‘ഭരതക്കോൺ’ 15 വർഷംമുമ്പും തുറന്നതായാണ് രേഖകൾ വ്യക്തമാക്കുന്നത്. ഇതോടെ ബി നിലവറ തുറക്കുന്നത് ക്ഷേത്രാചാരങ്ങൾക്ക് എതിരാണെന്ന വാദം എന്തിന് ഉയർത്തുന്നു എന്ന ചോദ്യം സജീവമാകുന്നത്. നൂറ്റാണ്ടിലേറെയായി ബി നിലവറ തുറന്നിട്ടില്ലെന്ന രാജകുടുംബത്തിന്റെയും മറ്റും വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ക്ഷേത്രരേഖ. ‘2002 ജൂൺ 22ന് തിരുവറയ്ക്കകത്ത് ശ്രീഅനന്തന് ചാർത്തുന്നതിനുള്ള ഭരതക്കോൺ കല്ലറയിൽനിന്നെടുത്ത 25 ഭാഗങ്ങളുള്ള വെള്ളി അങ്കിക്കൂട്ടം” എന്ന് ക്ഷേത്രത്തിന്റെ മതിലകംരേഖകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മതിലകം രേഖകൾ ക്ഷേത്ര രജിസ്റ്റർ തന്നെയാണ്. അന്ന് ക്ഷേത്രത്തിലെ വിഗ്രഹത്തി ചാർത്താൻ വേണ്ടിയായിരുന്നു ഈ നിലപാട് സ്വീകരിച്ചത്.

ബി നിലവറയിൽ വെള്ളിക്കട്ടികളും സ്വർണവും ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിൽ വെള്ളിക്കട്ടികളാണ് 15 വർഷം മുമ്പ് തുറന്നെടുത്തിരിക്കുന്നത്. അനന്തശയന വിഗ്രഹത്തിലെ അനന്തനെ അണിയിക്കുന്നതിനായി 25 ഭാഗങ്ങളുള്ള വെള്ളി അങ്കിക്കൂട്ടം എടുത്തത് ഭരതക്കോൺ നിലവറയിൽനിന്നാണ്. അനന്തശയനവിഗ്രഹത്തിന്റെ ചുരുൾഭാഗങ്ങളിൽ എലി കരണ്ടതിനെ തുടർന്നാണ് അനന്തനെ വെള്ളിയിൽ തീർത്ത അങ്കികൾ അണിയിച്ചത്. ഇത് കൂടതെ നരംസിംഹസ്വാമി ക്ഷേത്രത്തിന്റെ മുന്നിലും വെള്ളി പൂശുന്നതിന് ബി നിലവറയിൽനിന്ന് വെള്ളിക്കട്ടികൾ എടുത്തിരുന്നതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. ഈ രേഖകൾ പരിശോധിക്കുമ്പോൾ തന്നെ ബി നിലവറ തുറക്കുന്നതിന് ക്ഷേത്രാചാരം തടസമല്ലെന്ന കാര്യം വ്യക്തമാകും എന്നും നിലവറ തുറക്കണം എന്ന വാദക്കാർ മുന്നോട്ട് വെക്കുന്നു .
padmanabha
1990ൽ ക്ഷേത്രത്തിലുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുൻവശത്തെ കൊടിമരവും ബലിപീഠവും വെള്ളി പൂശുന്നതിന് ഭരതക്കോണിൽനിന്നാണ് വെള്ളിക്കട്ടികൾ എടുത്തതായും രേഖകളുണ്ട്. ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമയുടെ കാലത്ത് വിവിധ ആവശ്യാനുസരണം ബി നിലവറ തുറന്നിട്ടുണ്ട്. നിരവധി തവണ ബി നിലവറ തുറന്നിട്ടുണ്ടെന്ന് ഓഡിറ്റിങ് നടത്തിയ വിനോദ് റായ് തന്നെ സ്ഥിരീകരിച്ച കാര്യമാ്. പിന്നീട് എന്തിനാണ് ഇപ്പോൾ രാജകുടുംബം പിടിവാശി പിടിക്കുന്നത് എന്നതാണ് ഉയരുന്ന ചോദ്യം. ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ പലതും കടത്തിയെന്ന് വിനോദ് റായിയുടെ റിപ്പോർട്ടുണ്ടായിരുന്നു.

തിരുവനന്തപുരം സബ് കോടതിയിൽ ആദ്യം കേസ് പരിഗണിച്ചപ്പോൾ എ, ബി നിലവറകൾ തുറന്നിട്ട് ഒരു നൂറ്റാണ്ടായി എന്ന നിലപാടാണ് രാജകുടുംബം സ്വീകരിച്ചത്. എന്താനാണ് കോടതിയിൽ തെറ്റായ കാര്യം ബോധിപ്പിച്ചതെന്നുമുള്ള ചോദ്യം ഉയരുന്നുണ്ട്. എ നിലവറയായ ഭണ്ഡാരവകയിൽ സ്വർണ ഉരുപ്പടികളുടെ സൂക്ഷിപ്പും ബി നിലവറയായ ഭരതക്കോണിൽ വെള്ളി ഉരുപ്പടികൾ സൂക്ഷിച്ച അറകളുമാണ് ഉള്ളതെന്നാണ് പഴയ ക്ഷേത്രജീവനക്കാർ പറഞ്ഞുവന്നിരുന്നത്. എ നിലവറയ്ക്ക് സമീപത്തുള്ള ഇരുമ്പുവാതിൽ തുറന്നുവേണം ഭരതക്കോണിലേക്ക് കയറാൻ. ഈ വാതിൽ തുറക്കുമ്പോൾ ചെറിയ ഒരു മുറിയുണ്ട്. ഇവിടെയുള്ള മരത്തട്ടുകളിൽ 35-40 കിലോവീതം തൂക്കമുള്ള 60ൽ അധികം വെള്ളിക്കട്ടികൾ നിരത്തിവച്ചിട്ടുണ്ട്. ഇത് ചുടുകട്ടയുടെയും അമ്മിക്കല്ലിന്റെയും രൂപത്തിലുള്ളതാണ്.

പണ്ട് ബ്രഹ്മകലശത്തിന് ഉപയോഗിച്ചിരുന്ന നൂറോളം വെള്ളിക്കുടങ്ങളും ഈ മുറിയിൽത്തന്നെയുണ്ട്. ബ്രഹ്മകലശത്തിന് ചുറ്റുംവയ്ക്കാനുള്ള നൂറിലേറെ വെള്ളിവിളക്കുകളും നാൽപ്പതിലേറെ വെള്ളിമണികളുമുണ്ട്. ഇതിന് സമീപത്താണ് ഒരു സ്‌ട്രോങ് റൂമുള്ളത്. ഇടതുവശത്തായി 10 അടി ഉയരത്തിൽ ഒരു ഇരുമ്പുവാതിലുണ്ട്. ഇത് അപൂർവമായിട്ടേ തുറന്നിട്ടുള്ളൂ. വാതിൽ തുറന്ന് പടികളിറങ്ങുമ്പോൾ രണ്ടര അടി ഉയരമുള്ള നാൽപ്പത് ഇരുമ്പ് കുടങ്ങളിൽ വെള്ളിനാണയങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. വിദേശരാജ്യങ്ങളിൽനിന്നുള്ള നാണയങ്ങൾപോലും ഇതിലുണ്ടെന്ന് ദൃക്‌സാക്ഷികളായ പഴയ ജീവനക്കാർ ഓർമിക്കുന്നു. എ നിലവറയിലുള്ളപോലെ തുരങ്കങ്ങളോ മറ്റ് ആഭരണങ്ങളോ പ്രഥമദൃഷ്ടിയിൽ കണ്ടിട്ടില്ലെന്നാണ് പഴയ ജീവനക്കാരുടെ പക്ഷം.

മുമ്പ് ഭരതക്കോൺ പൂട്ടിയിരുന്നത് ബ്രിട്ടീഷ് പൂട്ട് ഉപയോഗിച്ചാണ്. എന്നാൽ, 2002ൽ തുറന്നശേഷം പൂട്ട് മാറ്റി. ഈ പൂട്ടാണ് 2011ൽ ക്ഷേത്രസ്വത്തുക്കൾ തിട്ടപ്പെടുത്തുമ്പോൾ തുറക്കാൻ സാധിക്കാതെ വന്നത്. പിന്നീട് വിവാദമായതോടെ കോടതി ഇതിനെക്കുറിച്ച് തീരുമാനം എടുത്തിരുന്നില്ല. വീണ്ടും ബി നിലവറ തുറക്കണമെന്ന ചർച്ചകൾ ഉയരവെയാണ് നൂറ്റാണ്ടായി ഈ നിലവറ തുറന്നിട്ടില്ലെന്ന വാദവും ഉയർന്നത്. സുപ്രീംകോടതി നിർദ്ദേശ പ്രകാരം ക്ഷേത്രസ്വത്തുക്കൾ തിട്ടപ്പെടുത്തവെ എ നിലവറ തുറന്ന് സ്വർണശേഖരത്തിന്റെ കണക്കെടുപ്പ് നടത്തിയിരുന്നു.B NILAVARA OPEN

ബി നിലവറ അടച്ചു വെച്ചിരിക്കുന്നത് ഗരുഡ പഞ്ചാക്ഷര മന്ത്രമറിയുന്നവർക്ക് മാത്രം തുറക്കാവുന്ന രീതിയിൽ ആണെന്നാണ് രാജകുടുംബത്തിന്റെ വാദം. പ്രത്യേക തരം ലോക്കാണെന്നും പറയുന്നു. നാഗപാശബന്ധനം എന്നൊക്കെയാണ് മിത്തുകൾ. എന്തൊക്കെ തന്നെ ആയാലും നിലവറ തുറക്കാൻ വിചാരിച്ചാൽ സാധിക്കുമെന്ന കാര്യം ഉറപ്പാണ്. പത്മനാഭസ്വാമി ക്ഷേത്രം സർക്കാർ ഏറ്റെടുത്ത് വ്യക്തമായ ഒരു ഭരണരൂപം നൽകണമെന്നായിരുന്നു ഈ പ്രശ്‌നത്തെ കോടതിയുടെ മുൻപിൽ എത്തിച്ച സുന്ദരരാജൻ എന്ന വ്യക്തിയായിന്നു. അറ തുറന്ന് ആൽബം ഉണ്ടാക്കാൻ മാർത്താണ്ഡവർമ്മ തീരുമാനിച്ചിരിച്ചപ്പോഴാണ് സുന്ദരരാജൻ കോടതിയിൽ പോകുന്നത്. ഇതോടയാണ് ഈ ക്ഷേത്രതതിൽ ശരിക്കും പറഞ്ഞാൽ സർക്കാറിന് അവകാശം ലഭിക്കുന്നത്.തുറന്ന നിലവറകളിലെല്ലാം സൂക്ഷിച്ചിട്ടുള്ള സ്വർണം കണ്ടിട്ടുണ്ട്. 1889 ൽ നാഗമയ്യ ഈ സർവ്വ അറകളും പരിശോധിച്ചിട്ടുണ്ട്. വിഗ്രഹത്തിന്റെ അടിയിൽ രത്‌നങ്ങളുടെ ഒരു കൂമ്പാരമുണ്ടെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. വ്യക്തിപരമായ പരിശോധന നടത്തിയതിനു ശേഷമുള്ള റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. തിരുവിതാംകൂറിന് സ്വന്തം കാലിൽ നിൽക്കാനുള്ള സ്വർണ്ണ നിക്ഷേപമുണ്ടെന്ന വിശ്വാസം പലർക്കും ഉണ്ടായിരുന്നു. അത്രയക്ക് അമൂല്യമായ നിധിശേഖരം ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുണ്ട്. രണ്ടരക്കോടിയോളം മതിപ്പുവരുമെന്നാണ് അറിയുന്നത്.

എന്നാൽ ഈ വാദത്തെ എല്ലാം ഖണ്ഡിക്കുന്ന വിധത്തിൽ ആണ് ക്ഷേത്രനടത്തിപ്പുകാരുടെ വാദം .ബി നിലവറയുടെ പ്രധാന വാതിൽ തുറക്കുന്നതിനൊപ്പം ശംഖുമുഖം കടപ്പുറത്തെ മറ്റൊരു വാതിലും തുറക്കപ്പെടുമെന്നാണ് രേഖകളിൽ കാണുന്നത്.ഈ വാതിലിലൂടെ കടൽ വെള്ളം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനുള്ളിലേയ്ക്കു കടന്നു വരും. ഇതു മാത്രമല്ല തിരുവനന്തപുരം നഗരത്തിലെ കനാലുകളെയും കുളങ്ങളെയും പരസ്പരം ബന്ധിക്കുന്ന വാതിലുകൾ കൂടിയുണ്ട്. ബി നിലവറയുടെ പ്രധാന വാതിൽ തുറന്നാൽ ഉടൻ തന്നെ ഈ കനാലുകളുടെയും കുളങ്ങളുടെയും വാതിലുകളും ക്രമേണ തുറക്കപ്പെടും. കടൽ വെള്ളം കുതിച്ചെത്തി ഈ കുളങ്ങളും കനാലുകളും നിറയും. ഇതോടെ തിരുവനന്തപുരം നഗരം തന്നെ വെള്ളത്തിൽ മുങ്ങുമെന്നാണ് രേഖകളിൽ നിന്നു വ്യക്തമാക്കുന്നത്. ഇത് ഒഴിവാക്കാനാണ് ഇപ്പോൾ രാജകുടുംബം ബി നിലവറ തുറക്കരുതെന്നു വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്.രാജഭരണ കാലത്ത് സ്വർണവും നിധിയും സൂക്ഷിച്ചിരുന്നത് ഈ ബി നിലവറയിലായിരുന്നു. ഈ നിലവറയുടെ വാതിൽ നേരിട്ടു തുറന്നാൽ അപകടമുണ്ടാകുന്ന തരത്തിലാണ് നിർമ്മിച്ചിരുന്നത്. മറ്റു നിലവറകളിൽ നിന്നു ബി നിലവറയിൽ സ്വർണം നിക്ഷേപിക്കുന്നതിനു പ്രത്യേക അറകളുണ്ടായിരുന്നു. രാജകൊട്ടാരത്തിൽ നിന്നു ബി നിലവറയ്ക്കുള്ളിൽ പ്രവേശിക്കുന്നതിനു പ്രത്യേക വഴിയുണ്ടായിരുന്നതായും ചരിത്ര രേഖകളിലുണ്ട്.തിരുവതാകൂറിനു നേരെ ഏതെങ്കിലും രീതിയിലുള്ള ആക്രമണമുണ്ടായാൽ സ്വത്ത് വഹകൾ സംരക്ഷിക്കാൻ സാധിക്കുന്ന രീതിയിലാണ് നിലവറകളെല്ലാം തയ്യാറാക്കിയിരിക്കുന്നത്. നിലവറയുടെ താക്കോൽ രഹസ്യം അറിയാത്ത സൈന്യം തിരുവതാംകൂറിനെ ആക്രമിച്ചു സ്വർണം കവരാൻ ശ്രമിച്ചാൽ സൈന്യം അടക്കം കടലിൽ ചെല്ലുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം. അതുകൊണ്ടു തന്നെ ബി നിലവറ തുറന്നാൽ കേരളത്തിനു തന്നെ നാശമുണ്ടാകുമെന്നാണ് തിരുവതാംകൂർ രാജ വംശം ഇപ്പോൾ പറയുന്നത്. അതുകൊണ്ടാണ് നിലവറ തുറക്കുന്നതിനെതിരെ രാജ വംശം തടസം നിൽക്കുന്നതും

Top