അഹിന്ദുക്കള്‍ പ്രവേശിച്ചു..പത്മനാഭസ്വാമി ക്ഷേത്ര നട തന്ത്രി അടച്ചു; പ്രളയം വന്നപ്പോൾ എവിടെ ആയിരുന്നു മതങ്ങൾ സ്വന്തം മതത്തിൽ അല്ലാത്തവരെ ബോട്ടിൽ കയറ്റില്ലെന്നു മത്സ്യത്തൊഴിലാളികൾ തീരുമാനിച്ചിരുന്നങ്ങിലോ എന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ അഹിന്ദുക്കൾ പ്രവേശിച്ചതിനെ തുടര്‍ന്ന് തന്ത്രി നട അടച്ചു. വെള്ളിയാഴ്ചയും ഞായറാഴ്ചയുമാണ് അഹിന്ദുക്കളായ മൂന്നുപേര്‍ ക്ഷേത്രത്തിൽ പ്രവേശിച്ചത്. ശുദ്ധിക്രിയകൾക്ക് ശേഷമേ ഇനി നട തുറക്കു.ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിലാണ് കർമ്മങ്ങൾ. ഞായറാഴ്ച ക്ഷേത്രത്തിൽ എത്തിയ അഹിന്ദുക്കളെ സുരക്ഷാ ജീവനക്കാർ പിടികൂടുകയായിരുന്നു.ഇതോടെയാണ് സംഭവം ക്ഷേത്ര ഭാരവാഹികൾ അറിയുന്നത്. തുടർന്ന് വൈകിട്ട് നാലര മുതലുള്ള പൂജകൾ നിർത്തി ശുദ്ധിക്രിയകൾ തുടങ്ങി. ശുദ്ധിക്രിയകൾക്കൊപ്പം വെള്ളിയാഴ്ച മുതലുള്ള പൂജകൾ ഒരിക്കൽ കൂടി നടത്തും.

ഹിന്ദുമത വിശ്വാസികൾക്ക് മാത്രമാണ് ക്ഷേത്രത്തിൽ പ്രവേശനമുള്ളത്. ഹിന്ദു മത വിശ്വാസിയാണെന്ന് സത്യവാങ്മൂലം നൽകിയാൽ മാത്രമേ മറ്റ് മതസ്ഥർക്ക് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കൂ. അതേസമയം നട അടച്ചതിൽ പ്രതിഷേധവുമായി നിരവധി ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട്. പ്രളയം വന്നപ്പോൾ എവിടെ ആയിരുന്നു ഇവരൊക്കെ. ആ സമയത്തു മുസ്ലിങ്ങൾ അമ്പലത്തിലും ഹിന്ദുക്കൾ പള്ളിയിലും കിടന്ന ഒരു സമയം ഉണ്ടായിരുന്നു അത് മറക്കരുതെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top