പത്മാവത് വിവാദം: സ്ത്രീകളുടെ ആത്മഹത്യാ ഭീഷണി, കൊടും ക്രൂരതയുമായി കര്‍ണിസേന; സ്‌കൂള്‍ ബസിന് നേരെ ആക്രമണം; നായികയുടെ മൂക്ക് ചെത്തുന്നവര്‍ക്ക് കോടികള്‍

ന്യൂഡല്‍ഹി: രാജ്യമൊട്ടുക്ക് വിവാദം കത്തിപ്പടരവേ സഞ്ജയ് ലീല ബന്‍സാലിയുടെ ‘പത്മാവത്’ സിനിമ ഇന്ന് റിലീസ് ചെയ്യും. റിലീസ് തടയരുതെന്ന സുപ്രീംകോടതിയുടെ വിധിയുണ്ടെങ്കിലും പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വ്യാപക പ്രതിഷേധ പ്രകടനങ്ങള്‍ തുടരുകയാണ്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന സിനിമാശാലകള്‍ക്കു നേരെ അക്രമം നടത്തുമെന്ന് രജ്പുത് കര്‍ണിസേന വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ അക്രമം തടയുന്നതിന് സര്‍ക്കാര്‍ തലത്തില്‍തന്നെ വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

പ്രതിഷേധത്തിന്റെ ഭാഗമായി കൊച്ചു കുട്ടികള്‍ സഞ്ചരിച്ച സ്‌കൂള്‍ ബസ്സിനു നേരെയും അക്രമം അഴിച്ചു വിട്ട് കര്‍ണിസേന. ഡല്‍ഹി ഗുഡ്ഗാവില്‍ ജിഡി ഗോയെങ്ക വേള്‍ഡ് സ്‌കൂള്‍ ബസ്സിനു നേരെ ബുധനാഴ്ച്ചയായിരുന്നു ആക്രമണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Image result for padmavat school bus

രണ്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ യാത്രചെയ്തിരുന്ന ബസ്സിന് നേരെ യാതൊരു ദയവും കൂടാതെയായിരുന്നു കര്‍ണിസേനയുടെ ആക്രമണം. ആള്‍ക്കൂട്ടം ബസ്സിനു നേരെ കല്ലെറിയുകയും ചില്ലുകള്‍ അടിച്ചു പൊട്ടിക്കുകയും ചെയ്തു.

വീഡിയോ ദൃശ്യങ്ങളില്‍ കുട്ടികള്‍ ഭയചകിതരായി കരയുന്നത് കാണാം. സീറ്റുകള്‍ക്കിടയില്‍ താഴ്ന്നിരുന്നാണ് കുട്ടികള്‍ കല്ലേറില്‍ നിന്ന് അഭയം പ്രാപിക്കുന്നത്. അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും ചേര്‍ന്ന് കുട്ടികളെ ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഇതേ അക്രമികള്‍ തീയിട്ട സര്‍ക്കാര്‍ ബസ്സിനു തൊട്ടു പിറകെയായിരുന്നു സ്‌കൂള്‍ ബസ്സുണ്ടായിരുന്നത്. അതിനാല്‍ തന്നെ കുട്ടികളെല്ലാം ഭയവിഹ്വലായിരുന്നു. പോലീസുകാര്‍ സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും കലാപകാരികള്‍ പോലീസിന്റെ വാക്കുകള്‍ വകവെക്കുന്നില്ലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഉത്തര്‍പ്രദേശില്‍ രാജ്പുത് വിഭാഗത്തില്‍പ്പെട്ടവര്‍ തിയേറ്ററുകള്‍ക്കും മാളുകള്‍ക്കും മുന്നില്‍ വന്‍ പ്രതിഷേധം അഴിച്ചുവിട്ടു. ചിത്രത്തിലെ നായിക ദീപിക പദുക്കോണിന്റെ മൂക്ക് മുറിച്ചു നല്‍കുന്നവര്‍ക്ക് കാന്‍പുര്‍ ക്ഷത്രിയ മഹാസഭ സമ്മാനത്തുകയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു വേണ്ടി കാന്‍പൂരില്‍ നിന്നു മാത്രം കോടികള്‍ ശേഖരിച്ചതായും മഹാസഭ പ്രസിഡന്റ് ഗജേന്ദ്ര സിങ് പറഞ്ഞു.

സിനിമക്കെതിരെയുള്ള സകല വിലക്കുകളും നീക്കിക്കൊണ്ട് നിലവില്‍ സുപ്രീം കോടതി ഉത്തരവുണ്ട്. നാളെ റിലീസിങ്ങിനൊരുങ്ങുന്ന പദ്മാവതിനെതിരെ കലാപവുമായി മുന്നോട്ടു പോവുകയാണ് കര്‍ണിസേന.

Top