ആവിഷ്കാര സ്വാതന്ത്യം വിളിച്ചോതി പദ്മാവത് പ്രദര്ശനാനുമതി ; റിലീസ് നാളെ

ന്യൂ ഡല്‍ഹി: ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്ത ആവിഷ്കാര സ്വാതന്ത്ര്യം വിളിച്ചോതി ബോളിവുഡ് ചിത്രം പദ്മാവത് നാളെ പ്രദര്‍ശിപ്പിക്കും. പ്രദര്‍ശനാനുമതി നല്‍കിയ മുന്‍ ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ സുപ്രീം കോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. രാജസ്ഥാന്‍,മധ്യപ്രദേശ്,സര്‍ക്കാരുകളും രജപുത്ര സംഘടനകളും ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. പദ്മാവത് ന്‍റെ പ്രദര്‍ശനാനുമതി എടുത്തു കളയണം എന്നും ചിത്രം ക്രമസമാധാനം അപകടത്തിലാക്കും എന്നുമാണ് ഇവരുടെ വാദം. എന്നാല്‍ ഇത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് നിരസിച്ചു. . ക്രമസമാധാനം ഉറപ്പു വരുത്തേണ്ടത് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തം ആണ് എന്നും അക്കാര്യം ചൂണ്ടിക്കാട്ടി ആവിഷ്കാര സ്വാതന്ത്ര്യം തടസപ്പെടുത്താന്‍ ആകില്ലെന്നും കോടതി പറഞ്ഞു. രജപുത്ര കര്നി സേനയെ ജസ്റ്റിസ് ചന്ദ്രചൂഡ നിശിതമായി വിമര്‍ശിച്ചു.പ്രശനങ്ങള്‍ ഉണ്ടാക്കിയ ശേഷമാണു കര്ണി സേന കോടതിയെ സമീപിച്ചതെന്ന് ജസ്റ്റിസുമാരായ ചന്ദ്രചൂഡും എ എം ഖാന്‍വില്‍ക്കറും പറഞ്ഞു.

അതിനിടെ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ നാളെ രാജ്യവ്യാപകമായി സിനിമാ തീയറ്ററുകള്‍ക്ക് ജനകീയ കര്‍ഫ്യു ഏര്‍പ്പെടുത്തും എന്നും കര്നിസേന മുഖ്യ രക്ഷാധികാരി ലോകേന്ദ്ര സിംഗ് കാല്‍വി പറഞ്ഞു. ഇന്നലെ യുപി,ലക്നോ,ഹരിയാന,കുരുക്ഷേത്ര എന്നിവിടങ്ങളില്‍ സേന പ്രവര്‍ത്തകര്‍ ടിക്കറ്റ് കൌണ്ടറുകള്‍ അടിച്ചു തകര്‍ത്തു. ഭീഷണി നില നില്‍ക്കുന്നതിനാല്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന, യുപി സംസ്ഥാനങ്ങളില്‍ പ്രദര്‍ശനത്തിനു എത്ര തീയറ്റര്‍ ഉടമകള്‍ തയാറാകും എന്ന് കണ്ടറിയാം. എന്തായാലും ദക്ഷിണേന്ത്യയില്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തിനു കാര്യമായ തടസം ഉണ്ടാകില്ല എന്ന് വിലയിരുത്തുന്നു .

Latest