അൽഭുതകരമായ കണ്ടെത്തൽ !.. വേദനിക്കുന്ന ഓർമ്മകൾ മായിച്ചു കളയാം .

വേദനിപ്പിക്കുന്ന ഓർമകൾ ഇനി മായിച്ച് കളയാംചില ഓർമകൾ എത്ര മായിച്ചു കളയാൻ ശ്രമിച്ചാലും മനസിൽ തങ്ങി നിൽക്കും. വേദനിപ്പിക്കുന്ന ഓർമകൾ പ്രത്യേകിച്ച്. അത്തരം ഓർമകൾ ഇല്ലാത്ത മനുഷ്യരില്ല എന്നുതന്നെ പറയാം. ഈ വേദനകളെല്ലാം ഒരു ഡിലീറ്റ് ബട്ടണ്‍ അമർത്തി മായ്ച്ച് കളയാൻ സാധിച്ചിരുന്നെങ്കിലെന്ന് ചിന്തിക്കാത്തവരും കുറവാണ്. ഇത്തരക്കാർക്ക് ആശ്വാസമായിരിക്കുകയാണ് ശാസ്ത്രലോകത്തിന്‍റെ പുതിയ കണ്ടെത്തൽ. വേദനിപ്പിക്കുന്ന ഓർമകൾ മായ്ച്ച് കളയാനാകുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ലേസറിന്‍റെ സഹായത്തോടെയാണ് ഇത് സാധ്യമാക്കുന്നത്.

ജപ്പാനിലെ ടൊയാമ സർവകലാശാലയിലെ ഗവേഷകരുടേതാണ് കണ്ടെത്തൽ. ഓർമകൾ മായ്ച്ച് കളയുന്നത് സംബന്ധിച്ച് എലികളിൽ നടത്തിയ പരീക്ഷണം വിജയമായി. പരീക്ഷണവിധേയരായ എലികളിൽ രണ്ട് വ്യത്യസ്തമായ അസുഖകരമായ ഓർമകൾ സൃഷ്ടിച്ച ശേഷം അവ ലിങ്ക് ചെയ്യുകയും ഓർമയിൽ നിന്ന് പൂർണമായി മായ്ക്കുകയമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അസുഖകരമായ ഓർമകൾ ഉണ്ടായ സമയത്ത് സജീവമായിരുന്ന ന്യൂറോണുകളിൽനിന്ന് ഓർമകൾ ഇല്ലായ്മ ചെയ്യുന്ന ഒപ്റ്റോജെനിറ്റിക്സ് സാങ്കേതികവിദ്യയിലൂടെയാണ് ഓർമകൾ മായ്ച്ചു കളഞ്ഞത്. അസുഖകരമായ ഓർമകൾ മൂലം കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്ന രോഗികളുടെ ചികിത്സയ്ക്ക് ഫലപ്രദമാണ് പുതിയ കണ്ടെത്തൽ എന്നാണ് കരുതപ്പെടുന്നത്.
വിഷമിപ്പിക്കുന്ന ഓർമകൾ മനസിൽ തങ്ങി നിൽക്കുന്നത് മറ്റ് പലവിധ അസുഖങ്ങൾക്കും കാരണമാകുന്നു എന്നതുമാണ് ഇത്തരം കണ്ടെത്തലിലേക്ക് ശാസ്ത്രജ്ഞരെ നയിച്ചത്.

Top