കോഴിയെ പീഡിപ്പിച്ചു കൊന്നതിന് കേസെടുത്തു; പതിനാലുകാരന്‍ പൊലീസ് പിടിയില്‍

ഇസ്ലാമാബാദ്: കോഴിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന കേസില്‍ പതിനാലു വയസ്സുകാരന്‍ പോലീസ് പിടിയില്‍. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാമ് സംഭവം. ജലാപൂര്‍ ഭാട്യാന്‍ സ്വദേശിയായ അന്‍സാര്‍ ഹുസൈനാണ് അറസ്റ്റിലായത്. അയല്‍വാസി മന്‍സാബ് അലി നല്‍കിയ പരാതിയിലാണ് ഹഫീസാബാദ് പോലീസ് അന്‍സാര്‍ ഹുസൈനെ അറസ്റ്റ് ചെയ്തത്.

നവംബര്‍ 11 ന് അന്‍സാര്‍ തന്റെ പിടക്കോഴിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്നു എന്നാണ് മന്‍സാബ് നല്‍കിയ പരാതി. സംഭവത്തിന് തന്റെ രണ്ട് സുഹൃത്തുക്കളായ നസറുള്ളയും തുഫൈലും ദൃക്‌സാക്ഷികളാണെന്നും മന്‍സാബ് പരാതിയില്‍ പറയുന്നു.

പീഡനം സ്ഥിരീകരിക്കാനായി കോഴിയുടെ ജഡം വൈദ്യപരിശോധനയ്ക്ക് അയച്ചു. ലൈംഗിക പീഡനം നടന്നുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. അന്‍സാര്‍ ഹുസൈന്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.യാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

കന്നാസില്‍ ശരീരം കെട്ടിവച്ച് ഒഴുക്കിൽ ക്രൂരതകളുടെ നാട്ടില്‍ നിന്നും ബംഗ്ലാദേശിലേയ്ക്ക്; നബി ഹുസൈന്‍ എന്ന പതിമൂന്ന്കാരന്റെ അവിശ്വസനീയ രക്ഷപ്പെടല്‍ പശ്ചിമ ബംഗാളില്‍ ജനക്കൂട്ടത്തിന്റെ കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരത; മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മുസ്ലിം ബാലന്റെ വിരലറുത്തു പനി ബാധിച്ച ബാലനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ചികിത്സ നല്‍കിയില്ല; കുട്ടി അച്ഛന്റെ തോളില്‍ കിടന്ന് മരിച്ചു റെയില്‍വേ സ്റ്റേഷനില്‍നിന്ന് കൗമാരക്കാരനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു; അബോധാവസ്ഥയിലായ കൗമാരക്കാരനെ വലിച്ചിഴച്ചു സ്‌കൂള്‍ വിട്ട് പോകുകയായിരുന്ന അഞ്ച് വയസ്സുകാരനെ തെരുവുനായ മുഖം കടിച്ചുകീറി; ആറ് പേര്‍ക്ക് പരിക്ക്
Latest