ആണവായുധ ശക്തി പരീക്ഷിക്കാന്‍ ഇന്ത്യയെ വെല്ലുവിളിച്ചു പാക്കിസ്ഥാന്‍

ശാലിനി

ഇസ്ലാമാബാദ്: അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്നും കഴിഞ്ഞ വര്ഷം നിരവധി പാക്കിസ്ഥാന്‍ പട്ടാളക്കാരെ ഇന്ത്യന്‍ സൈനികര്‍ വധിച്ചിരുന്നു എന്നും ഇനിയും ഇതാവര്‍ത്തിച്ചാല്‍ ഇന്ത്യ കടുത്ത നിലപാട് സ്വീകരിക്കുമെന്നും ഇന്ത്യന്‍ കരസേന മേധാവി ബിപിന്‍ റാവത്ത് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി . ഉടന്‍ തന്നെ ആനവായുധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത് എങ്കില്‍ തങ്ങളുടെ ആണവ ശക്തി പരീക്ഷിക്കാന്‍ ക്ഷണിക്കുന്നു എന്ന മറുപടിയുമായി പാക് വിദേശകാര്യ മന്ത്രി ഖ്വാജാ മുഹമ്മദ്‌ ആസിഫ് രംഗത്തെത്തി. ഇന്ത്യ പാക് പോരാട്ടത്തിന് ശമനമുണ്ടാകുന്നില്ല. അടുത്തിടെ അതിര്‍ത്തിയില്‍ നടക്കുന്ന വിവിധ ഏറ്റുമുട്ടലുകളില്‍ ദുഃഖം രേഖപ്പെടുത്തുകയും ഇരു രാജ്യങ്ങളും സൌഹൃദമായി മുന്നോട്ടു പോകണം എന്നും കാഷ്മീര്‍ മുഖമന്ത്രി മെഹബൂബ മുഫ്തി ഇരുരാജ്യങ്ങലോടും അഭയാര്‍ഥിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ നിരന്തരമായി അതിര്‍ത്തി യുദ്ധങ്ങളും വെടിവെപ്പും തുടരുകയാണ്. ഇതോടെ പാക്കിസ്ഥാന് മുന്നറിയിപ്പുമായി കരസേന മേധാവി രംഗത്തെത്തി. ഒട്ടും ഉത്തരവാദിത്തം ഇല്ലാത്ത പരാമര്‍ശമാണ് ഇന്ത്യ നടത്തിയതെന്നും പാക്കിസ്ഥാന്റെ ആണവശക്തി പരീക്ഷിച്ചാല്‍ പിന്നെ ജനറലിന് സംശയമുണ്ടാകില്ല എന്നും ഖ്വാജാ അസീഫ് തുറന്നടിച്ചു.

വെള്ളിയാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആണ് പാക്കിസ്ഥാന്റെ ആണവ ഭോഷ്ക് തകര്‍ക്കാന്‍ സൈന്യം തയാറാണ് എന്ന് റാവത്ത് പറഞ്ഞത് . കേന്ദ്രം ആവശ്യപ്പെട്ടാല്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തി പാക്കിസ്ഥാന് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഭീഷണി തങ്ങള്‍ക്ക് എല്ക്കില്ലെന്നും അങ്ങനെ ഇന്ത്യ അതിര്‍ത്തി കടന്നു ആക്രമണം നടത്തിയാല്‍ സ്വയം പ്രതിരോധിക്കാന്‍ പാക്കിസ്ഥാന്‍ സര്‍വ ശക്തരാണ് എന്നും ആസിഫ് പറഞ്ഞു. കഴിഞ്ഞ വര്ഷം അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ 300 ഓളം പാക്ക് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന ഇന്ത്യയുടെ കണക്കുകള്‍ പാക്കിസ്ഥാന്‍ തള്ളുകയും ഇതിന്മേല്‍ ഇരു രാജ്യങ്ങളും തമ്മില്‍ വാഗ്വാദങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു . സാധാരണയായി പാക്കിസ്ഥാന്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടു എന്ന് സമ്മതിക്കാറില്ല പകരം ഇന്ത്യ സാധാരണ ജനങ്ങളെ കൊന്നൊടുക്കി എന്ന് പ്രചരിപ്പിക്കാരാണ് പതിവെന്നും റാവത്ത് പറഞ്ഞിരുന്നു.

സാമ്പത്തിക രംഗത്ത് അടിമുടി പരാജയമായി ഇന്ത്യ!! സര്‍ക്കാരിന്റെ കടബാധ്യത 49 ശതമാനംകൂടി; 82 ലക്ഷം കോടിയുടെ കടം ചെരിപ്പുകൊണ്ട് ട്യൂഷന്‍ വിദ്യാര്‍ത്ഥിയെ അടിച്ചു, പിന്നീട് വെള്ളം കുടിക്കാനും ചിരിക്കാനും ആവശ്യപ്പെട്ടു; അധ്യാപകന്റെ ക്രൂരതയറിഞ്ഞ് ഞെട്ടി മാതാപിതാക്കള്‍ പ്രണയിച്ച് വിവാഹം കഴിച്ചു, ഒടുവില്‍ പിണക്കത്തിലായി; ഭാര്യയുടെ നമ്പര്‍ ഭര്‍ത്താവ് അശ്ലീല സൈറ്റിലിട്ടു ഒരു കുടുംബത്തിലെ നാല് പേരും രക്തം വാര്‍ന്ന് കൊല്ലപ്പെട്ട നിലയില്‍ തെരുവില്‍ അലഞ്ഞുതിരിഞ്ഞ് നടന്ന യുവതിയുടെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയില്‍ പുറത്തെടുത്തത് ഒന്നരക്കിലോയിലധികം സ്വര്‍ണാഭരണങ്ങളും ഇരുമ്പാണികളും
Latest
Widgets Magazine