ഞാനിപ്പോള്‍ അമ്മയാണ് വാര്‍ത്താ അവതാരകയല്ല: വാര്‍ത്താ അവതാരകയുടെ ഞെട്ടിക്കുന്ന പ്രതിഷേധം; എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊന്നതിനെതിരെ പാകിസ്ഥാന്‍ ചാനലില്‍

കറാച്ചി: പാകിസ്ഥാനിലെ കസൂരില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി പാകിസ്ഥാനി വാര്‍ത്താവതാരക. തന്റെ മകളുമായെത്തി ചാനലില്‍ വാര്‍ത്ത വായിച്ചു. സമാ ടിവി ന്യൂസിലെ അവതാരക കിരണ്‍ നാസാണ് വ്യത്യസ്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്.

‘ഇപ്പോള്‍ ഞാന്‍ നിങ്ങളുടെ വാര്‍ത്താവതാരകയല്ല. ഒരു മകളുടെ അമ്മയാണ്. അതുകൊണ്ടാണ് എന്റെ മകളുമായി ഇപ്പോള്‍ ന്യൂസ് വായിക്കാനെത്തിയത്’. എന്നാണ് കിരണ്‍ നാസ് എന്ന അവതാരക പറഞ്ഞത്. ചെറിയ ശവപ്പെട്ടികള്‍ക്ക ഭാരം കൂടുതലാണ്. ആ ഭാരം ഇപ്പോല്‍ പാകിസ്ഥാന്‍ ചുമന്നുകൊണ്ടിരിക്കയാണ്. എന്നും അവര്‍ പറഞ്ഞു.
രാജ്യത്തില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായ സംഭവമാണ് എട്ടുവയസ്സുകാരിക്ക നേരേയുണ്ടായ ബലാത്സംഗ ശ്രമം. കേസിനെക്കുറിച്ചായിരുന്നു അവതാരക വാര്‍ത്തയവതരിപ്പിച്ചത്.

ഖുറാന്‍ ക്ലാസ്സില്‍ പോയ പെണ്‍കുട്ടിയെ കാണാതാകുന്നത് ജനുവരി 5 ആണ്. തുടര്‍ന്ന അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം നഗരത്തിലെ മാലിന്യത്തിനിടയില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്.

കുട്ടിയെ കാണാതാകുന്ന സമയത്ത് മാതാപിതാക്കള്‍ സ്ഥലത്തില്ലായിരുന്നു. ഉംറ തീര്‍ത്ഥാടനത്തിന് മാതാപിതാക്കള്‍ പോയ സമയത്താണ് പെണ്‍കുട്ടിക്ക് നേരേ ആക്രമമുണ്ടാകുന്നത്. വാര്‍ത്താവതരണത്തിനിടെ ഈ വിരോധാഭാസം കൂടി അവതാരക ചൂണ്ടിക്കാണിക്കുന്നുണ്ട്.

കസൂരില്‍ കുട്ടികള്‍ക്ക് നേരേ പീഡനങ്ങള്‍ വര്‍ധിച്ചുവരുന്നുണ്ടെന്നും കടത്തിക്കൊണ്ടുപോകലുകള്‍ സ്ഥിരമാണെന്നും പ്രദേശവാസികള്‍ പറയുന്നു. ഇപ്പാള്‍ എട്ടുവയസ്സുകാരിക്ക് നേരേയുണ്ടായ പീഡനം പാകിസ്ഥാനില്‍ ഉടനീളം കടുത്ത പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

പ്രതിഷേധക്കാര്‍ക്കുനേരേയുണ്ടായ പൊലീസ് നടപടിയില്‍ നിരവധിപേര്‍ക്കാണ് പരിക്കേറ്റത്. രണ്ടുപേര്‍ പ്രതിഷേധ പ്രകടനത്തിനിടെ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Latest
Widgets Magazine