ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് 22 സീറ്റ് നേടും!!രാഹുല്‍ താരപ്രചാരകന്‍.രാഹുലിന്റെ പ്രസംഗങ്ങള്‍ ഇന്ദിരയ്ക്ക് സമാനം

ന്യുഡൽഹി:വരുന്ന തിരഞ്ഞെടുപ്പിൽ താരപ്രചാരകനായ രാഹുലിന്റെ നേതൃത്വത്തിൽ ഉത്തര്‍പ്രദേശില്‍ ഇത്തവണ 2009 ആവർത്തിക്കും .ഇത്തവണ 22 സീറ്റ് യു. പിടിച്ചെടുക്കും എന്നാണ് പുതിയ സർവേ പറയുന്നത് .2009ല്‍ നേടിയതിനേക്കാള്‍ വലിയ നേട്ടം കോണ്‍ഗ്രസ് ഇത്തവണ സ്വന്തമാക്കുമെന്ന് രാഹുലിന്റെ ടെക്‌നിക്കല്‍ ടീമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പക്ഷേ ഇതിനായി എസ്പിയുടെയും ബിഎസ്ബിയുടെയും വോട്ടുബാങ്കില്‍ വരെ വിള്ളുണ്ടാക്കേണ്ടി വരും. ഇവര്‍ ഒരു വിഭാഗത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നവരാണെന്ന പ്രചാരണം സജീവമാക്കാനാണ് ലക്ഷ്യമിടുന്നത്.

കോണ്‍ഗ്രസ് 2009ല്‍ നേടിയതിനേക്കാള്‍ വലിയ നേട്ടം ഇത്തവണ സ്വന്തമാക്കുമെന്നാണ് ടെക്‌നിക്കല്‍ ടീം നേരത്തെ രാഹുലിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ശക്തി ആപ്പും ഇത് തന്നെയാണ് ഇപ്പോള്‍ അടിവരയിടുന്നത്. 22 സീറ്റുകള്‍ ഇത്തവണ നേടുമെന്നാണ് പ്രവചനം. 2009ല്‍ 21 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. അതേസമയം എസ്പിയുടെയും ബിഎസ്പിയുടെയും വോട്ടുബാങ്കില്‍ കയറി കളിച്ചാല്‍ മാത്രമേ ഇത്തരമൊരു കുതിപ്പുണ്ടാകൂ. ബിഎസ്പിയെ ദുര്‍ബലമാക്കണമെന്നാണ് നിര്‍ദേശം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹിന്ദി ഹൃദയ ഭൂമിയിലെ വിജയം രാഹുല്‍ ഗാന്ധി നേടിയ വിജയമായിട്ടാണ് എല്ലായിടത്തും പ്രതിഫലിക്കുന്നത്. അത് കോണ്‍ഗ്രസിന് ഗുണം ചെയ്യും. രാഹുലിന്റെ പ്രസംഗങ്ങള്‍ ഇന്ദിരയ്ക്ക് സമാനമാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. മുതിര്‍ന്നവരും കുടുംബങ്ങളുമാണ് രാഹുലിന്റെ പ്രസംഗത്തില്‍ ആകൃഷ്ടരാവുന്നത്. യുവാക്കള്‍ തൊഴില്‍ പ്രഖ്യാപനത്തില്‍ വന്‍ ആവേശത്തിലാണ്. ബിജെപിയില്‍ നിന്നോ എസ്ബി ബിഎസ്പി സഖ്യത്തില്‍ നിന്നോ ഇതുവരെ അത്തരമൊരു പ്രഖ്യാപനമുണ്ടായിട്ടില്ല. ഇതെല്ലാം രാഹുലിന്റെ പ്രസംഗങ്ങളില്‍ ഉണ്ടായിരുന്നു.up bjp

രാഹുലിന്റെ തന്ത്രപരമായ നീക്കം രാഹുല്‍ ഗാന്ധി ശിവപാല്‍ യാദവുമായും ഓം പ്രകാശം രാജ്ബറുമായും ചര്‍ച്ച നടത്തി കഴിഞ്ഞു. രാജ്ബറിന്റെ സുഹല്‍ദേവ് പാര്‍ട്ടി കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. ശിവപാല്‍ കൂടി വരുന്നതോടെ കോണ്‍ഗ്രസ് മുന്നണി ശക്തമാകും. പ്ലാന്‍ ബിയോ പ്ലാന്‍ എയോ ഇല്ലാതെയാണ് കോണ്‍ഗ്രസ് ഇറങ്ങുന്നത്. ബിഎസ്പിയും എസ്പിയും പ്രധാന എതിരാളികളായിട്ടാണ് രാഹുല്‍ കാണുന്നത്. ബിജെപിയെ ഇത്തവണ എല്ലാ വി്ഭാഗവും കൈയ്യൊഴിയുമെന്ന് രാഹുലിന്റെ ടീം നടത്തിയ സര്‍വേയില്‍ വ്യക്തമാണ്.

തരംഗം ആഞ്ഞടിക്കും രാഹുലിന് സാധാരണക്കാരെ ആകര്‍ഷിക്കാനുള്ള കഴിവുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്തവരെല്ലാം സൂചിപ്പിക്കുന്നു. അതേസമയം ശിവപാല്‍ യാദവിനെ ഒപ്പം കൂട്ടിയാല്‍ ആഗ്ര, ഫിറോസാബാദ്, ഇറ്റാ, ഇറ്റാവ എന്നീ മണ്ഡലങ്ങളില്‍ വന്‍ നേട്ടമുണ്ടാകും. പത്ത് സീറ്റ് വരെ ശക്തമായ പോരാട്ടം നടത്താന്‍ ഇത് കോണ്‍ഗ്രസിനെ സഹായിക്കും. യാദവ വോട്ട് ഇത്തവണ ആദ്യമായി കോണ്‍ഗ്രസിലെത്തും. സഖ്യത്തിന് മൊത്തം 35 സീറ്റ് ലഭിച്ചാല്‍ എസ്പിയുടെയും ബിഎസ്പിയുടെയും സഹായമില്ലാതെ സര്‍ക്കാരുണ്ടാക്കാനും കോണ്‍ഗ്രസിന് സാധിക്കും.

രാഹുലാണ് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ താരപ്രചാരകന്‍. നവജോത് സിദ്ധു, കമല്‍നാഥ്, തുടങ്ങിയവരും ഇത്തവണ പ്രചാരണത്തിനെത്തും. അതേസമയം രാഹുലിന്റെ റാലികള്‍ സംസ്ഥാനത്തെ ഇളക്കി മറിക്കും എന്നാണ് സൂചന. പലരും ശക്തി ആപ്പ് വഴി കൂടുതല്‍ റാലികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാര്‍ഷിക നയം, തൊഴിലില്ലായ്മ, എന്നീ വിഷയങ്ങളില്‍ രാഹുലിന്റെ പ്രഖ്യാപനങ്ങളാണ് എല്ലാവരും കാത്തിരിക്കുന്നത്. ഇതിനനുസരിച്ചുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായാല്‍ രാഹുലിന്റെ പ്രതിച്ഛായ കുത്തനെ ഉയരുകയും ചെയ്യും.MAMATHA AND RAHUL AKHILESH

മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നടപ്പാക്കിയ നയങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ ശക്തി ആപ്പ് നിര്‍ദേശിച്ച കാര്യങ്ങളായിരുന്നു. ഇത് വഴി കോണ്‍ഗ്രസ് അധികാരത്തിലെത്തുകയും ചെയ്തു. രാഹുല്‍ മന്ത്രിമാരെ തിരഞ്ഞെടുത്തതും മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തതും ഇതുവഴിയാണ്. ഓരോ മണ്ഡലങ്ങളിലും ഉള്ള നേതാക്കളെ പറ്റിയുള്ള അഭിപ്രായം ഇതുവഴി അറിയാനും, പാര്‍ട്ടിയുടെ ജനപ്രീതി എത്രത്തോളമുണ്ടെന്ന് നേരിട്ടറിയാനും ഇതുവഴി സാധിക്കും. 2019ല്‍ കോണ്‍ഗ്രസിനെ ഈ ആപ്പ് മാത്രമായിരിക്കും രക്ഷിക്കുക എന്നാണ് വിലയിരുത്തല്‍.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം നടത്തുമെന്നാണ് ഇതില്‍ നിന്ന് ലഭിച്ച മറുപടിയിലൂടെ മനസ്സിലാകുന്നത്. ഉത്തര്‍പ്രദേശില്‍ ചെറിയ പാര്‍ട്ടികളുമായി രാഹുല്‍ ഗാന്ധി സഖ്യമുണ്ടാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് ടെക്‌നിക്കല്‍ ടീമില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. അതേസമയം സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബാറിനെ മാറ്റാന്‍ ശക്തി ആപ്പിലൂടെ നിര്‍ദേശം ലഭിച്ചിരുന്നു. ഒാരോ മണ്ഡലത്തിലെയും വോട്ടര്‍മാര്‍ എത്രത്തോളം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നുവെന്ന് ഇതിലൂടെ രാഹുലിന് മനസ്സിലായിട്ടുണ്ട്.സമാജ് വാദി ബിഎസ്പി സഖ്യത്തെ ഭയക്കാതെ ഉത്തര്‍പ്രദേശില്‍ പോരാടാനുറച്ച് കോണ്‍ഗ്രസ്.. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും പ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടാണ് ഇതുവരെയില്ലാത്ത പോരാട്ടത്തിന് കോണ്‍ഗ്രസ് ഒരുങ്ങാന്‍ കാരണം. ഇത്തവണ ചെറിയ പാര്‍ട്ടികളെ കൂട്ടിച്ചേര്‍ത്ത് വലിയൊരു മുന്നേറ്റമാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ഇതിനുള്ള പദ്ധതി രാഹുല്‍ തയ്യാറാക്കി കഴിഞ്ഞു.

Top