പാമോയില്‍ ‘കത്തുമോ ?

പാമോയിൽ കേസ് ഉമ്മൻചാണ്ടിയെയും കൊണ്ടേ പോകൂ. അതുറപ്പാണ്. അക്കാര്യം ഏറ്റവും നന്നായി അറിയുന്നതും ചാണ്ടിയ്ക്കാണ്. അതുകൊണ്ടാണല്ലോ, ഈ കേസ് പിൻവലിക്കാൻ അദ്ദേഹം രണ്ടുതവണ ശ്രമിച്ചത്. പി കെ ഹനീഫ എന്ന ജഡ്ജിയെ ഓർമ്മയില്ലേ. ഉമ്മൻചാണ്ടിയ്ക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവിട്ട ആ ജഡ്ജിയെ അവഹേളിച്ച് നിശബ്ദനാക്കാനും പിന്നെ ഈ കേസ് കേൾക്കുന്നതിൽ നിന്നുതന്നെ തടയാനും ഉമ്മൻചാണ്ടിയുടെ സർവസന്നാഹങ്ങളും തറ്റും താറുമുടുത്ത് ഇറങ്ങിയത് എന്തിനായിരുന്നു?

പാമോയിൽ കേസിൻറെ മർമ്മം തൊടുന്ന വിധിന്യായമാണ് ചാണ്ടിയ്ക്കെതിരെ തുടരന്വേഷണം നടത്താൻ ഉത്തരവിട്ടുകൊണ്ട് പി കെ ഹനീഫ എഴുതിയത്. പണ്ട് പാമോയിൽ ഇറക്കുമതി ചെയ്യണമെങ്കിൽ പ്രധാനമന്ത്രിയുടെ പ്രത്യേക അനുമതി ആവശ്യമായിരുന്നു. ആ അനുമതി തരപ്പെടുത്താൻ രണ്ടു കത്തുകളാണ് കേരള സർക്കാർ അയച്ചത്.Palm-Olien

1991 ഒക്ടോബർ അഞ്ചിന് ആദ്യത്തെ കത്ത്. ദസറ, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിൽ പാമോയിൽ ഉപഭോഗം കൂടും, അതുകൊണ്ട് പാമോയിൽ കൂടുതൽ ഇറക്കുമതി ചെയ്യാൻ അനുമതി വേണമെന്നായിരുന്നു ഈ കത്തിലെ ആവശ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

18-11-1991ലാണ് അടുത്ത കത്ത്. ഈ കത്തിൽ ഉത്സവങ്ങളുടെ പേരു മാറി. ക്രിസ്തുമസ്, മകരസംക്രാന്തി ദിവസങ്ങളിൽ മലയാളി കൂടുതൽ പാമോയിൽ കുടിക്കുമെന്നായിരുന്നു ആ കത്തിൽ പ്രധാനമന്ത്രിയെ തെര്യപ്പെടുത്തിയത്.Palm-Oil-sunflower-oil

ഏറ്റവും ഒടുവിൽ ഉമ്മൻചാണ്ടി വിജിലൻസിനു കൊടുത്ത മൊഴിയിലും പറയുന്നത്, അന്ന് പാമോയിൽ ഇറക്കുമതി അത്യാവശ്യമായിരുന്നു എന്നാണ്. ഈ മൊഴി പരിശോധിച്ച പികെ ഹനീഫയുടെ കമൻറ് ഇതായിരുന്നു. the urgency is yet to be decided.

കളളം പറഞ്ഞ് പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണ് അളവിൽ കൂടുതൽ പാമോയിൽ ഇറക്കുമതിയ്ക്ക് അനുമതി നേടിയത് എന്നാണ് കേസിലെ ഏറ്റവും സുപ്രധാന ആരോപണം. മേൽപ്പറഞ്ഞ രണ്ടു കത്തുകളും ഇപ്പോൾ കോടതിരേഖയുടെ ഭാഗമാണ്. ഈ രേഖകളെല്ലാം പരിശോധിച്ച ശേഷമാണ് പാമോയിൽ ഇറക്കുമതിയിൽ പ്രഥമദൃഷ്ട്യാ അഴിമതിയുണ്ടെന്ന് ഹൈക്കോടതി മുതൽ സുപ്രിംകോടതി വരെ കണ്ടെത്തിയത്.

അന്ന് ധനമന്ത്രിയായിരുന്നു ഉമ്മൻചാണ്ടി. പാമോയിൽ ഇറക്കുമതി നടത്തിയ മലേഷ്യയിലെ പവർ ആൻഡ് എനർജി കമ്പനിയെക്കാൾ കുറഞ്ഞ വിലയിൽ ഒരു ക്വട്ടേഷൻ അന്നു ലഭിച്ചിരുന്നു. ബാംഗ്ലൂർ ആസ്ഥാനമായ കമ്പനിയുടേത്. ആ കത്തിൽ ഉമ്മൻചാണ്ടിയുടെ ഒപ്പു പതിഞ്ഞിട്ടുണ്ട്. ഇങ്ങനെയൊരു കത്തു കിട്ടിയ കാര്യവും ഇറക്കുമതി സംബന്ധിച്ച ധനവകുപ്പിൻറെ നിലപാടും അന്ന് ഉമ്മൻചാണ്ടി മന്ത്രിസഭയെ അറിയിച്ചിരുന്നില്ല. എന്തുകൊണ്ട് എന്ന ചോദ്യം ഒരു വിജിലൻസ് ഉദ്യോഗസ്ഥനും ഇന്നേവരെ ഉമ്മൻചാണ്ടിയോട് ചോദിച്ചിട്ടുമില്ല. വിചാരണ വേളയിൽ ഉമ്മൻചാണ്ടിയോട് ഈ ചോദ്യം ഉയരും. വിചാരണ വേളയിൽ വേണമെങ്കിൽ ഉമ്മൻചാണ്ടിയെ പ്രതിയാക്കാമെന്ന് സുപ്രിംകോടതി നേരത്തെ പറഞ്ഞത് ഇവിടെയാണ് കുരുക്കാവുന്നത്.palm-oil-epa-ruling

പാമോയിൽ ഇറക്കുമതി അത്യാവശ്യമായിരുന്നുവെന്ന ഉമ്മൻചാണ്ടിയുടെ മൊഴി ഒരു കോടതിയും വിശ്വസിക്കാൻ പോകുന്നില്ല. ദസറയും ദീപാവലിയും മകരസംക്രാന്തിയും ക്രിസ്തുമസുമൊന്നും മലയാളി പാമോയിൽ കുടിച്ച് അർമ്മാദിക്കുന്ന ആഘോഷങ്ങളല്ല.

പാമോയിൽ ഇറക്കുമതി മൂലം സംസ്ഥാന ഖജനാവിന് ഏഴു കോടിയുടെ ലാഭം ഉണ്ടായി എന്ന വാദവും കോടതി തന്നെ തളളിയിട്ടുണ്ട്. എസ് ടി സി അംഗീകരിച്ച വിലയായ 392.5 ഡോളറിന് ഇറക്കുമതി ചെയ്തിരുന്നെങ്കിൽ ലാഭം പത്തുകോടിയാകുമായിരുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ഈ വാദം തളളിയത്.

പശ്ചിമബംഗാൾ സർക്കാരും ഈ വിലയ്ക്കാണ് പാമോയിൽ ഇറക്കുമതി ചെയ്തത് എന്നൊരു ന്യായവും കോടതിയ്ക്കു മുന്നിൽ ഉയർത്തി. ഇതും കേരള ഹൈക്കോടതി തളളി. If the other Sates have violated the directions of the Government of India, A1 and the other accused are not entitled to claim that they can also violate the guidelines in this regard എന്നു മുഖത്തടിക്കും മട്ടിലാണ് ഹൈക്കോടതി പറഞ്ഞത്.

The delay in opening of ESCROW account and fixation of
price which was not in conformity with the Circular issued by the Central Government has incurred a loss of more than Rs. 4 crores to the exchequer എന്നാണ് ഉമ്മൻചാണ്ടിയുടെ അരുമശിഷ്യൻ എം എം ഹസൻ അധ്യക്ഷനായിരുന്ന പബ്ലിക് അക്കൌണ്ടൻറ്സ് കമ്മിറ്റിയുടെ കണ്ടെത്തൽ. സമാനമാണ് സിഎജി റിപ്പോർട്ടിലെ പരാമർശങ്ങളും.

പാമോയിൽ ഇറക്കുമതിയിലെ ക്രമക്കേടുകൾ ഹൈക്കോടതിയ്ക്കും സുപ്രിംകോടതിയ്ക്കും ഇതിനകം ബോധ്യപ്പെട്ടതാണ്. ജസ്റ്റിസ് എസ് എച്ച് കപാഡിയ മുതൽ ജസ്റ്റിസ് കെ ഉദയഭാനു വരെ എഴുതിയ വിധിന്യായങ്ങളിൽ പാമോയിൽ കേസിലെ സകലതരികിടകളും സുവ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കേസിൽ ഇനി നിയമം നിയമത്തിൻറെ വഴിക്കു പോയേ മതിയാകൂ. ഉമ്മൻചാണ്ടി എത്ര കുതറാൻ ശ്രമിച്ചാലും രക്ഷയില്ല.

കടപ്പാട്

Top