ശ്രീരാമന്റെ കാലത്ത് വിമാനമുണ്ടായിരുന്നു, അന്നത്തെ ആയുധങ്ങളുടെ ടെക്‌നോളജിയില്‍ നിന്നാണ് ഇന്നത്തെ പല കണ്ടുപിടിത്തങ്ങളും: സംഘപരിവാര്‍ വാദങ്ങളുമായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍

സിപിഐ എടുക്കുന്ന പല നിലപാടുകളും ഹിന്ദുത്വ അജണ്ടയുമായി ഒത്തുപോകുന്നതാണെന്ന് വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. ഈ അവസരത്തിലാണ് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ ഏതാനും വാചകങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

രാമായണത്തിലെ ശ്രീരാമന്റെ കാലത്ത് വിമാനമുണ്ടായിരുന്നെന്നും അന്ന് ഉപയോഗിച്ചിരുന്ന ആയുധങ്ങളുടെയും അതുപോലുള്ള കണ്ടുപിടുത്തങ്ങളുടെയും മുന്നോട്ടുള്ള വളര്‍ച്ചയാണ് ഇപ്പോഴുള്ള ടെക്നോളജിയെന്നുമാണ് പന്ന്യന്‍ രവീന്ദ്രന്റെ ക്ലിപ്പിലുള്ളത്. വളരെയധികം പരിഹാസവും ആക്ഷേപവുമാണ് ഇതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എസിവി ചാനലില്‍ രാഹുല്‍ ഈശ്വറുമായി നടത്തിയ അഭിമുഖത്തിലാണ് ആര്‍ഷ ഭാരത സംസ്‌ക്കാരത്തെക്കുറിച്ച് സംഘപരിവാര്‍ വാദങ്ങള്‍ പന്ന്യന്‍ രവീന്ദ്രന്‍ അപ്പടി ഏറ്റു പറയുന്നത്. സിപിഐ നേതാവിനെ പരിഹസിച്ചുകൊണ്ട് ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

എന്നാല്‍ രാഹുല്‍ ഈശ്വറുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ തന്നെയാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അതിനിടയില്‍ അദ്ദേഹമെടുത്ത അലസ നിലപാട് മാത്രം കട്ട് ചെയ്ത് പ്രചരിപ്പിക്കുന്നത് തെറ്റിധാരണ ജനിപ്പിക്കാന്‍ മാത്രമാണെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് എന്റെ ദൈവം എന്ന പ്രോഗ്രാമില്‍ രാഹുല്‍ ഈശ്വറുമായി നടത്തിയ സംഭാഷണമാണിത്. സിപിഐയെ മോശമാക്കി ചിത്രീകരിക്കാന്‍ സിപിഎം അണികളാണ് ഈ ക്ലിപ്പിങ്ങിന് പിന്നിലെന്നും അഭിപ്രായങ്ങളുണ്ട്. ലോ അക്കാദമി അടക്കമുള്ള വിഷയങ്ങളില്‍ രണ്ട് തട്ടില്‍ നില്‍ക്കുകയാണ് ഈ കൂട്ട് കക്ഷികള്‍.

വീഡിയോയില്‍ അന്നത്തെ യുദ്ധത്തില്‍ ഉപയോഗിച്ചിരിക്കുന്ന അസ്ത്രങ്ങളുടെ മേന്മകളെയും പന്ന്യന്‍ പ്രശംസിക്കുന്നു. അഗ്‌നികൊണ്ടുള്ള അസ്ത്രം എതിരാളിക്ക് അയക്കുമ്പോള്‍ തിരിച്ചു ജലാസ്ത്രം കൊണ്ട് അവര്‍ അതിനെ നേരിടുന്നു. അതെല്ലാം തന്നെ കണിശതയോടെയുള്ള തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുപാടുകാലം ചെലവഴിച്ചുണ്ടാക്കിയ കണ്ടുപിടുത്തങ്ങളാണെന്നാണ് അദ്ദേഹം പറയുന്നതായിട്ടുള്ളത്. ആ കണ്ടുപിടുത്തങ്ങളുടെ മുന്നോട്ടുള്ള വളര്‍ച്ചയാണ് ഇപ്പോഴത്തെ ടെക്നോളജിയെന്നും പറയുന്നു.

Top