പാരിസില്‍ വീണ്ടും ആക്രമണം!.. പോലീസ് തിരച്ചിലിനിടെ വെടിവെപ്പ്; വനിതാ ചാവേര്‍ പൊട്ടിത്തെറിച്ചു

പാരിസ്:പാരിസ് വീണ്ടും വിറയ്ക്കുകയാണ്. ഭീകരര്‍ക്ക് വേണ്ടിയുള്ള പോലീസിന്റെ തിരച്ചിലിനിടെ വീണ്ടും വെടിവെപ്പുണ്ടായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചു. മൂന്നുപേര്‍ പിടിയിലായി. ഭീകരാക്രമണത്തിന്റെ ആസൂത്രകനായ അബ്ദെല്‍ ഹമീദ് അബൗദ് ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തേത്തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. 129 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.

പോലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഒരു വനിതാ ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു. വെടിവെപ്പില്‍ അക്രമികളില്‍ മറ്റൊരാളും കൊല്ലപ്പെട്ടു. മേഖലയില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. വെടിവെപ്പ് നടത്തിയവരില്‍ രണ്ടുപേരെ പിടികൂടിയതായും റിപ്പോര്‍ട്ടുണ്ട്. ഇവിടെ ഏഴുതവണ സ്‌ഫോടന ശബ്ദം കേട്ടതായി ദൃസ്സാക്ഷികള്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുലര്‍ച്ചെ നാലരയോടെയാണ് വെടിവെപ്പ് തുടങ്ങിയത്. വെടിവെപ്പു നടക്കുന്നതിന്റെ വീഡിയോ ഫ്രഞ്ച് ടെലിവിഷന്‍ പുറത്തുവിട്ടു. പാരിസ് ആക്രമണത്തില്‍ ഒമ്പതുപേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഫ്രാന്‍സിലാകെ സുരക്ഷക്കായി  115,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്.

ചൊവ്വാഴ്ച ബോംബ് ഭീഷണിയേത്തുടര്‍ന്ന് അമേരിക്കയില്‍ നിന്ന് പാരിസിലേക്കുള്ള രണ്ട് എയര്‍ ഫ്രാന്‍സ് വിമാനങ്ങള്‍ നിലത്തിറക്കിയിരുന്നു

Top