ചാലക്കുടി പിടിക്കാൻ യുവ എം.എൽ.എ റോജി.എം.ജോൺ പരിഗണനയിൽ

കൊച്ചി:കഴിഞ്ഞതവണ നഷ്ടമായ ചാലക്കുടി തിരിച്ചുപിടിക്കാൻ യുവ എം എൽ എ റോജി എം ജോണിനെ പരിഗണിക്കുന്നതാണ് സൂചന .രാഹുൽ ഗാന്ധി ടീമിലെ അംഗവും മുൻ എൻ എസ്‌ യു നേതാവുമായ റോജിക്ക് ചാലക്കുടി തിരിച്ചുപിടിക്കാനാവും എന്ന വിലയിരുത്തലിൽ ആണ് പുതിയ നീക്കം .കഴിഞ്ഞതവണ നഷ്ടപ്പെട്ട തൃശ്ശൂരും ,പാലക്കാടും ,ചാലക്കുടിയും ,കണ്ണൂരും യുവ നേതാക്കളെ ഇറക്കി പിടിച്ചെടുക്കാം എന്ന് കോൺഗ്രസ് ദേശീയ നേതൃത്വം നടത്തിയ പഠന റിപ്പോർട്ടിൽ സൂചനയുണ്ട് .അതിൽ ചാലക്കുടിയിൽ റോജി എം ജോണിനെ പോലെ ന്യുനപക്ഷസമുദായത്തെ നിർത്തിയാൽ വിജയിക്കും എന്നാണ് റിപ്പോർട്ട്.കഴിഞ്ഞതവണ ഗ്രൂപ്പ് വിരലിൽ ആണ് തൃശ്ശൂരും ചാലക്കുടിയും നഷ്ടമായത് എന്നതും എടുത്തുപറയുന്നു .റോജി നേരത്തെ തന്നെ ദൽഹി കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമായത് .

കണ്ണൂർ സ്വദേശിയായ റോജി കഴിഞ്ഞതവണ അങ്കമാലിയിൽ ഇടതുസ്ഥാനാർത്ഥി ബെന്നി മൂഞ്ഞേലിയെ തോൽപ്പിച്ച് അട്ടിമറിവിജയം നേടിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.റോജി വിജയിച്ചു പാർലമെന്റിൽ പോയാൽ ഒഴിവു വരുന്ന വരുന്ന അങ്കമാലിയിൽ കെ.ടി.ബെന്നിയെ മത്സരിപ്പിക്കാനും നീക്കമുണ്ട് .2011 ലെ തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ മത്സരിച്ച കെ.ടി.ബെന്നി നിസാര വോട്ടിനാണ് പരാജയപ്പെട്ടത് .രാഹുല്‍ ബ്രിഗേഡിലെ സ്ഥാനാര്‍ത്ഥിയായ ബെന്നിയെ  ഗ്രൂപ്പ് വാരി  തോൽപ്പിച്ചതാണെന്ന് ആരോപണം ഉയർന്നിരുന്നു .ബെന്നി സ്ഥലവാസികള്‍ക്ക് പരിചയമില്ലാത്തയാളാണെന്ന് പ്രചാരണവേളയില്‍ ആരോപണമുയര്‍ന്നിരുന്നു. ബെന്നിയെ മത്സരിപ്പിക്കാനാവില്ലെന്ന് സംസ്ഥാനനേതൃത്വം വാശി പിടിച്ചെങ്കിലും രാഹുല്‍ ഗാന്ധിയുടെ കടും‌പിടുത്തം മൂലമാണ് അദ്ദേഹം പട്ടികയില്‍ ഇടം പിടിച്ചത്. അപ്രതീക്ഷിതമായിട്ടായിരുന്നു കഴിഞ്ഞ ലോകസഭ തിര‍ഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ ചലച്ചിത്രതാരം ഇന്നസെന്റ് സ്ഥാനാര്‍ത്ഥിയായത്.kt benny -rg

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാലക്കുടിയിൽ റോജിയെ പരിഗണിച്ചാൽ എറണാകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സിറ്റിംഗ് എം.പി കെ.വി തോമസിനി തന്നെ ഇറക്കും . എന്നാല്‍, യുവപ്രാതിനിധ്യം വേണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്. അതിന്റെ ഭാഗമായി ഹൈബി ഈഡന്‍ എം.എല്‍.എയുടെ പേര് പറഞ്ഞു കേള്‍ക്കുന്നു. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് ഹൈബി ഈഡന്‍ ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. എന്നാല്‍, ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമുള്ള കെ.വി തോമസിന് തന്നെയാകും സീറ്റെന്നാണ് പാര്‍ട്ടിക്കുള്ളിലെ സംസാരം. ആറു വട്ടം എറണാകുളത്ത് നിന്ന് ലോക്‌സഭയിലേക്കും ഒരിക്കല്‍ നിയമസഭയിലേക്കും മത്സരിച്ച മുതിര്‍ന്ന നേതാവായ കെ.വി തോമസിന് വീണ്ടും അവസരം നല്‍കുന്നതിനോട് യുവജന സംഘടനകള്‍ അത്ര താത്പര്യം പ്രകടിപ്പിക്കുന്നില്ലത്രേ.റോജിയെ ചാലക്കുടിയിൽ മത്സരിപ്പിച്ച് എറണാകുളം ഉറപ്പിക്കാൻ കെ.വി തോമസിന്റെ നീക്കം എന്നും പിന്നാമ്പുറം സംസാരം .hibi eden

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി ആസ്ഥാനമായി 2008-ലെ മണ്ഡലം പുനഃക്രമീകരണത്തോടെ പുതിയ മണ്ഡലം രൂപീകൃതമായി. തൃശ്ശൂർ ജില്ലയിലെ കയ്പമംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി എന്നി മൂന്ന് നിയമസഭാമണ്ഡലങ്ങളും എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി,പെരുമ്പാവൂർ, കുന്നത്തുനാട് എന്നീ നാല് നിയമസഭാമണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് ചാലക്കുടി ലോക്സഭാ മണ്ഡലം. 2001 ലെ ജനസംഖ്യയുടെ കണക്ക് അനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ മണ്ഡലത്തിന് രൂപംനൽകിയത്. 2009 ലെ പൊതുതിരഞ്ഞെടുപ്പിലാണ് ഇതിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. ആ വർഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ കെ.പി. ധനപാലൻ വിജയിച്ചു. 2014-ൽ മലയാള ചലച്ചിത്രനടനും ഇടതുസ്വതന്ത്രനുമായിരുന്ന ഇന്നസെന്റായിരുന്നു വിജയി.kv thomas

ചാലക്കുടി ലോകസഭ മണ്ഡലത്തില്‍ 76.94 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. എറണാകുളം ലോകസഭ മണ്ഡലത്തില്‍ ഇത്‌ 73.56 ശതമാനമാണ്‌. ചാലക്കുടിയില്‍ 2009ല്‍ നടന്ന തിരഞ്ഞെടുപ്പിലെ പോളിങ്‌ 73.63 ശതമാനമായിരുന്നു. എറണാകുളത്ത്‌ അന്ന്‌ 72.78 ശതമാനം പേരാണ്‌ വോട്ടു ചെയ്തത്‌. ചാലക്കുടിയില്‍ 2009നെ അപേക്ഷിച്ച്‌ വോട്ടുചെയ്തവരുടെ എണ്ണത്തില്‍ 3.31 ശതമാനത്തിന്റെ വര്‍ധനയുണ്ട്‌. എറണാകുളത്ത്‌ ഇത്‌ 0.78 ശതമാനത്തിന്റെ വര്‍ധനയാണുള്ളത്‌. ചാലക്കുടിയില്‍ എല്ലാ നിയമസഭ മണ്ഡലങ്ങളിലും 70 ശതമാനത്തില്‍ കൂടുതല്‍ വോട്ട്‌ രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ പോളിങ്‌ ശതമാനം കുന്നത്തുനാട്ടി (81.48ശതമാനം)ലും ഏറ്റവും കുറവ്‌ പോളിങ്‌ ചാലക്കുടി (73.53)യിലുമായിരുന്നു. കൈപ്പമംഗലം നിയമസഭ മണ്ഡലത്തില്‍ 74.33 ശതമാനം പേരാണ്‌ വോട്ടു ചെയ്തത്‌. കൊടുങ്ങല്ലൂരില്‍ 73.79 ശതമാനം പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയപ്പോള്‍ പെരുമ്പാവൂരില്‍ 77.96 ശതമാനം പേര്‍ പോളിങ്‌ ബൂത്തുകളിലെത്തി. അങ്കമാലിയില്‍ 78.85 ശതമാനമായിരുന്നു പോളിങ്‌ ശതമാനമെങ്കില്‍ ആലുവയില്‍ ഇത്‌ 78.41 ശതമാനമായി.

എറണാകുളം ലോകസഭ മണ്ഡലത്തിലെ കൊച്ചി, എറണാകുളം നിയമസഭ മണ്ഡലങ്ങളില്‍ ഒഴികെയുള്ള മറ്റ്‌ അഞ്ച്‌ നിയമസഭ മണ്ഡലങ്ങളിലും പോളിങ്‌ ശതമാനം 70 കടന്നിരുന്നു. കൊച്ചിയിലാണ്‌ ഏറ്റവും കുറവ്‌ പോളിങ്‌ ശതമാനം (68.39) രേഖപ്പെടുത്തിയത്‌. എറണാകുളത്ത്‌ 68.71 ശതമാനം പേര്‍ ബൂത്തുകളിലെത്തി. ഏറ്റവും കൂടുതല്‍ പോളിങ്‌ രേഖപ്പെടുത്തിയത്‌ പറവൂര്‍ (79.09) നിയമസഭ മണ്ഡലത്തിലാണ്‌. കളമശേരിയില്‍ 75.95 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. വൈപ്പിനില്‍ 74.79 ശതമാനം പേര്‍ വോട്ടു ചെയ്തപ്പോള്‍ തൃപ്പൂണിത്തുറയില്‍ ഇത്‌ 73.79 ശതമാനവും തൃക്കാക്കരയില്‍ 72.16 ശതമാനം പേരുമാണ്‌ വോട്ടു രേഖപ്പെടുത്തിയത്‌. എറണാകുളത്ത്‌ 2009ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ കൊച്ചി നിയമസഭ മണ്ഡലത്തില്‍ മാത്രമാണ്‌ പോളിങ്‌ ശതമാനം കുറഞ്ഞത്‌.innocent-mp

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 70.44 ശതമാനമായിരുന്നു കൊച്ചിയിലെ പോളിങ്‌. എന്നാല്‍ ഇക്കുറി അത്‌ 68.39 ശതമാനമായി കുറഞ്ഞു. എന്നാല്‍ മറ്റു നിയമസഭ മണ്ഡലങ്ങളിലെല്ലാം പോളിങ്‌ ശതമാനത്തില്‍ നേരിയ വര്‍ധനയുണ്ടായിട്ടുണ്ട്‌. എറണാകുളം, തൃക്കാക്കര, പറവൂര്‍ മണ്ഡലങ്ങളില്‍ രണ്ടു ശതമാനത്തിലേറെയാണ്‌ വര്‍ധന. 2009ല്‍ പറവൂരില്‍ 77.62 ശതമാനമായിരുന്ന പോളിങ്‌ ഇക്കുറി 79.09 ആയി ഉയര്‍ന്നു. എറണാകുളത്ത്‌ 66.97 ശതമാനത്തില്‍ നിന്ന്‌ 68.71 ശതമാനമായും തൃക്കാക്കരയില്‍ 69.96 ശതമാനത്തില്‍ നിന്ന്‌ 72.16 ശതമാനമായും ആണ്‌ ഉയര്‍ന്നത്‌. കളമശേരിയില്‍ 75.28 ശതമാനത്തില്‍ നിന്ന്‌ 75.95 ആയും വൈപ്പിനില്‍ 74.48 ല്‍ നിന്ന്‌ 74.79 ആയും തൃപ്പൂണിത്തുറയില്‍ 73.13ല്‍ നിന്ന്‌ 73.79 ശതമാനമായും ആണ്‌ ഉയര്‍ന്നത്‌.

ചാലക്കുടി ലോകസഭ മണ്ഡലത്തില്‍ 2009ല്‍ നിന്ന്‌ വ്യത്യസ്തമായി എല്ലാ നിയമസഭ മണ്ഡലങ്ങളിലും ശരാശരി രണ്ടു ശതമാനത്തിനു മുകളില്‍ കൂടുതലായി പോളിങ്‌ നടന്നിട്ടുണ്ട്‌. കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ അന്നത്തെ അപേക്ഷിച്ച്‌ അഞ്ചു ശതമാനം കൂടുതല്‍ പോളിങ്‌ നടന്നിട്ടുണ്ട്‌. 2009ല്‍ അവിടെ 68 ശതമാനമായിരുന്ന പോളിങ്‌ ഇക്കുറി 73.79 ആയാണ്‌ ഉയര്‍ന്നത്‌. ചാലക്കുടിയില്‍ 70.07 ആയിരുന്നത്‌ 73.53 ശതമാനമായും അങ്കമാലിയില്‍ 75.07 ആയിരുന്നത്‌ 78.85 ആയും ആലുവയില്‍ 75.66 ആയിരുന്നത്‌ 78.41 ശതമാനമായും ഉയര്‍ന്നു. കൈപ്പംഗലത്ത്‌ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച്‌ രണ്ടു ശതമാനം വര്‍ധനയാണുണ്ടായത്‌. കഴിഞ്ഞതവണ 72.48 ശതമാനമായിരുന്ന പോളിങ്‌ ഇക്കുറി 74.33 ആയി ഉയര്‍ന്നു. പെരുമ്പാവൂരിലും കുന്നത്തുനാട്ടിലും രണ്ടു ശതമാനത്തോളം വര്‍ധനയാണ്‌ പോളിങ്ങില്‍ ഉണ്ടായത്‌. പെരുമ്പാവൂരില്‍ കഴിഞ്ഞതവണ 75.06 ആയിരുന്ന പോളിങ്‌ ഇക്കുറി 77.96 ആയും കുന്നത്തുനാട്ടില്‍ 79.78 ശതമാനമായിരുന്നത്‌ 81.48 ആയുമാണ്‌ ഉയര്‍ന്നത്‌.

Top