ശബരിമല അയ്യപ്പന്റെ ശാപം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കും ഇടതിനും ഒരു പോലെ അടിപതറും; നേട്ടമുണ്ടാക്കുക കോണ്‍ഗ്രസ്

പൊളിറ്റിക്കല്‍ ഡെസ്‌ക്

തിരുവനന്തപുരം: മൂന്നു മാസത്തോളം കേരളത്തെ കലാപകലുഷിതമായ ശബരിമല വിഷയത്തില്‍ നിന്നു നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് – ബിജെപി സഖ്യത്തിനും ഇടതു മുന്നണിയ്ക്കും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒരു പോലെ തിരിച്ചടിയുണ്ടായേക്കും. പ്രശ്നത്തില്‍ ഭക്തര്‍ക്കൊപ്പം നിലകൊള്ളുകയും, സമാധാനപരമായി പ്രശ്നത്തെ സമീപിക്കുകയും ചെയ്ത കോണ്‍ഗ്രസും യുഡിഎഫും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കൃത്യമായ നേട്ടമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമാധാനപരമായി കഴിഞ്ഞിരുന്ന കേരളത്തിലെ അന്തരീക്ഷം തകര്‍ത്തതിന് സര്‍ക്കാരിനും ബിജെപി ആര്‍എസ്എസ് സഖ്യത്തിനും ഒരു പോലെ ഉത്തരവാദിത്വമുണ്ടെന്നാണ് സാധാരണ ജനം വിലയിരുത്തുന്നത്. ഇരുകൂട്ടരും ശബരിമലയില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമിച്ചതെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ശബരിമലയിലെ സുപ്രീം കോടതി വിധിയുടെ മറവില്‍ അക്രമം അഴിച്ചു വിട്ട ആര്‍എസ്എസ് – ബിജെപി സംഘപരിവാര്‍ സംഘം കേരളത്തെ കലാപത്തിന്റെ വക്കോളം എത്തിച്ചു.

എന്നാല്‍, ഇതില്‍ എണ്ണയൊഴിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. യാതൊരു വിത സമന്യയത്തിനും തയ്യാറാകാതിരുന്ന സര്‍ക്കാര്‍ സമരക്കാരെയും ഹൈന്ദവ സമൂഹത്തെയും ഒന്നാകെ അപമാനിക്കുന്ന നിലപാടാണ് സ്വീകരിച്ചതും. ഇത് ഹിന്ദു സമൂഹത്തെ സര്‍ക്കാരിന് എതിരായ നിലപാടിലേയ്ക്ക് എത്തിച്ചു. ഹിന്ദു സമൂഹം കലാപകാരികളാണ് എന്ന ധാരണ പൊതുസമൂഹത്തിന് നല്‍കാനാണ് ശബരിമലയില്‍ ആര്‍എസ്എസ് സംഘം നടത്തിയ അക്രമങ്ങള്‍ മൂലം സാധിച്ചത്. ഇത് ഹിന്ദു സമൂഹത്തെ ആര്‍എസ്എസിന് എതിരാക്കി. ഇതോടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഹൈന്ദവ വോട്ടുകളില്‍ നല്ലൊരു പങ്കും ബിജെപി സഖ്യത്തിനും ഇടതു മുന്നണിയ്ക്കും കിട്ടില്ലെന്നും ഇതോടെ ഉറപ്പായിട്ടുണ്ട്.

ആര്‍എസ്എസ് ബിജെപി സംഘവും സര്‍ക്കാരും നടത്തിയ നീക്കങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ സാധാരണക്കാരായ ഹിന്ദു സമൂഹത്തെ എതിരാക്കിയപ്പോള്‍, നേട്ടമുണ്ടാക്കുക സമാധാനപരമായി വിശ്വാസികള്‍ക്കൊപ്പം കോണ്‍ഗ്രസാണ്. ഒരിക്കല്‍ പോലും തെരുവില്‍ ഇറങ്ങി പ്രകോപനപരമായി സമരം നടത്താത്ത കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ നാമജപത്തിലും വിശ്വാസികളുടെ ഒപ്പം നില്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എന്‍എസ്എസ് പിന്‍തുണയോടെ കോണ്‍ഗ്രസ് വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്തുക എന്നതായിരുന്നു ആര്‍എസ്എസ് ബിജെപി നയം. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ ഹൈന്ദവ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുകയും, ഒപ്പം ബിജെപി വളരുന്നു എന്ന ഭീതി പടര്‍ത്തി കോണ്‍ഗ്രസിന്റെ ശക്തിയായ ക്രൈസ്തവ – മുസ്ലീം വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്തി വോട്ട് പിടിച്ചെടുക്കുക എന്നതായിരുന്നു സിപിഎമ്മിന്റെയും ഇടത് മുന്നണിയുടെയും നയം.

എന്നാല്‍, വിശ്വാസികള്‍ക്കൊപ്പം സമാധാനപരമായി നിന്ന കോണ്‍ഗ്രസ് വിശ്വാസികളുടെ വോട്ടുകള്‍ തങ്ങളുടെ അക്കൗണ്ടില്‍ സേഫ് ആയി വച്ചതായാണ് ഇപ്പോള്‍ കാണുന്നത്. ഈ വോട്ടുകള്‍ കോണ്‍ഗ്രസ് സ്വന്തം നിലയില്‍ പിടിച്ചെടുത്തതോടെ നഷ്ടം ഇടതു മുന്നണിയ്ക്കും ബിജെപിയ്ക്കും തന്നെയായിരിക്കും. തങ്ങളുടെ അക്കൗണ്ടിലുള്ള വോട്ടുകള്‍ സേഫ് ആയി കയ്യില്‍ വയ്ക്കുകയും, ഒപ്പം ബിജെപിയിലെയും ഇടതു മുന്നണിയിലെയും അസംതൃപ്തരായ ഹിന്ദു വോട്ടുകള്‍ പിടിച്ചെടുക്കുകയുമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇത് വഴി പരമാവധി പാര്‍ലമെന്റ് സീറ്റ് വിജയിക്കാനാവുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടല്‍.

Top