സുധാകരന് വിനയായി സ്ത്രീവിരുദ്ധ പ്രചാരണ വീഡിയോ !!സ്ത്രീകള്‍ക്കൊന്നിനും കഴിവില്ല,കഴിവുള്ളത് ആണുങ്ങള്‍ക്ക് മാത്രം, ആണത്വമുണ്ടെങ്കില്‍ മാത്രമേ കാര്യം സാധിക്കൂ;സുധാകര പരാജയം ഉറപ്പിച്ച് കണ്ണൂർ കോൺഗ്രസ് !.പണികൊടുത്തത് സ്വന്തം പ്രചാരണ വിഭാഗം!

കണ്ണൂർ :കണ്ണൂർ വീണ്ടും ചുവക്കും !..2019 ലെ തിരഞ്ഞെടുപ്പിൽ പി.കെ ശ്രീമതി വീണ്ടു വിജയിക്കും എന്ന് ഉറപ്പിച്ച് കോൺഗ്രസുകാർ തന്നെ പുറത്ത് ഇറക്കിയ വീഡിയോ വൻ വിവാദത്തിൽ .ഈ കഥയ്ക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ, പാർലമെൻറിൽ പ്രസംഗിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല.” ഓളെ പഠിപ്പിച്ച് ടീച്ചർ ആക്കിയത് വെറുതെയായി” എന്ന അടിക്കുറുപ്പോടെ ആണ് വീഡിയോ ഇറക്കിയിരിക്കുന്നത് .ഇത്രയും താണ പ്രചാരണ വീഡിയോ എങ്ങനെ കോൺഗ്രസുകാർ ഇറക്കി എന്ന് കോൺഗ്രസുകാർ തന്നെ ചോദിക്കുന്നു.വീഡിയോക്ക് എതിരെ കടുത്ത പ്രതിഷേധം ആണ് .ശബരിമല വിഷയത്തിൽ ആർത്തവ പരാമർശത്തിലൂടെ സ്ത്രീവിരുദ്ധത നടത്തിയതായി ആരോപിക്കപ്പെട്ട സുധാകരനും കോൺഗ്രസിന് സ്വയം പ്രചാരണ വീഡിയോയും തിരിച്ചടി ആയിരിക്കയാണ് .

ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി എന്ന പേരിലാണ് ഇലക്ഷന്‍ പ്രചരണത്തിനായി വീഡിയോ ഇറക്കിയിരിക്കുന്നത്. ഓള് പോയി സംസാരിച്ചാല്‍ ഒന്നും ശരിയാകില്ല. അവിടെപ്പോയിട്ട് അവള് സംസാരിച്ചത് അവര്‍ക്കും മനസ്സിലായില്ല, അവര്‍ പറഞ്ഞത് അവള്‍ക്കും മനസ്സിലായില്ലെന്നാണ് വീഡിയോയിലെ കഥാപാത്രങ്ങള്‍ പറയുന്നത്. ശ്രീമതിയെ ഉന്നം വെച്ചിറക്കിയ വീഡിയോ സ്ത്രീ വിരുദ്ധത ആയി കോൺഗ്രസിനെ തിരിഞ്ഞു കൊത്തുകയാണ് .ഇതോടെ സുധാകരന്റെ പരാജയത്തിന് ആക്കം കൂടി എന്നാണു റിപ്പോർട്ട് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി എന്നും പറയുന്നു. ഒടുവില്‍ കാര്യം നടക്കണമെങ്കില്‍ അവന്‍ തന്നെ പോകണമെന്നും അവന്‍ ആണ്‍കുട്ടിയാണ്, അവന്‍ പോയാല്‍ കാര്യം സാധിപ്പിച്ചിട്ടേ വരൂ എന്നും വീഡിയോയില്‍ അവതരിപ്പിക്കുന്നു.സ്ത്രീകള്‍ മുന്‍നിരയിലേക്ക് വന്നുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് സ്ത്രീകള്‍ക്ക് ഒന്നിനും കഴിയില്ലെന്നും സംസാരിക്കാനറിയില്ലെന്നും പറഞ്ഞുകൊണ്ടുള്ള കെ സുധാകരന്റെ സ്ത്രീവിരുദ്ധ വീഡിയോ. വിവേകമുള്ള യുഡിഎഫ് അണികളെപ്പോലും വെറുപ്പിക്കുന്നതാണ് പ്രചരണ വീഡിയോ. അതിരൂക്ഷമായ ഭാഷയിലാണ് സോഷ്യല്‍മീഡിയയില്‍ സുധാകരനെതിരെ വിമര്‍ശനങ്ങള്‍ വരുന്നത്. വീഡിയോ ഇതിനകം തന്നെ വിവാദമായിക്കഴിഞ്ഞു. ഈ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ, പാര്‍ലമെന്റില്‍ പ്രസംഗിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല. ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി.. എന്ന അടിക്കുറിപ്പോടെയാണ് കെ സുധാകരന്‍ വീഡിയോ സ്വന്തം ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

സ്ത്രീകള്‍ക്കൊന്നിനും കഴിവില്ലെന്നും അവര്‍ക്ക് മര്യാദയ്ക്ക് സംസാരിക്കനറിയില്ലെന്നും കാര്യം നടക്കണമെങ്കില്‍ ആണുങ്ങള്‍ തന്നെ മുന്നിട്ടിറങ്ങണമെന്നുമാണ് കെ സുധാകരന്‍ വീഡിയോയിലൂടെ പറഞ്ഞുവെക്കുന്നത്. സ്ത്രീകളെ അപമാനിക്കുന്ന അതിഗംഭീര പരസ്യത്തിനൊടുവിലായി നേടിയെടുക്കുന്ന കരുത്ത്, കെ സുധാകരനെ വിജയിപ്പിക്കുക എന്നുകൂടി അഭിമാനപുരസ്സരം പറഞ്ഞുവെക്കുന്നു.ഇതിനെതിരെ പ്രതികരിക്കാത്ത ഒരൊറ്റ യുഡിഎഫ് അനുഭാവിയും ഇനി മേലാല്‍ ഇന്ദിര ഗാന്ധി, ഉരുക്കു വനിത, പ്രിയങ്ക ഗാന്ധി എന്നൊന്നും മിണ്ടി പോവരുതെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളിലൊന്ന്. ഒരു ഓള് അതുമൊരു ഇപ്പോ കുറച്ച് നേരത്തെ ഒരു കുഞ്ഞിപ്പൈതലിനെ രക്ഷിക്കാന്‍ വേണ്ട ചിലവെല്ലാം തന്റെ വകുപ്പ് ഏറ്റെടുക്കുന്നതായി അറിയിച്ച് വേണ്ടത് ചെയ്തു. നാട് ഭയന്ന് വെറുങ്ങലിച്ച നിപ്പ കാലത്തും നേതാവായി മാറി നില്‍ക്കാതെ നടുവില്‍ നിന്ന് പ്രവര്‍ത്തിച്ചു. ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി ശ്രീമതി കെ.കെ.ശൈലജ ടീച്ചര്‍. അങ്ങനെ എത്രയോ പെണ്ണുങ്ങള്‍, പെണ്ണായതിന്റെ തിളക്കമറിയിച്ചവര്‍. 2019 വര്‍ഷമാണിത് സര്‍. ഇത്രക്ക് സ്ത്രീവിരുദ്ധത. നിങ്ങളുടെ കൂടെയുള്ള പെണ്‍ സ്ഥാനാര്‍ത്ഥികള്‍ക്കും ഈ വിലയാണോ കല്‍പിച്ചിരിക്കുന്നത്? മറ്റൊരു കമന്റില്‍ ചോദിക്കുന്നു.

നേരത്തെ കെ.സുധാകരന് തലവേദനയായി കണ്ണൂർ മലയോരത്ത് കോൺഗ്രസ്സിൽ തർക്കം കനത്തിരുന്നു പാർട്ടി സംഘടനാ സംവിധാനം പരിഹരിക്കേണ്ട സുധാകര വിഭാഗം ഗ്രൂപ്പ് തർക്കം ആളിക്കത്തിക്കാൻ ശ്രമിക്കുന്നതായും ആരോപണം ഉയർന്നിരുന്നു . പേരാവൂർ നിയോജകമണ്ഡലത്തിലും ഇരിക്കൂർ നിയോജകമണ്ഡലത്തിലും കെ.കരുണാകരന്റെ പേരിൽ ട്രസ്സ് രൂപീകരിച്ചാണ് ഒരു വിഭാഗം കോൺഗസ് പ്രവർത്തകർ യു.ഡി.എഫ് സ്ഥാനാർഥിയെ പ്രതിസന്ധിയിലാക്കുന്നത്.ഗ്രൂപ് വൈരം മൂക്കുന്ന വിവരം സോഷ്യൽ മീഡിയായിൽ വ്യാപക ചർച്ചയായിരിക്കയാണ് .2014 ൽ തോൽവിക്ക് കാരണമായ സണ്ണി ജോസഫിന്റെ പേരാവൂർ മണ്ഡലത്തിലും കെ.സി ജോസഫിന്റെ മണ്ഡലമായ ഇരിക്കൂറും ഇപ്പോഴും പാർട്ടി സംഘടനാ സംവിധാനം തകർച്ചയിലാണ് .

2014ലെ സാഹചര്യങ്ങളെക്കാള്‍ ദയനീയമാണ് കണ്ണൂരിലെ കോണ്‍ഗ്രസ് പാര്‍ട്ടി സംവിധാനവും രാഷ്ട്രീയ സാഹചര്യവും എന്നാണ് മണ്ഡലത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് നിര്‍ജീവമാണ്. പല മണ്ഡലം കമ്മറ്റികളും പ്രവര്‍ത്തന രഹിതമാണ്. പത്തില്‍ താഴെയുള്ള മണ്ഡലം കമ്മറ്റികള്‍ കെ.പി.സി.സി ഫ്രീസ് ചെയ്തിരുന്നു. അവയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായിട്ടില്ല. അതിലും ശക്തമായ ഗ്രൂപ്പിസം ജില്ലയില്‍ കരുത്താര്‍ജ്ജിക്കപ്പെട്ടിരിക്കയാണ്.

കൂടാത്ത ശബരിമല സ്ത്രീപ്രവേശനവിധി വിഷയത്തില്‍ കെ സുധാകരന്‍ എടുത്ത കടുത്ത സ്ത്രീവിരുദ്ധ നിലപാടും തീവ്ര ഹിന്ദുത്വ നിലപാടും കോണ്‍ഗ്രസിന് തിരിച്ചടി ഉണ്ടാകും എന്നാണ് മണ്ഡലത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. സ്ത്രീകളും മുസ്ലിം ന്യുനപക്ഷങ്ങളും സംശയത്തോടെയാണ് നോക്കിക്കാണുന്നത്. കോണ്‍ഗ്രസിലെ മുന്‍ എം എല്‍എയും മുന്‍ എംപിയുമായ മുസ്ലിം സമുദായക്കാരനുമായ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് എ .പി. അബ്ദുള്ളക്കുട്ടി പരോക്ഷമായി സതീശന്‍ പാച്ചെനിക്കും സുധാകരന്‍ ഗ്രൂപ്പിനും എതിരെ ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റും സുധാകരന് പ്രതിലോമമായി ബാധിക്കും. നിലവിലെ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ഇരുനൂറിലധികം ബൂത്തുകളില്‍ ഇരിക്കാന്‍ വരെ കോണ്‍ഗ്രസുകാരില്ല എന്നതാണ് സത്യാവസ്ഥ എന്നും പറയപ്പെടുന്നു. അടുക്കും ചിട്ടയുമായ പ്രവര്‍ത്തനത്തില്‍ വന്‍ മുന്നേറ്റത്തിലാണ് ഇടതുപക്ഷം നടത്തുന്നത്.

പേരുകൊണ്ടു ചുവന്ന ഭൂമിയെന്ന് അറിയപ്പെടുമെങ്കിലും സിപിഎമ്മിനു കണ്ണൂര്‍ എന്നും ബാലികേലാമലയാണ്. എ.കെ ഗോപാലനും, സി.കെ ചന്ദ്രപ്പനും പിന്നെ ഒരു അത്ഭുതക്കുട്ടിയും പിന്നെ കഴിഞ്ഞ 2014 ല്‍ പികെ ശ്രീമതി ടീച്ചറുമാണ് കണ്ണൂരിന്റെ മണ്ണില്‍ നിന്നു ലോക്സഭയെ ചുവപ്പിച്ചിട്ടുണ്ട്. ഇതില്‍ അത്ഭുതക്കുട്ടിയായ അബ്ദുള്ളക്കുട്ടി ഇപ്പോള്‍ വലതു പാളയത്തില്‍ ചേക്കേറിയിരിക്കുന്നു. ഇത്തവണ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ കെ.സുധാകരനും, സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവും സിറ്റിംഗ് എംപിയും മുന്‍മന്ത്രിയുമായ പി.കെ ശ്രീമതിയും തമ്മിലാണ് നേരിട്ടു പോരാട്ടം നടക്കുന്നത്.

കണ്ണൂര്‍ ജില്ലയിലെ ഏഴ് അസംബ്ലി മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് കണ്ണൂര്‍ പാര്‍ലമെന്റ് നിയോജകമണ്ഡലം. തളിപ്പറമ്പ്, അഴിക്കോട്, കണ്ണൂര്‍, ഇരിക്കൂര്‍, ധര്‍മടം, മട്ടന്നൂര്‍, പേരാവൂര്‍ എന്നിവയാണിവ. ആകെ വോട്ടര്‍മാരുടെ എണ്ണം 12,12,678. സ്ത്രീകള്‍ക്കാണ് മുന്‍തൂക്കം. 6,42,633 സ്ത്രീ വോട്ടര്‍മാരുണ്ട്. പുരുഷ വോട്ടര്‍മാരുടെ എണ്ണം 5,70,043. രണ്ട് ഭിന്നലിംഗ വോട്ടര്‍മാരുമുണ്ട്. നിലവില്‍ എംപിയായ പി കെ ശ്രീമതിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വീണ്ടും മത്സരിക്കുന്നത്. യുഡിഎഫും ബിജെപിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

2014 ലെ തെരഞ്ഞെടുപ്പില്‍ പി കെ ശ്രീമതി കോണ്‍ഗ്രസിലെ കെ സുധാകരനെ 6,566 വോട്ടിനാണ് പരാജയപ്പെടുത്തിയത്. പി കെ ശ്രീമതിക്ക് 4,27,622 വോട്ടും (45.15 ശതമാനം), കെ സുധാകരന് 4,21,056 വോട്ടും (44.46) ലഭിച്ചു. ബിജെപിയിലെ പി സി മോഹനന് 51,636 വോട്ടാണ് (5.45 ) ലഭിച്ചത്. 81. 32 ശതമാനമായിരുന്നു പോളിങ്.

എല്‍ഡിഎഫിനെയും യുഡിഎഫിനെയും മാറിമാറി വരിച്ച ചരിത്രമാണ് കണ്ണൂര്‍ മണ്ഡലത്തിനുള്ളത്. 1951 ല്‍ ഈ മണ്ഡലത്തില്‍നിന്ന് ആദ്യമായി ജയിച്ചത് കമ്യൂണിസ്റ്റ് നേതാവും പാവങ്ങളുടെ പടത്തലവനുമായ എ കെ ഗോപാലനാണ്. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പുനഃസംഘടിപ്പിക്കപ്പെട്ട ശേഷം 1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐയിലെ സി കെ ചന്ദ്രപ്പന്‍ കോണ്‍ഗ്രസ് പിന്തുണയോടെ കണ്ണൂര്‍ മണ്ഡലത്തില്‍ വിജയം നേടി.

1980ല്‍ കോണ്‍ഗ്രസില്‍നിന്ന് പിരിഞ്ഞ ദേവരാജ് അരസിന്റെ നേതൃത്വത്തിലുള്ള പാര്‍ടിയിലൂടെ കെ കുഞ്ഞമ്പു മണ്ഡലത്തില്‍നിന്ന് ഇടതുപിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 1984 മുതല്‍ 1998 വരെ അഞ്ചുതവണ കോണ്‍ഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു മണ്ഡലത്തിലെ എംപി. 1999 ല്‍ എ പി അബ്ദുള്ളക്കുട്ടിയിലൂടെ ഇടതുപക്ഷം മണ്ഡലം തിരിച്ചുപിടിച്ചു. 2004ലും എ പി അബ്ദുള്ളക്കുട്ടിയിലുടെ കണ്ണൂര്‍ ഇടതുപക്ഷത്തായി. 2009 ല്‍ കോണ്‍ഗ്രസിലെ കെ സുധാകരന്‍ വിജയിച്ചു. 2014ല്‍ പി കെ ശ്രീമതിയിലൂടെ വീണ്ടും കണ്ണൂര്‍ ഇടതുപക്ഷത്തായി.

ഏറ്റവും അവസാനമായി നടന്ന 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍, ധര്‍മടം, മട്ടന്നൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങള്‍ ഇടതുപക്ഷത്തിനൊപ്പമാണ്. അഴീക്കോട്, ഇരിക്കൂര്‍ പേരാവൂര്‍ മണ്ഡലങ്ങളാണ് യുഡിഎഫിനൊപ്പമുളളത്. ഇതില്‍ അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയം കോടതി റദ്ദാക്കിയിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേക്കാള്‍ 1,02176 വോട്ട് എല്‍ഡിഎഫിന് കൂടുതലായി ഉണ്ട്. ജില്ലയിലെ പയ്യന്നൂര്‍, കല്യാശേരി നിയമസഭാമണ്ഡലങ്ങള്‍ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലും തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങള്‍ വടകര ലോക്‌സഭാ മണ്ഡലത്തിലുമാണ്.

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Top