നക്ഷത്ര കണ്ണുള്ള രാജകുമാരിക്ക് മാംഗല്യം

നടന്‍ രതീഷിന്‍റെ നാലു മക്കളില്‍ മൂത്ത മകളാണ് പാര്‍വതി രതീഷ്. അച്ഛന്‍റെ പാത പിന്തുടര്‍ന്ന് പാര്‍വതിയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

ഈ വര്‍ഷം തന്നെ വിവാഹം കഴിക്കാനാണ് പാര്‍വതിയുടെ തീരുമാനം. സെപ്റ്റംബര്‍ ആറിനായിരിക്കും വിവാഹം എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകളില്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോഴിക്കോട് ഉമ്മളത്തൂര്‍ സ്വദേശി മിലുവാണ് പാര്‍വതിയുടെ വരന്‍. കോഴിക്കോട് ആശീര്‍വാദ് ലോണ്‍സില്‍ വെച്ചായിരിക്കും വിവാഹം നടക്കുക. എന്നാല്‍ വിവാഹത്തെ കുറിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ മധുര നാരങ്ങ എന്ന സിനിമയിലുടെയാണ് പാര്‍വതി ആദ്യമായി സിനിമയിലഭിനയിച്ചത്. ശേഷം രണ്ടാമത്തെ സിനിമ റിലീസിനൊരുങ്ങുകയാണ്. ലച്ച്മി എന്നാണ് സിനിമയുടെ പേര്. ഷജീര്‍ ഷാ സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രമാണ് ലച്ച്മി.

രതീഷിന്‍റെ ഭാര്യയും പാര്‍വതിയുടെ അമ്മയുമായ ഡയാന 2014 ലായിരുന്നു മരിച്ചത്. ശേഷം ഒറ്റയ്ക്കായി പോയ രതീഷിന്‍റെ മക്കള്‍ക്ക് നടന്‍ സുരേഷ് ഗോപി, നിര്‍മാതാവ് സുരേഷ് കുമാര്‍, മമ്മുട്ടി എന്നിവരായിരുന്നു സഹായകമായിരുന്നത്.

Top