‘അമ്മ’യോട് സംസാരിക്കാന്‍ കെഞ്ചേണ്ടി വന്നെന്ന് പാര്‍വ്വതി

താര സംഘടനയായ എ.എം.എം.എയുടെ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായയി ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനം തുടങ്ങി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് എഎംഎംഎ ഭാരവാഹികളോട് സംസാരിച്ചത് അപമാനം നേരിട്ടെന്ന് നടിമാരുടെ വെളിപ്പെടുത്തല്‍. ഡബ്‌ള്യൂ.സി.സി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വെളിപ്പെടുത്തല്‍.

അവര്‍ ഞങ്ങളെ കേള്‍ക്കുമെന്നും തെറ്റായ തീരുമാനം തിരുത്തുമെന്നും പ്രതീക്ഷിച്ചു. എന്നാല്‍ അവിടെ ചെന്നപ്പോള്‍ ആരോപണങ്ങള്‍ കൊണ്ട് മൂടുകയായിരുന്നു എന്ന് പാര്‍വതി പറഞ്ഞു. 40 മിനിറ്റോളം അവരോട് സംസാരിക്കാന്‍ അനുവദിക്കണമെന്ന് കെഞ്ചേണ്ടി വന്നു. പീഡിപ്പിക്കപ്പെട്ട നടിയുടെ ഒരു വോയ്സ് നോട്ട് അവരെ കേള്‍പ്പിച്ചതോടെ അവരെല്ലാം നിശബ്ദരായി!

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനു ശേഷം ആദ്യ പ്രതികരണം പ്രസിഡന്റിന്റെയായിരുന്നു. ഇരയ്ക്കൊപ്പം നില്‍ക്കാന്‍ വ്യക്തിപരമായി തയാറാണെന്നും എന്നാല്‍ ജനറല്‍ ബോഡി തീരുമാനം താനെങ്ങനെ തിരുത്തുമെന്നുമാണ് അദ്ദേഹം പറഞ്ഞതെന്നും പത്മപ്രിയ പറഞ്ഞു.

നടിയെ തിരിച്ചെടുക്കണമെന്ന ആവശ്യമുന്നയിച്ചപ്പോള്‍ അവള്‍ അപേക്ഷിച്ചാല്‍ എക്സിക്യൂട്ടിവ് പരിഗണിക്കാമെന്നും പിന്നീട് ജനറല്‍ ബോഡിയില്‍ വോട്ടിനിട്ട് തീരുമാനിക്കാമെന്നുമായിരുന്നു പ്രതികരണം

Top