സഹസംവിധായികയായി പ്രവര്‍ത്തിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം; അത് വേണ്ട, അഭിനയിച്ചിട്ട് പോയാല്‍ മതിയെന്ന് അഞ്ജലി പറഞ്ഞു; പാര്‍വതി

അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് പാര്‍വതിയാണ്. ബാംഗ്ലൂര്‍ ഡെയ്‌സില്‍ സാറ എന്ന മികച്ച കഥാപാത്രം നല്‍കിയ അഞ്ജലിയോട് ഈ ചിത്രത്തിന്റെ തിരക്കഥ പോലും താന്‍ ചോദിച്ചില്ലെന്ന് പാര്‍വതി പറഞ്ഞു. കൂടെയില്‍ അഞ്ജലിയുടെ സഹസംവിധായികയായി പ്രവര്‍ത്തിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും അതുവേണ്ടെന്ന് അഞ്ജലി പറഞ്ഞെന്നും പാര്‍വതി പറഞ്ഞു.

പാര്‍വതിയുടെ വാക്കുകള്‍:

അഞ്ജലിയെ ഞാന്‍ ഒരുപാട് പിന്തുടരാറുണ്ടായിരുന്നു. പണ്ട് മഞ്ചാടിക്കുരു എന്ന ചിത്രം കണ്ടതിന് ശേഷം. അഞ്ജലിയെ കാണാനും അഞ്ജലിയോടൊപ്പം ജോലി ചെയ്യണമെന്നും ഒരുപാട് ആഗ്രഹമുണ്ടെന്ന് പറയണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് ഒരിക്കല്‍ വിമാനത്താവളത്തില്‍ വച്ച് അഞ്ജലിയെ കണ്ടത്. ഞാനാണ് അഞ്ജലിക്ക് മെയില്‍ അയക്കാറുള്ള ആ വ്യക്തി എന്ന് പറഞ്ഞതും അഞ്ജലി പറഞ്ഞു, നിന്നെ കുറിച്ച് ഞങ്ങള്‍ ഇന്നലെ സംസാരിച്ചതേയുള്ളൂ എന്ന്. അങ്ങനെയാണ് ബാംഗ്ലൂര്‍ ഡെയ്‌സ് സംഭവിച്ചത്. ആ ചിത്രം സംഭവിച്ചതില്‍ ദൈവത്തിന് നന്ദി. അഞ്ജലിയുടെ കാര്യത്തില്‍ എനിക്ക് തിരക്കഥ ചോദിക്കാന്‍ തന്നെ തോന്നിയില്ല. എന്റെ ഭാഗം എന്താണെന്ന് പറഞ്ഞാല്‍ മതി ഞാന്‍ ചെയ്‌തോളാം എന്നേയുള്ളൂ. എനിക്കറിയാം പ്രോസസിന്റെ ഇടയില്‍ ഞാന്‍ ഒരുപാടു പഠിക്കും എന്ന്. അതുകൊണ്ട് തന്നെ അഞ്ജലിയോട് എനിക്ക് തിരക്കഥ ചോദിക്കാന്‍ തോന്നിയില്ല. ഈ ചിത്രത്തില്‍ അഞ്ജലിയെ അസിസ്റ്റ് ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷെ വേണ്ട വന്നു അഭിനയിച്ചു പോയാല്‍ മതിയെന്ന് അഞ്ജലി പറഞ്ഞു.

Latest
Widgets Magazine