സഹപ്രവര്‍ത്തകരില്‍ നിന്ന് പീഡനമേല്‍ക്കേണ്ടി വന്നു; സിനിമയില്‍ സ്ത്രീ വെറും ചരക്ക് മാത്രം: പാര്‍വതി

സിനിമയിലെ ചില സഹപ്രവര്‍ത്തകരില്‍ നിന്ന് പീഡനമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് നടി പാര്‍വതി. ആരുടെയും പേര് എടുത്ത് പറയാതെയുള്ള വെളിപ്പെടുത്തലിനൊപ്പം ആരെയും ശിക്ഷിക്കാനല്ല താനിത് പറയുന്നതെന്നും പാര്‍വതി പറഞ്ഞു.

പാര്‍വതിയുടെ വാക്കുകള്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്റെ സുഹൃത്തായ നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഞാന്‍ ലൊക്കേഷനിലായിരുന്നു. സന്തോഷമുള്ള ഒരു രംഗത്തിലായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. ആരും സഹായിക്കാനില്ലാത്ത അവളുടെ അവസ്ഥ എനിക്കറിയാം. ഞാന്‍ അങ്ങനത്തെ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള ഒരാളാണ്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ സഹായത്തിന് ആവശ്യപ്പെട്ടു പോകുന്ന അവസ്ഥ.

നമ്മുടെ ദേഹം അങ്ങനെയായതു കൊണ്ട് നമ്മള്‍ ഉപയോഗിക്കപ്പെടുക, ചൂഷണം ചെയ്യപ്പെടുക, പേരുകള്‍ തുറന്ന് പറഞ്ഞ് ആരെയും ശിക്ഷിക്കണമെന്ന് ഉദ്ദേശിക്കുന്നില്ല. പക്ഷേ അങ്ങനെ ചെയ്തവര്‍ ക്രിമിനലുകളാണ്. പക്ഷേ ഞാന്‍ ഇരയല്ല. ഞാന്‍ അതില്‍ നിന്ന് പുറത്തുകടന്നു. പക്ഷേ എനിക്കത് പറയാന്‍ പറ്റും. പീഡനമേല്‍ക്കേണ്ടി വന്നത് സഹപ്രവര്‍ത്തകരില്‍ നിന്നാണ്. അവരെ ശിക്ഷിക്കാനോ ഒന്നുമല്ല പറയുന്നത്. ഇങ്ങനെയുള്ള സംഭവങ്ങള്‍ സര്‍വ്വസാധാരണമാണെന്നും നിരന്തരം തുടരുകയാണെന്നും ഞാന്‍ മറ്റു സ്ത്രീകളോട് പറയുകയാണ്. നിങ്ങള്‍ ന്യൂനപക്ഷമല്ല.

കാലം മാറിയാലും നമ്മുടെ സിനിമ മാറുന്നില്ല. അതില്‍ സ്ത്രീ വെറും ‘ചരക്ക്’ മാത്രം. ഉപയോഗിച്ച് വലിച്ചെറിയാനുള്ള ഉത്പന്നം. സ്‌ക്രീനില്‍ കശ്മലന്മാരുടെ ൈകയിലകപ്പെടുന്ന നായികയെ ഗുണ്ടകളെ നേരിട്ട്, ഗുണ്ടാത്തലവനെയും കീഴ്‌പ്പെടുത്തി രക്ഷപ്പെടുത്തുന്ന സ്ത്രീത്വത്തിന്റെ കാവലാളായ നായകന്‍. അതുകണ്ട് തിേയറ്റര്‍ നിറയുന്ന ആരവം. പ്രേക്ഷകന്‍ കോരിത്തരിക്കുന്നു. നായകന്റെ സൂപ്പര്‍താരതൊപ്പിയില്‍ ഒരു തൂവല്‍ കൂടി. പ്രേക്ഷകന്‍ കൈയടിക്കുമ്പോള്‍ താരത്തിന്റെ കൈയും കീശയും നിറയുന്നു.

പക്ഷേ, വെള്ളിത്തിരയ്ക്ക് പുറത്ത് എന്താണ് സംഭവിക്കുന്നത്? നായകന്‍ സ്വന്തം ജീവിതത്തില്‍ വില്ലനാകുന്നു. സഹപ്രവര്‍ത്തകയായ താരത്തെ മാനഭംഗപ്പെടുത്താന്‍ ക്വട്ടേഷന്‍ കൊടുക്കുന്നു. പ്രേക്ഷകര്‍ വിഡ്ഢികളാകുന്നു. ഇതെല്ലാം കണ്ട് അമര്‍ഷവും അറപ്പും ഉള്ളിലൊതുക്കി ഒരു പറ്റം സിനിമാപ്രവര്‍ത്തകര്‍. മറ്റുള്ളവര്‍ നായകനൊപ്പം. അതൃപ്തി തുറന്നുപ്രകടിപ്പിച്ചാല്‍ പിന്നെ ഔട്ട്.

സ്ത്രീക്ക് സിനിമയിലെപ്പോലെ തന്നെ തങ്ങളുടെ കാല്‍ക്കീഴിലാണ് സ്ഥാനം എന്നുകരുതുന്നവരാണ് നമ്മുടെ പല നായകന്‍മാരും. അവസരങ്ങള്‍കൊടുക്കാമെന്ന് പ്രലോഭിപ്പിച്ച് കെണിയില്‍പെടുത്തുന്ന കാസ്റ്റിങ് കൗച്ച് മുതല്‍ പ്രണയം നടിച്ച് പെണ്‍കുട്ടികളെ കുരുക്കുന്നവര്‍ വരെ ഈ മേഖലയിലുണ്ട്. അഡ്ജസ്റ്റ്‌മെന്റ് എന്ന വാക്കാണ് മലയാളസിനിമയിലേക്ക് കടന്നുവരുന്ന സ്ത്രീകളെ കാത്തിരിക്കുന്നത്.

Top