കരിപ്പൂർ വിമാനത്താവളത്തിൽ മോഷണം: യാത്രക്കാരുടെ ലഗേജുകള്‍ കുത്തിത്തുറന്നു; സ്വര്‍ണ്ണവും പാസ്‌പോര്‍ട്ടും അടക്കം വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ ലഗേജുകള്‍ കുത്തി തുറന്ന് മോഷണം. ചൊവ്വാഴ്ച രാവിലെ ദുബായിയില്‍ നിന്നും എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ ലഗേജുകളാണ് മോഷണം നടത്തിയ നിലയില്‍ കണ്ടെത്തിയത്. സ്വർണം, വാച്ച്, മൊബൈൽ, പണം എന്നിവയാണ് മോഷണം പോയത്.  സംഭവത്തിൽ ആറ് യാത്രക്കാർ പരാതി നൽകി.

ഇന്നലെ രാത്രി 2.20ന് കരിപ്പൂരിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാർക്കാണ് ദുരനുഭവം ഉണ്ടായത്. യാത്രക്കാരുടെ ബാഗുകളുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. തുടർന്ന് ഇവർ മോഷണം വിശദീകരിച്ച് ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്യുകയും ഇത് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാസ്പോർട്ട് അടക്കം ഒരാൾക്ക് നഷ്ടമായിട്ടുണ്ട്. ദുബൈയിൽ നിന്നാണോ കരിപ്പൂരിൽ നിന്നാണോ മോഷണം നടന്നതെന്ന് അറിയില്ല. യാത്രക്കാരുടെ സാധനങ്ങൾ നഷ്ടമാവുന്നത് കരിപ്പൂരിൽ പതിവാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് അബ്ധുൽ ഖാദർ എം.എൽ.എ ആവശ്യപ്പെട്ടു.

Top