പാസ്‌പോര്‍ട്ട് പുതുക്കി കിട്ടാന്‍ യുവതിയോട് മതം മാറാനാവശ്യപ്പെട്ട് പാസ്‌പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥന്‍

ലക്‌നൗ: പാസ്‌പോര്‍ട്ട് പുതുക്കാന്‍ എത്തിയ ദമ്പതികളോട് മതം മാറനാവശ്യപ്പെട്ട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍. ലക്‌നൗവിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ പാസ്‌പോര്‍ട്ട് പുതുക്കാനെത്തിയ മുഹമ്മദ് അനസ് സിദ്ധിഖിക്കും ഭാര്യ തന്‍വി സേഥിനുമാണ് പാസ്‌പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥനില്‍നിന്ന് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. പാസ്‌പോര്‍ട്ടിനായി അപേക്ഷ സമര്‍പ്പിച്ച ദമ്പതികളുടെ രേഖകള്‍ പരിശോധിക്കുന്നതിനിടെയാണ് ഭാര്യ തന്‍വി സേഥിന്റെ പേരുമാറ്റണമെന്നും അല്ലെങ്കില്‍ അപേക്ഷ നിരസിക്കപ്പെടുമെന്നും വികാസ് മിശ്ര എന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ദമ്പതികള്‍ ഇതിനു വിസമ്മതിച്ചതോടെ വികാസ് എല്ലാവരും കാണ്‍കെ തന്‍വിയോടു മോശമായി സംസാരിച്ചു. തുടര്‍ന്ന് ഇയാള്‍ അനസിനോടും തട്ടിക്കയറി. വിവാഹം കഴിച്ചതിനുശേഷവും ഭര്‍ത്താവിന്റെ പേര് തന്‍വിയുടെ പേരിനോടൊപ്പം ചേര്‍ക്കാത്തതിന് രോഷം കൊണ്ട ഉദ്യേഗസ്ഥന്‍ വിവാഹം കഴിഞ്ഞാല്‍ പേര് മാറ്റേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞു ദേഷ്യപ്പെട്ടതായും തന്‍വി പറഞ്ഞു. പിന്നീട് ഫയല്‍ തടഞ്ഞുവച്ചശേഷം വികാസ് തങ്ങളെ അഡീഷണല്‍ പാസ്‌പോര്‍ട്ട് ഓഫീസറുടെ അടുത്തേക്ക് അയച്ചെന്നും അദ്ദേഹം വളരെ മാന്യതയോടെയാണ് പെരുമാറിയതെന്നും തന്‍വി പറയുന്നു. 12 വര്‍ഷം മുന്‍പായിരുന്നു ദമ്പതികളുടെ വിവാഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാസ്‌പോര്‍ട്ടിനാവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടും വിചിത്രമായ ആവശ്യങ്ങള്‍ പറഞ്ഞ് തങ്ങളെ എല്ലാവരുടെയും മുന്നില്‍വച്ച് അപമാനിച്ച ലക്‌നൗ പാസ്‌പോര്‍ട്ട് ഓഫീസ് ഉദ്യോഗസ്ഥനെ കുറിച്ച്  തുടര്‍ച്ചയായ ട്വീറ്റുകളിലൂടെ തന്‍വി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല.

Top