എൻ എസ് എസിന് അത്യപ്തി !പത്തനംതിട്ട സ്ഥാനാർത്ഥിത്വം ശ്രീധരൻപിള്ളയോട് അമർഷം .അമിത് ഷാ സുകുമാരൻ നായർക്ക് ഒപ്പം . കെ.സി വേണുഗോപാൽ പത്തനം തിട്ടയിൽ മൽസരിക്കാൻ സാധ്യത !

തിരുവനന്തപുരം :പാർലമെൻറ് തിരഞ്ഞെടുപ്പിൽ പത്തനം തിട്ടയിൽ സ്ഥാനാർത്ഥിയായാൽ സഹായിക്കണം എന്ന് പറഞ്ഞ് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കണ്ട ബി ജെ പി പ്രസിഡണ്ട് അഡ്വ. ശ്രീധരൻപിള്ളയോട് തങ്ങൾ ബി.രാധാകൃഷ്ണമേനോനെ മാത്രമേ പിന്തുണക്കുന്നതെന്ന് വ്യക്തമാക്കി. മാത്രവുമല്ല പത്തനം തിട്ടയിൽ പിള്ള സ്ഥാനാർത്ഥിത്വത്തിനു വേണ്ടി ശ്രമിക്കുന്നത് മനസിലാക്കി അതിന് തടയിടാൻ ഡൽഹിയിലെ മുതിർന്ന മലയാളി നേതാവ് മുഖാന്തരം അമിത് ഷായുടെ അടുക്കൽ തങ്ങളുടെ അഭിപ്രായം NSS എത്തിക്കുകയും ചെയ്തു.

ദേശീയ നേതൃത്വം ഇപ്പോൾ പത്തനം തിട്ടയിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയിൽ ബി.രാധാകൃഷ്ണ മേനോന്റെ പേരാണ് കൊടുത്തിരിക്കുന്നത് .അത് തിരുത്താനാണ് ശ്രീധരൻ പിള്ളയുടെ ശ്രമം .അതിനായി പിള്ള ദിവസവും NSS ആസ്ഥാനത്ത് കയറി ഇറങ്ങുകയാണ് .എന്നാൽ സുകുമാരൻ നായർ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല .
മാത്രവുമല്ല തങ്ങൾക്ക് അനഭിമതനായ സ്ഥാനാർത്ഥിയാണ് വരുന്നതെങ്കിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണക്കാനാണ് ഒരുക്കം .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്തനം തിട്ടയിൽ കെ.സി.വേണുഗോപാൽ സ്ഥാനാർത്ഥിയായാൽ കോൺഗ്രസിനെ പിന്തുണക്കാമെന്ന് രഹസ്യവിവരം കോൺഗ്രസ് നേതൃത്വത്തേയും അറിയിച്ചിട്ടുണ്ട് .അതാണ് KC വേണുഗോപാൽ ആലപുഴയിൽ മൽസരിക്കുന്നില്ല എന്ന പ്രഖ്യാപനത്തിന് കാരണവും .ബി.രാധാകൃഷ്ണമേനോനെ സ്ഥാനാർത്ഥി ആക്കില്ല എന്ന വിവരം അറിഞ്ഞ സുകുമാരൻ നായർ KC വേണുഗോപാലിനെ പത്തനം തിട്ടയിൽ മൽസരിക്കാൻ നിർബന്ധിക്കാനും തുടങ്ങിയതായി ഡൽഹി വിവരം .സുകുമാരൻ നായരുടെ ഉറപ്പിൽ കോൺഗ്രസ് കെ.സി.വേണുഗോപാലിനെ നിർത്താൻ സാധ്യത ഉണ്ടെന്നും സൂചനയുണ്ട് .
BDJS ന് 5 സീറ്റ് കൊടുത്തിട്ടും തങ്ങളുടെ ഒരു സ്ഥാനാർത്ഥിയെ പരിഗണിക്കാത്തതിൽ NSS നേതൃത്വത്തിന് കടുത്ത അമർഷം ഉണ്ട്. NSS ന്റെ പ്രതിഷേധം തിരുവനന്തപുരം അടക്കം BJP വിജയപ്രതീഷ വെക്കുന്ന എല്ലാ മണ്ഡലങ്ങളിലും പ്രതിഫലിക്കും .

ശബരിമല സംഭവുമായി തങ്ങൾ കൊടുത്ത പിന്തുണ സംഘപരിവാർ ഗൗരവത്തോടെ എടുക്കാത്തതിൽ എൻ എസ് എസ് കടുത്ത അമർഷത്തിലാണ് .
സംഭവങ്ങൾ ഇങ്ങനെ കലങ്ങുന്നതിനാൽ BJP സ്ഥാനാർത്ഥി പട്ടിക വന്നതിനു ശേഷം മാത്രമേ കോൺഗ്രസ് പട്ടിക പുറത്തിറങ്ങാൻ സാധ്യതയുള്ളൂ.എൻ എസ് എസ് പിന്തുണ ഉറപ്പാകാത്തതിനാലാണ് ഉമ്മൻ ചാണ്ടിയിലും പിജെ കുര്യനിലും സ്ഥാനാർത്ഥി പട്ടിക എത്തി നിൽക്കുന്നത് .എൻ എസ് എസ് പിന്തുണയോടെ പത്തനം തിട്ടയിൽ KC വേണുഗോപാൽ സ്ഥാനാർത്ഥി ആകാനും സാധ്യത തെളിയുന്നുണ്ട് .

അതേസമയം ബിജെപിയുടെ സ്ഥാനാർഥിപ്പട്ടിക മൂന്ന് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവു. കേന്ദ്രനേതൃത്വത്തിന്‍റെ അനുമതിയോടെയാകും സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കുക. സംസ്ഥാനപ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ള മത്സരിക്കണോ എന്ന കാര്യവും കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും മുരളീധർ റാവു വ്യക്തമാക്കി. ചില മണ്ഡലങ്ങൾ തന്ത്രപ്രധാനമാണെന്നും ഇവിടെ ആര് മത്സരിക്കണമെന്ന കാര്യത്തിൽ കൃത്യമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും റാവു അറിയിച്ചു. ബിജെപിയുടെ സ്ഥാനാർഥിപ്പട്ടികയിൽ സംസ്ഥാനനേതൃത്വത്തിനിടയിൽ വലിയ തർക്കം നിലനിൽക്കുന്നതിനിടെയാണ് റാവുവിന്‍റെ പ്രസ്താവന. നേരത്തേ, സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്‍റെ ഭാഗമായി കുമ്മനം രാജശേഖരനെയും ബിജെപി അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയേയും ബിജെപി ദേശീയ നേതൃത്വം ദില്ലിക്ക് വിളിപ്പിച്ചിരുന്നു. തിരുവന്തപുരവും കോട്ടയവും ഒഴികെയുള്ള മണ്ഡലങ്ങളിൽ ഒറ്റ സ്ഥാനാര്‍ത്ഥി ധാരണയിലെത്താൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തും പി സി തോമസ് കോട്ടയത്തും മത്സരിക്കുമെന്നാണ് ധാരണ.

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

 

Top