
ചണ്ഡിഗഡ്: പത്താന്‍കോട്ട്, ഗുര്‍ദാസ്പുര്‍ മാതൃകയില്‍ വടക്കേന്ത്യന്‍ നഗരങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ തീവ്രവാദ സംഘടനകള്‍ രഹസ്യ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ഇതിനായി പാക് ചാരസംഘടന ഐ.എസ്.ഐയുടെയും തീവ്രവാദ സംഘടന ഇന്ത്യന്‍ മുജാഹിദീന്‍റെയും സഹായം ജെയ്ഷെ മുഹമ്മദ് തേടിയെന്നാണ് വിവരം. മെയ് 18ന് സൈനിക രഹസ്യാന്വേഷണ വിഭാഗം പഞ്ചാബ് സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
പാക്ക് ഭീകരസംഘടനകള്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പാക്കിസ്‌ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെയും ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദീന്റെയും സഹായത്തോടെ ജയ്‌ഷെ മുഹമ്മദാണ് ആക്രമണത്തിന് പദ്ധതിയിടുന്നത്.
ആക്രമണം നടത്തുന്നതിന്റെ ഭാഗമായി ജെയ്‌ഷേ മുഹമ്മദ് നേതാവ് അവൈസ് മുഹമ്മദ് മലേഷ്യയിലേക്ക് പോകുമെന്നും. അവിടെ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നതിനുള്ള വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാക്കിസ്‌ഥാനിലെ ഒഖറയിലാണ് അവൈസ് നിലവില്‍ താമസിക്കുന്നത്. മേയ് 18 നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്. സ്ലീപ്പര്‍ സെല്ലുകളാണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് വിവരങ്ങള്‍.
– ശീ മൊരെ അറ്റ്: ഹ്റ്റ്പ്://ഒരിഗിന്‍.മങലം.കൊമ്/ലറ്റെസ്റ്റ്-നെവ്സ്/437984#സ്തഷ്.റൊഃഫ്ശ്യ്യ്വ്വഃ.ദ്പുഫ്