പാറ്റൂര്‍ ഭൂമിയിടപാട് കേസ് ഹൈക്കോടതി റദ്ദാക്കി.ഉമ്മന്‍ ചാണ്ടിയടക്കമുള്ള അഞ്ച് പ്രതികളും കുറ്റ വിമുക്തരായി

കൊച്ചി: ഉമ്മൻ ചാണ്ടിക്കും കൂട്ടർക്കും ആശ്വസിക്കാം .പാറ്റൂര്‍ ഭൂമിയിടപാട് കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ഇതോടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ള അഞ്ച് പ്രതികളും കുറ്റ വിമുക്തരായി.

അഴിമതി നിരോധന നിയമ പ്രകാരം കേസ് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.വിജിലൻസ് രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ടാണ് കോടതി റദ്ദാക്കിയത്. ഇതോടെ കേസിലെ വിജിലൻസ് അന്വേഷണം ഇല്ലാതായി. വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസിന്റെ തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസിൽ പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ജേക്കബ് തോമസിനെതിരെ രൂക്ഷമായ വിമർശനമാണ് നടത്തിയത്.ഫ്ലാറ്റ് കമ്പനിക്കുവേണ്ടി മുൻ സർക്കാരിന്റെ കാലത്തെ റവന്യൂവകുപ്പ് ഫയൽ പൂഴ്ത്തിയെന്നും കമ്പനിക്കുവേണ്ടി ഒത്താശ ചെയ്തെന്നുമാണ് കേസ്.

Latest
Widgets Magazine