സര്‍ക്കാരിന് പോള്‍‌ആന്റണിയുടെ കത്ത്.. എഫ്‌ഐആര്‍ അറിഞ്ഞത് പോലും മാധ്യമങ്ങളിലൂടെ, രാജിവെക്കാന്‍ തയ്യാറാണെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: വ്യവസായ സെക്രട്ടറി സ്ഥാനത്ത് തുടരണമോ എന്ന് ആവശ്യപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. എന്നാല്‍ കത്ത് നല്‍കിയെന്ന വാര്‍ത്ത വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയിതീന്‍ നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി അറിയിച്ചു.പോള്‍ ആന്റണിയുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയാണെന്നും മന്ത്രി വ്യക്തമാക്കി. പോള്‍ ആന്റണി വിജിലന്‍സ് കേസില്‍ പ്രതിയായതുകൊണ്ട് കുറ്റവാളിയാകുന്നില്ല. ബന്ധു നിയമന വിവാദം ഒഴിച്ചാല്‍ സര്‍ക്കാരുമായി സഹകരിച്ച് തന്നെയാണ് പോള്‍ ആന്റണി പ്രവര്‍ത്തിക്കുന്നത്. വിജിലന്‍സിന്റെ റിപ്പോര്‍ട്ട് വന്നിട്ട് കുറ്റക്കാരനാണെങ്കില്‍ നടപടിയെടുക്കുമെന്നും മന്ത്രി വിശദീകരിച്ചു. നിലവില്‍ പോള്‍ ആന്റണിയ്‌ക്കെതിരെ മാത്രമല്ല ഒരു ഉദ്യോഗസ്ഥനെതിരേയും നടപടി എടുക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍മന്ത്രി ഇപി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പശ്ചാത്തലത്തിലാണ് പോള്‍ ആന്റണി കത്തെഴുതിയിരിക്കുന്നത്. വ്യവസായ സെക്രട്ടറി സ്ഥാനത്ത് തുടരണമോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെ് വ്യവസായ മന്ത്രി എസി മൊയ്തീന് ആണ് കത്ത് നല്‍കിയത്. പോള്‍ ആന്റണിയെ തല്‍സ്ഥാനത്ത് നിന്നും നീക്കാന്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സ്ഥാനചലനം ഉറപ്പായ പശ്ചാത്തലത്തിലാണ് പോള്‍ ആന്റണി ബുധനാഴ്ച്ച വൈകീട്ട് വ്യവസായമന്ത്രി എസി മൊയ്തീന് കത്ത് നല്‍കിയതെനാനണ് സൂചന.

തനിക്കെതിരെ എഫ്‌ഐആര്‍ ഇട്ടത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും കത്തില്‍ പോള്‍ ആന്റണി ചൂണ്ടിക്കാട്ടുന്നു. ബന്ധു നിയമനം ബന്ധുനിയമന വിവാദത്തില്‍ മൂന്നാം പ്രതിയാണ് പോള്‍ ആന്റണി. പോള്‍ ആന്റണിയെ വിജിലന്‍സ് മനപൂര്‍വം കേസില്‍ പ്രതിയാക്കിയെന്ന് ആരോപിച്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ നേരത്തെ കൂട്ടയവധിക്ക് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രി കര്‍ക്കശ നിലപാട് എടുത്തതോടെ ആ നീക്കം പാളി. വ്യവസായ മന്ത്രി വ്യവസായ സെക്രട്ടറി സ്ഥാനത്ത് തുടരണമോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെ് വ്യവസായ മന്ത്രി എസി മൊയ്തീന് ആണ് കത്ത് നല്‍കിയത്. അന്തിമ തീരുമാനം പോള്‍ ആന്റണിയുടെ കത്ത് ചീഫ് സെക്രട്ടറി വ്യവസായമന്ത്രിക്ക് കൈമാറി. അന്തിമ തീരുമാനം സര്‍ക്കാരിന്റേതെന്ന ചീഫ് സെക്രട്ടറി പറഞ്ഞു.

Latest
Widgets Magazine