ജിഷ വധക്കേസില്‍ യഥാര്‍ത്ഥത്തില്‍ പണം സമ്പാദിച്ചത് ഈ വീരന്‍; പാപ്പുവിന്റെ അക്കൗണ്ടും ഇയാളുടെ സൃഷ്ടി; കൊലക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് കോടതി വധശിക്ഷ വിധിച്ചു കഴിഞ്ഞു. വളരെ അധികം ദുരൂഹതകള്‍ നിറഞ്ഞ ഒരു കൊലപാതകമായിരുന്നു ജിഷയുടേത്. ജനങ്ങളുടെ മനസില്‍ ഇന്നും പല സംശയങ്ങളും ഇത് സംബന്ധിച്ച് ബാക്കിയാണ്. ജിഷയുടെ കൊലപാതകത്തിന് പിന്നാലെ പൊങ്ങിവന്ന നിരവധി ആശങ്കകള്‍ക്ക് കൃത്യമായ മറുപടി ഇന്നും ലഭ്യമായിട്ടില്ല.

ഇത്തരത്തില്‍ ജിഷയുടെ കൊലപാതകത്തില്‍ സംശയങ്ങളുയര്‍ത്തുന്ന നിരവധി ചോദ്യങ്ങളാണ് പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസ് ഉയര്‍ത്തുന്നത്. ജിഷയുടെ മരണശേഷം നടന്നതും എന്നാല്‍ പുറംലോകം അറിയാത്തതുമായ നിരവധി സംഭവങ്ങളിലേക്കാണ് നവാസ് സമൂഹത്തിന്റെ ശ്രദ്ധതിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നവാസിന്റെ പ്രധാന വെളിപ്പെടുത്തലുകള്‍ ഇങ്ങനെ:

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന് അടുത്ത ബന്ധമുണ്ടെന്ന ആരോപണവുമായി രംഗത്ത് വന്നത് ജോമോന്‍ പുത്തന്‍പുരക്കലാണ്. ജിഷയുടെ പിതാവ് പാപ്പുവല്ല, തങ്കച്ചനാണെന്ന് ജോമോന്‍ ആരോപിച്ചിരുന്നു. ഒന്നോ രണ്ടോ ദിവസം ഇക്കാര്യം വിളിച്ച് കൂവി നടന്ന ജോമോന്‍ പിന്നീട് ഒരക്ഷരം ഇതിനെക്കുറിച്ച് മിണ്ടിയിട്ടില്ല . ജിഷയുടെ മരണം കൊണ്ട് സാമ്പത്തിക നേട്ടമുണ്ടാക്കിയത് ജിഷയുടെ അമ്മയും, സഹോദരിയും മാത്രമല്ല. ജോമോന്‍ പലരെയും വിരട്ടിയും, സല്ലപിച്ചും ലക്ഷങ്ങള്‍ ഉണ്ടാക്കി.

വെറും അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജോമോന്‍ അഛനെയും, സഹോദരനെയും മഴു കൊണ്ട് വെട്ടി നുറുക്കി നാടുവിട്ട് പലയിടങ്ങളിലായി താമസിക്കുന്ന ജോമോന്‍ ജിഷയുടെ മരണശേഷം നടത്തിയത് ഇരുപതിലധികം വിദേശയാത്രകളാണെന്നും നവാസ് വെളിപ്പെടുത്തുന്നു.ഇതൊന്നും കൂടാതെ പാപ്പുവിനെ പലര്‍ക്കും പരിചയപ്പെടുത്തി സഹതാപ തരംഗമുണ്ടാക്കി ലക്ഷങ്ങള്‍ തട്ടി . രാജേശ്വരിയുടെ അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ കള്ളപ്പണയിടപാടും ഹവാല ഇടപാടും നടത്തി ജോമോന്‍ ലക്ഷങ്ങള്‍ സമ്പാദിച്ചു. പാപ്പുവിന്റെ പേരില്‍ അയാള്‍ പോലും അരിയാതെ അക്കൗണ് തുടങ്ങി വിദേശത്ത് നിന്നും ലക്ഷങ്ങള്‍ സ്വന്തമാക്കി. പാപ്പുവിന്റെ മരണശേഷമാണ് ഈ അക്കൗണ്ട് പോലും പുറംലോകം അറിഞ്ഞത്. ഇതിന് പാപ്പുവിന് പ്രതിഫലം വയര്‍ നിറയെ മദ്യവും -ആഹാരവും, പിന്നെ തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലിലും, ചില സര്‍ക്കാര്‍ ഗസ്റ്റ് / റെസ്റ്റ് ഹൗസുകളിലും ഉറക്കവും .

ജിഷയുടെ മരണശേഷം നടന്ന മൂന്ന് മരണങ്ങളിലും നവാസ് സംശയമുണര്‍ത്തുന്നു. ഈ മരണങ്ങളൊന്നും തന്നെ സ്വാഭാവികമല്ലയെന്നു തന്നെ നവാസ് വെളിപ്പെടുത്തുന്നു. നടന്ന മൂന്ന് മരണങ്ങളിലും ദുരൂഹത ഒളിഞ്ഞിരിരിക്കുന്നു. ഇതില്‍ ആദ്യത്തേത് ജിഷയുടെ കൊലക്കേസില്‍ മഹസര്‍ സാക്ഷിയായിരുന്ന സാബുവിന്റെ തൂങ്ങിമരണമാണ്. ഇതി തൂങ്ങി മരണമോ അതോ കൊലപാതകമോ. ഇതാണ് ചോദ്യം. രണ്ടാമത്തേത് രാജേശ്വരിയുടെ ജീവിതം നന്നായി അറിയാവുന്ന തൊട്ടടുത്ത വീട്ടിലെ സ്ത്രീ ഉറങ്ങാന്‍ കിടന്നിട്ട് ഉണരാതെ മരിച്ചത് . ഇത് സ്വാഭാവികമോ.. രഹസ്യങ്ങളുടെ കലവറയായ സ്ത്രീയുടെ മരണത്തിലും ഇല്ലേ ഒരു അസ്വഭാവികത . മൂന്നാമത്തേത് മരുന്നിനു പോലും പണമില്ലാത്ത പാപ്പു വഴിയരികില്‍ മരിച്ചു കിടന്നത്. ആ സമയത്തും പോക്കറ്റില്‍ 3700 രൂപയും അക്കൗണ്ടില്‍ 5 ലക്ഷം രൂപയും. ഇതിലും ഇല്ലേ ഒരു ദുരൂഹത .

ജിഷ കൊല്ലപ്പെട്ടപ്പോള്‍ അടിപാവാട പോലും ശ്രദ്ധിക്കാതെ ഓടി നടന്നും, വരുന്നവരെ കെട്ടിപിടിച്ചും കരഞ്ഞ്, ചാനല്‍കാരെ കാണുമ്പോള്‍ രണ്ട് തോര്‍ത്തില്‍ മൂക്കള പിഴിഞ്ഞ് കരഞ്ഞ രാജേശ്വരിയും, മൂത്ത മകളും പാപ്പുവിന്റെ മരണത്തില്‍ ഒരു തുള്ളി ”സവാള കണ്ണീര് ‘ പോലും ഒഴിച്ചില്ല .പാപ്പുവിനെ വണ്ടികയറ്റികൊല്ലുമെന്ന ജോമോന്റെ ഭീഷണികളും നവാസ് വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു. ഇനി ജിഷയുടെ കുടുംബത്തില്‍ അവശേഷിക്കുന്ന രണ്ട് സ്ത്രീകളുടെ ജീവനും നഷ്ടപ്പെട്ടേക്കാം. അവര്‍ കൊല്ലപ്പെട്ടേക്കാമെന്നും നവാസ് സൂചിപ്പിക്കുന്നു.

2016 ഏപ്രില്‍ 28നു വൈകിട്ട് കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടില്‍ വച്ചാണ് ജിഷ അതിദാരുണമായി കൊല്ലപ്പെട്ടത്. ഒന്നര മാസത്തോളം കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തില്‍ പ്രതി അമീറുല്‍ ഇസ്ലാമിനെ 2016 ജൂണ്‍ 14ന് തമിഴ്നാട്കേരളാ അതിര്‍ത്തിയില്‍നിന്നാണു പൊലീസ് പിടികൂടുന്നത്. ജിഷ കൊല്ലപ്പെടുന്നത് ശരീരത്തില്‍ ആഴത്തിലേറ്റ കത്തി ഉപയോഗിച്ചുള്ള കുത്തേറ്റാണെന്നും, ശ്വാസം മുട്ടിച്ചതിനെ തുടര്‍ന്നാണെന്നുമാണ് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍, ഇത്തരത്തില്‍ കൊലപാതകം നടത്തുന്നത് അ്ന്യസംസ്ഥാന തൊഴിലാളികളുടെ രീതിയല്ല.

പ്രത്യേകിച്ചു അസം സ്വദേശികളായ അക്രമികള്‍ തലയ്ക്ക് അടിച്ചോ, കഴുത്തില്‍ മാരകമായി മുറിവേല്‍പ്പിച്ചോ ആണ് കൊലപാതകം നടത്താറുള്ളത്. ഈ രീതിക്കു വ്യത്യസ്തമായാണ് അമീറുകള്‍ ജിഷയെ കൊലപ്പെടുത്തിയത്. കേസില്‍ കുറുപ്പുംപടി സ്റ്റേഷന്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചത് അമീര്‍ ഉള്‍ ഇസ്ലാമിന് വേണ്ടിയാണോ എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട ചോദ്യം.

പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച അപാകതകളെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു ആ പശ്ചാത്തലത്തില്‍ ഒരു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരുത്ത് വരുത്താന്‍ തക്ക വിധത്തില്‍ ഇടപെടാന്‍ ശേഷിയുള്ള ആളാണോ അമീര്‍ ഉള്‍ ഇസ്ലാം എന്നതും സംശയമായി നിലനില്‍ക്കുന്നു. അസമയത്ത് ,അതായത് സമയ പരിധി അവസാനിച്ചതിന് ശേഷവും ശ്മശാനം ഉപയോഗിക്കാന്‍ മാത്രം സ്വാധീന ശേഷിയുള്ള വ്യക്തിയാണോ അമീര്‍ ഉള്‍ ഇസ്ലാമെന്ന അന്യസംസ്ഥാന തൊഴിലാളി എന്നതടക്കമുള്ള ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാകുന്നു.

Top