ഗണേശനും പിസി ജോര്‍ജും ഇടതുസ്ഥാനാര്‍ത്ഥികളാകും,പിള്ളക്ക് കൊട്ടാരക്കര കിട്ടില്ല,ഐഎന്‍എല്ലിനൊപ്പം ഇത്തവണ ഇടതുമുന്നണിക്ക് പുറത്ത് നിന്ന് രണ്ട് പാര്‍ട്ടികള്‍ കൂടി മത്സരരംഗത്ത്.

കൊച്ചി:പൂഞ്ഞാറില്‍ പിസി ജോര്‍ജും പത്തനാപുരത്ത് കെബി ഗണേശ്കുമാറും ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളായി മത്സരിച്ചേക്കും.ഇക്കാര്യത്തില്‍ മുന്നണിയില്‍ ഏതാണ്ട് ധാരണയായതായാണ് സൂചന.എന്നാല്‍ കേരള കോണ്‍ഗ്രസ്സ് ബി നേതാവ് ആര്‍ ബാലകൃഷണപിള്ളക്ക് സീറ്റ് കൊടുക്കുന്ന കാര്യത്തില്‍ ഇടതുപക്ഷത്ത് ഇപ്പോഴും തര്‍ക്കങ്ങള്‍ നടക്കുന്നതായാണ് വിവരം.തന്റെ തട്ടകമായ കൊട്ടാരക്കര സീറ്റ് വേണമെന്നാണ് പിള്ള ഇടതുപക്ഷത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

 

നിലവിലെ സാഹചര്യത്തില്‍ സിപിഎമ്മിന് നല്ല സ്വാധീനമുള്ള കൊട്ടാരക്കര വിട്ടുകൊടുക്കാനാകില്ലെന്നാണ് കൊല്ലം ജില്ലാ കമ്മറ്റിയുടെ ഭൂരിപക്ഷ അഭിപ്രായം.കൊല്ലത്തെ മറ്റേതെങ്കിലും സീറ്റ് പിള്ളക്ക് മത്സരിക്കാന്‍ ഇടതുമുന്നണി നല്‍കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.ഇപ്പോള്‍ ഐഷാ പോറ്റിയാണ് കൊട്ടാരക്കരയെ പ്രതിനിധീകരിക്കുന്നത്.ganesh pillai_0ബാലകൃഷണപ്പിള്ളയെ തന്നെയാണ് ആദ്യ തവണ അവര്‍ തോല്‍പ്പിച്ചത്.എന്നാല്‍ പിള്ളക്ക് സ്വാധീനമുള്ള യുഡിഎഫ് അനുകൂല മണ്ഡലങ്ങളില്‍ ഏതിലെങ്കിലും അദ്ധേഹത്തിന് അവസരം നല്‍കണമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.അതേസമയം ഗണേശന്റെ കാര്യത്തില്‍ മറ്റൊരു ചര്‍ച്ചക്കൊന്നും സിപിഎം ഒരുക്കമല്ല.

നല്ല ഗ്ലാമര്‍ പരിരക്ഷയുള്ള ഗണേശനെ പത്തനാപുരത്ത് മത്സരിപ്പിക്കുന്ന കാര്യത്തില്‍ മറിച്ചൊരഭിപ്രായം ഇടതുമുന്നണിക്കില്ല.സോളാര്‍ വിവാദങ്ങളുടെ തുടക്കകാരനാണെങ്കിലും ഇപ്പോഴും അദ്ധേഹത്തിന്റെ ഇമേജിന് കാര്യമായ കോട്ടമൊന്നും തട്ടിയിട്ടില്ലെന്നാണ് അവരുടെ വിലയിരുത്തല്‍.ഗണേശന്റെ വ്യക്തിപരമായ വോട്ടും പരമ്പരാഗത ഇടാതുപക്ഷ വോട്ടും കൂടിച്ചേരുമ്പോള്‍ വിജയം സുനിശ്ചിതമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.
പിസി ജോര്‍ജിന്റെ കാര്യത്തിലും മറിച്ചൊരഭിപ്രായം ഇടതുപക്ഷത്തില്ല സോളാര്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ ഇടതുപക്ഷത്തിനായി ഇടപെടല്‍ നടത്തുന്നത് ഇപ്പോള്‍ പിസിയാണ്.

 

സരിതയുമായി ബന്ധപ്പെട്ട മിക്ക തെളിവുകളും പിസി ജോര്‍ജിന്റെ കൈവശമുണ്ടെന്നാണ് പറയപ്പെടുന്നത്.ഇത് കൂടി പുറത്തെത്തിച്ച് ഇടതുപക്ഷ വിജയം സുനിശ്ചിതമാക്കാന്‍ പിസി തയ്യാറായാല്‍ അദ്ധേഹത്തിനും എല്‍ഡിഎഫ് ടിക്കറ്റ് ലഭിക്കും.പൂഞ്ഞാറില്‍ അദ്ധേഹത്തിന്റെ ജനപിന്തുണ കഴിഞ്ഞ തദ്ധേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ തന്നെ തെളിയിച്ചതാണ്.പൂഞ്ഞാര്‍ എന്നാല്‍ പിസി ജോര്‍ജ് ആണെന്നാണ് അദ്ധേഹത്തെ അനുകൂലിക്കുന്നവരുടെ വാദം.ഇടതുപക്ഷത്തെ ചിലര്‍ക്ക് പിസിയോട് എതിര്‍പ്പുണ്ടെങ്കിലും പ്രാദേശികമായ എതിര്‍പ്പൊന്നും സംസ്ഥാന നേതൃത്വം വകവെയ്ക്കില്ലെന്നാണ് നേതാക്കളിക്കില്‍ നിന്ന് കിട്ടുന്ന വിവരം.PC Gerge -hd -dih newsഇടതുപകഷ സ്വതന്ത്രന്‍ എന്ന പരിവേഷത്തിലായിരിക്കും പൂഞ്ഞാര്‍ പുലിയുടെ രംഗപ്രവേശം.സംസ്ഥാന രാഷ്ട്രീയത്തിന് കുറച്ച് അവധി നല്‍കി പൂഞ്ഞാറില്‍ തന്നെ സംയം കണ്ടെത്താന്‍ പിസി ജോര്‍ജ് ഇപ്പോള്‍ ശ്രമിക്കുന്നുണ്ട്.

നിലവില്‍ പൂഞ്ഞാറില്‍ ഇപ്പോള്‍ എംഎല്‍എ ഇല്ല.എങ്കിലും അങ്ങിനെയൊരു കുറവ് താന്‍ അവരെ അറിയിക്കുന്നില്ലെന്ന് പിസി പറയുന്നു.എന്തായാലും മുന്നണിക്ക് പുറത്തു നിന്ന് ഐഎന്‍എല്‍ മാത്രമാണ് കഴിഞ്ഞ തവണ മത്സരിച്ചിരുന്നതെങ്കില്‍ ഇത്തവണ പിസിയുടെ കേരള കോണ്‍ഗ്രസ്സ് സെക്യൂലറും,പിള്ളയുടെ ബി കേരളകോണ്‍ഗ്രസ്സും അവരോടൊപ്പമുണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞു.തിരഞ്ഞെടുപ്പ് പ്രകടനത്തെ ആശ്രയിച്ചിരിക്കും ഇരുപാര്‍ട്ടികളൂടേയും ഇടതുമുന്നണി പ്രവേശം.

Latest
Widgets Magazine