പി സി ജോര്‍ജ് ജൂനിയര്‍ മാന്‍ഡ്രേക്ക്; ഒരു കാരണവശാലും പ്രവേശിപ്പിക്കരുതെന്ന് യൂത്ത് ഫ്രണ്ട് (എം)

കോട്ടയം: പി സി ജോര്‍ജ് ജൂനിയര്‍ മാന്‍ഡ്രേക്കാണെന്നും ജോര്‍ജി ഇരിക്കുന്നിടം നരകതുല്യമെന്നും യൂ്ത്ത് ഫ്രണ്ട് എം വിഭാഗം. യുഡിഎഫിലേക്ക് പി സി ജോര്‍ജിനെ തിരികെയെടുക്കരുതെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടുള്ള കുറിപ്പിലാണ് യൂത്ത് ഫ്രണ്ടിന്റെ രൂക്ഷ വിമര്‍ശനം.

വിജയിപ്പിച്ച മുന്നണികളെയും പ്രവര്‍ത്തകരെയും വഞ്ചിച്ച് താല്‍ക്കാലിക രാഷ്ട്രീയ ലഭത്തിനായി പലവട്ടം കാലുമാറ്റം നടത്തിയിട്ടുള്ളയാളാണ് പി സി ജോര്‍ജ്. എല്ലാവരും കൈവിട്ട ശേഷം ഒറ്റയാന്‍ പോരാട്ടമെന്ന പേരില്‍ പൂഞ്ഞാറില്‍ മല്‍സരിച്ചു വിജയിച്ചു. എന്നാല്‍ പൂഞ്ഞാറിലെ ജനങ്ങളെയും അഴിമതിക്കൊപ്പം നില്‍ക്കുന്ന ബിജെപിക്കൊപ്പ ചേര്‍ന്ന് പി സി ജോര്‍ജ് അവരെയും വഞ്ചിച്ചിരിക്കുകയാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതോടെയാണ് യുഡിഎഫില്‍ തിരികെയെത്താനുള്ള ശ്രമം പി സി ജോര്‍ജ് നടത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനായി പി സി ജോര്‍ജ് നടത്തുന്ന കുല്‍സിത പ്രവര്‍ത്തനങ്ങള്‍ വിലപ്പോവില്ലെന്ന് യൂത്ത് ഫ്രണ്ട് എം വിശദമാക്കുന്നു. യുഡിഎഫ് എന്ന സ്വര്‍ഗത്തിലേക്ക് പി സി ജോര്‍ജ് എന്ന ജൂനിയര്‍ മാന്‍ഡ്രേക്കിനെ സ്വീകരിച്ച് യുഡിഎഫിനെ നരകമാക്കരുതെന്നും യൂത്ത് ഫ്രണ്ട് എം ആവശ്യപ്പെടുന്നു.

Top