നിരോധനാജ്ഞയുടെ മറവില്‍ സ്ത്രീകളെ ശബരിമലയിലെത്തിക്കാന്‍ ശ്രമം: പിസി ജോര്‍ജ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

നിരോധനാജ്ഞയുടെ മറവില്‍ പോലീസിനെ ഉപയോഗിച്ച് സ്ത്രീകളെ ശബരിമലയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നെന്ന് പിസി ജോര്‍ജ്. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിസി ജോര്‍ജ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. കേരളം ഒരു കലാപ ഭൂമിയായി മാറാതിരിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. നിരീശ്വരവാദികളും ആക്ടിവിസ്റ്റുകളും നാസ്തികരുമായ യുവതികളെയാണ് ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം.

ശബരിമല വിഷയത്തില്‍ ഗവര്‍ണര്‍ അടിയന്തിരമായി ഇടപെടണമെന്നും അല്ലെങ്കില്‍ കേരളത്തില്‍ വന്‍ കലാപമുണ്ടാകുമെന്ന് അറിയിച്ചാണ് പിസി ജോര്‍ജ് ഗവര്‍ണര്‍ക്ക് കത്തയച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ എടുക്കുന്ന നിലപാടുകള്‍ കലാപത്തിന് പോരുന്നതാണ് അതിനാല്‍ ഗവര്‍ണര്‍ ഇടപെടണമെന്നുമാണ് പി.സി ജോര്‍ജ് ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. യുവതികളെ സര്‍ക്കാര്‍ തന്നെ ശബരിമലയില്‍ എത്തിച്ചതായാണ് ഒരു ജനപ്രതിനിധി എന്ന നിലയില്‍ തനിക്ക് കിട്ടിയ വിവരം എന്നും പി.സി ജോര്‍ജ് കത്തില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ അര്‍ദ്ധ രാത്രി മുതല്‍ ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചരിക്കുകയാണ്. ഈ നിരോധനാജ്ഞയുടെ ആനുകൂല്യത്തില്‍ സര്‍ക്കാര്‍ ഇന്നലെ വൈകുന്നേരം മുതല്‍ യുവതികളായ നിരീശ്വരവാദികളെയും ആക്ടിവിസ്റ്റുകളേയും നാസ്തികരേയും ശബരിമലയില്‍ എത്തിച്ചതായും ഇവരെ ദേവസ്വം വനം വകുപ്പ്, വൈദ്യുതി വകുപ്പ്, പി.ഡബ്ല്യു.ഡി, ജലവിഭവ വകുപ്പ് എന്നിവയുടെ കീഴിയുള്ള തമസ സ്ഥലങ്ങളിലും കെട്ടിടങ്ങളിലുമെത്തിച്ച് താമിസിപ്പിച്ചിരിക്കുകയാണെന്നാണ് പിസി ജോര്‍ജ് കത്തില്‍ പറയുന്നത്. ഈ മാസം അഞ്ചിന് ശബരിമല നട തുറക്കുമ്പോള്‍ ഇവരെ സര്‍ക്കാര്‍ സംരക്ഷണത്തോടെ അവിടെ എത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും തനിക്ക് വിവരം ലഭിച്ചു- പി. സി ജോര്‍ജ് കത്തില്‍ പറയുന്നത്.

സര്‍ക്കാര്‍ ഈ നിലപാടുമായി മുന്നോട്ട് പോയാല്‍ വിഷയം വഷളാകാനെ ഉപകരിക്കൂ എന്നും, അതിനാല്‍ ശബരിമല വഷയത്തില്‍ ഗവര്‍ണര്‍ അടിയന്തിരമായി ഇടപെടണമെന്നുമാണ് പി.സി ജോര്‍ജ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പുനഃ പരിശോധനാ ഹര്‍ജികള്‍ ഈ മാസം 13ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കമെന്നും കത്തില്‍ ആരോപിക്കുന്നത്. റിവ്യൂ ഹര്‍ജി പൊളിക്കാനായി യുവതികളെയും ആക്ടിവിസ്റ്റുകളെയും സര്‍ക്കാര്‍ കെട്ടിടത്തില്‍ നേരത്തെ തന്നെ എത്തിച്ച് പാര്‍പ്പിച്ചിരിക്കുകയാണ്. ഇത് കേരളത്തെ വന്‍ കലാപത്തിലേക്ക് നയിക്കും. ഇത്രയും പ്രശ്നങ്ങള്‍ നിലനില്‍ക്കേ സര്‍ക്കാരിന്റെ നീക്കം തടയണമെന്നും വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നുമാണ് ജോര്‍ജിന്റെ ആവശ്യം.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ആദ്യം മുതല്‍ക്കേ അയ്യപ്പ ഭക്തര്‍ക്കൊപ്പമാണ് പി.സി ജോര്‍ജ്. സര്‍ക്കാരിനെ എതിര്‍ത്തും ഭക്തര്‍ക്ക് അനുകൂലമായ നിലപാടെടുത്തും ആദ്യം മുതല്‍ നിലയുറപ്പിച്ച ജനപ്രതിനിധിയാണ് പി.സി ജോര്‍ജ്. യുവതികള്‍ പ്രവേശിക്കുന്നത് ശബരിമലയിലെ വിശ്വാസത്തിനെതിരാണെന്നും അതിനാല്‍ യുവതികളുടെ പ്രവേശനം തടയണമെന്നും പി.സി ജോര്‍ജ് സുപ്രീം കോടതി വിധി വന്നതു മുതല്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി സര്‍ക്കാരിനെതിരെ ഗുരതര ആരോപണവുമായി പി.സി ജോര്‍ജ് രംഗത്ത് എത്തിയിരിക്കുന്നത്.

Top