പുലയ സ്ത്രീയിൽ ജനിച്ച വൈദികനെ കളിയാക്കി പി.സി..പുലയരുടെ മകൻ പറഞ്ഞാൽ കത്തോലിക്കർ വല്ലതും കേൾക്കുമോ? ദളിത് വിഭാഗത്തിന്റെ രക്ഷകനായി സ്വയം അവരോധിച്ച പിസി ജോർജിന്റെ ഉള്ളിലിരിപ്പ് വിവാദത്തിൽ | Daily Indian Herald

കേരളം മുഴുവന്‍ റെഡ് അലര്‍ട്ട്…14 ജില്ലകളിലും അതീവ ജാഗ്രത നിര്‍ദ്ദേശം..

പുലയ സ്ത്രീയിൽ ജനിച്ച വൈദികനെ കളിയാക്കി പി.സി..പുലയരുടെ മകൻ പറഞ്ഞാൽ കത്തോലിക്കർ വല്ലതും കേൾക്കുമോ? ദളിത് വിഭാഗത്തിന്റെ രക്ഷകനായി സ്വയം അവരോധിച്ച പിസി ജോർജിന്റെ ഉള്ളിലിരിപ്പ് വിവാദത്തിൽ

കൊച്ചി:പുലയ സ്ത്രീയിൽ ജനിച്ച വൈദികനെ കളിയാക്കി പി.സി.ജോർജ്. എറണാകുളം-അങ്കമാലി അതിരൂപതാ ഭൂമിയിടപാട് വിഷയത്തിൽ പി സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം പുറത്ത്. അതിരൂപതയുടെ ഭൂമി മറിച്ചു വിറ്റ സംഭവത്തില്‍ സഭയ്ക്കകത്തു നടക്കുന്ന പ്രതിഷേധങ്ങള്‍ക്കു പിന്നാലെയാണ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ പി സി ജോര്‍ജ്ജ് രംഗത്തെത്തിയത്. കർദിനാൾ മാർ ആലഞ്ചേരിയെ പുറത്താക്കാൻ ഈ രൂപതയിലെ ചിലർ നടത്തുന്ന നീക്കങ്ങളാണ് വിവാദത്തിന് കാരണം. ഈ വിഷയത്തിൽ രണ്ട് കൂട്ടരേയും കുറ്റപ്പെടുത്തുന്ന നേതാവാണ് പിസി ജോർജ്. കർദിനാളിന് സാങ്കേതികമായ വീഴ്ചകളുണ്ടെന്ന് പറയുമ്പോഴും അദ്ദേഹത്തെ തെറ്റുകാരനാണെന്ന് പറയാത്ത നേതാവ്. ഈ ഭാഗം വിശദീകരിക്കുന്നതിനിടെയിൽ പൂഞ്ഞാർ എംഎൽഎ പറഞ്ഞ വാക്കുകൾ കേട്ട് ഞെട്ടുന്നത് കേരളത്തിലെ ദളിത് സമൂഹമാണ്. രണ്ട് മുന്നണികളിൽ നിന്നും പുറത്താക്കപ്പെട്ടപ്പോഴും ദളിതരടക്കമുള്ള ജനവിഭാഗങ്ങളുടെ പിന്തുണയിലാണ് പൂഞ്ഞാറിൽ നിന്നും പിസി ജോർജ് ജയിച്ച് കയറിയത്. അത്തരത്തിലൊരു നേതാവാണ് പുലയ സ്ത്രീയിൽ ജനിച്ച വൈദികനെ കളിയാക്കുന്നത്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചാവിഷയമാണ് പിസിയുടെ വാക്കുകൾ.

കത്തോലിക്കാ സഭയില്‍ എന്താ വിഘടനം….ചുമ്മാ… പുലയസ്ത്രീയില്‍ ജനിച്ചവനാണ് വൈദികന്‍. അവരൊക്കെ പറഞ്ഞാല്‍ ഇവിടെ കത്തോലിക്കാകാര്‍ കേള്‍ക്കുമോ? ഇവരൊക്കെ കത്തോലിക്കരെന്ന് പറയാനാകുമോ.. എറണാകുളം-അങ്കമാലി രൂപതയില്‍ ഇതേ പോലെ ചന്തകളായ ഒരുപാട് വൈദികര്‍ ഉണ്ട്. അവരുടെ കുര്‍ബാന പോലും സ്വീകരിക്കാന്‍ ക്രിസ്ത്യാനികളെ കിട്ടാതാകും. വലിയ താമസമില്ലാതെ. എങ്ങനെ ഈ വൈദികന്‍ ചന്തകള്‍ക്കൊപ്പം കൂടിയെന്ന്. അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്. അവിടെ വേലയ്ക്ക് നിന്ന പുലയ സ്ത്രീക്ക് ജനിച്ചതാണ്. പോരെ. അവന്‍ വൈദികനായി. എങ്ങനെ സഭ നന്നാകും. പണ്ടൊക്കെ വൈദികനെ തെരഞ്ഞെടുത്തത് വളരെ മാന്യമായിട്ടാണ്. ഇപ്പോള്‍ ഏത് ചന്തയ്ക്കും വൈദികനാകാമെന്ന നില വന്നിരിക്കുകയാണെന്നും പിസി ജോര്‍ജ് പറയുന്നു.pc2

പുലയ സ്ത്രീയിൽ ജനിച്ചവർ വൈദികരാകുന്നത് സഭയ്ക്ക് നാണക്കേടുണ്ടാക്കുമെന്നാണ് പിസി ജോർജ് പറയുന്നത്. എറണാകുളം അങ്കമാലി രൂപതയിലെ പ്രശ്‌നങ്ങൾക്ക് കാരണം ഈ ചന്തകളാണെന്ന തരത്തിലാണ് പൂഞ്ഞാറിലെ എംഎൽഎ വിമർശനമുന്നയിക്കുന്നത്. ഇതിനെ ദളിതർക്ക് നേരെയുള്ള അപമാനമായാണ് സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത്. ക്രിസ്തുവിന്റെ ശരിയായ പിൻഗാമി . ക്രിസ്തുവിന്റെ തൊട്ടു വലതുഭാഗത്തെ സീറ്റു ഇയാൾക്കുവേണ്ടി സംവരണം ചെയ്തിട്ടുണ്ട് .ക്രിസ്തുവിനു ജീവനുണ്ടായിരുന്നെങ്കിൽ ഇവനെപ്പോലള്ളവരെ ആദ്യം അടിച്ചുപുറത്താക്കുമായിരുന്നു-ഇത്തരത്തിലുള്ള വിമർശനമാണ് ദളിത് സമൂഹം പിസി ജോർജിനെതിരെ ഉയർത്തുന്നത്.

പിസിയുടെ അഭിപ്രായത്തിന്റെ രണ്ടാം ഭാഗം ഇങ്ങനെ- അങ്കമാലിയിലെ ഏറ്റവും വലിയ കുടുബത്തിന്റെ പേരാണ് ഈ വൈദികന് ഒപ്പമുള്ളത്. ഞാൻ ചിന്തിച്ചു. എങ്ങനെ ഇയാൾ ചന്തകൾക്കൊപ്പം കൂടിയെന്ന്. അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്. അവിടെ വേലയ്ക്ക് നിന്ന പുലയ സ്ത്രീക്ക് ജനിച്ചതാണ്. പോരെ. അവൻ വൈദികനായി. എങ്ങനെ സഭ നന്നാകും. പണ്ടൊക്കെ വൈദികനെ തെരഞ്ഞെടുത്തത് വളരെ മാന്യമായിട്ടാണ്. ഇപ്പോൾ ഏത് ചന്തയ്ക്കും വൈദികനാകാമെന്ന നില വന്നിരിക്കുകയാണെന്നും പിസി ജോർജ് പറയുന്നു. അതായത് ദളിത് വിഭാഗത്തിൽപ്പെട്ടവരെ കടന്നാക്രമിക്കുകയാണ് പിസി ചെയ്യുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വികാരം.

പത്ത് ചക്രം കാണുമ്പോൾ ഇവനൊക്കെ ഹാലിളകുകയാണ്. എറണാകുളം അങ്കമാലി അതിരൂപതയുടെ നടപടികൾ കത്തോലിക്കാ സഭയ്ക്ക് നാണക്കേടുണ്ടാവുകയാണ്. കർദിനാളിനെതിരെ കേസ് കൊടുക്കുന്നു. ഇതിന് അഞ്ച് ലക്ഷം രൂപ എവിടെ നിന്ന് കിട്ടി. ഇതിനെതിരെ സഭാ വിശ്വാസികൾ ഒന്നടങ്കം രംഗത്ത് വരണമെന്നും പിസി ജോർജ് വീഡിയോയിൽ പറയുന്നുണ്ട്. വലിയ രീതിയിൽ പിസി ജോർജിനെ തെറി പറയുകയാണ് ഈ വീഡിയോയ്ക്ക് താഴെ ആളുകൾ. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ ദളിത് നേതാക്കൾ അടക്കമുള്ളവർ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. പിസി ജോർജിന്റെ ദളിത് സ്‌നേഹം പൊള്ളയാണെന്ന് വിശദീകരിക്കുന്നതാണ് ചർച്ചകൾ.ഹോ എന്തായിരുന്നു നിയമസഭയിലെ പ്രസംഗം പട്ടിക ജാതികരുടെയും ആദിവാസികളുടെയും കാര്യത്തിൽ ഉള്ള വിഷമം ഇവന്റെ ഉള്ളിൽ ഇരിപ്പ് ഇപ്പൊ പുറത്തു വന്നു-എന്നാൽ പൊതുവേയുള്ള അഭിപ്രായം. ഇതിനൊപ്പം പിസിക്കെതിരെ ജാതി അധിക്ഷേപത്തിന് കേസ് കൊടുക്കണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. അതുകൊണ്ട് തന്നെ ഈ വീഡിയോ പിസിക്ക് വലിയ തലവേദനയായി മാറുകയാണ്.

പാലിയേക്കര ടോള്‍ പ്‌ളാസയില്‍ ടോള്‍ ചോദിച്ചതില്‍ ക്ഷുഭിതനായി പി.സി.ജോര്‍ജ്; എംഎല്‍എയും കൂട്ടരും ടോള്‍ പ്‌ളാസ തകര്‍ത്തു ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റിനെ അപമാനിച്ചു…പി.സി ജോര്‍ജ് പുതിയ വിവാദ കുരുക്കിൽ ആണ്ടു കുമ്പസാരത്തിന് നിയമസഭയ്ക്ക് അവധി നല്‍കണമെന്ന് പി.സി ജോര്‍ജ്; അച്ചന്റെ അവസ്ഥ എന്താകുമെന്ന് എംഎല്‍എമാര്‍ ജാതീയ പരാമര്‍ശം: പിസി ജോര്‍ജിനെതിരെ സ്പീക്കര്‍ക്ക് പരാതി; നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പൊതുപ്രവര്‍ത്തകന്‍ സജി ചേരമന്‍ പൂഞ്ഞാറ്റിലെ മാമനോട് … തോക്കും വാക്കും സൂക്ഷിച്ച് ഉപയോഗിക്കൂ മാമ പ്രത്യേകിച്ച് പുലയരുടെ അടുത്ത്, കേട്ടോ… ലവ് യു മാമാ….
Latest
Widgets Magazine